Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഈ വര്‍ഷം നമ്മളെ ഞെട്ടിച്ച ചില പ്രമുഖര്‍
2015 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ, നിരവധി വിവാദങ്ങളാണ് നമുക്ക് ചുറ്റും ഉണ്ടായത്. ലോക ചരിത്രത്തില്‍ ചിലപ്പോള്‍ ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായിട്ടുള്ള മറ്റൊരു വര്‍ഷം ഇല്ലെന്നു തന്നെ പറയാം. സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും എല്ലാം ഉണ്ടാക്കിയ അല്ലെങ്കില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ലെന്നത് മറ്റൊരു കാര്യം.
വിവാദങ്ങള്‍ ഇന്നു നമുക്ക് പുത്തരിയല്ല, എന്നാല്‍ വിവാദമാകുമെന്ന് മനസ്സില്‍ വിചാരിക്കാതെ പോലും കാര്യങ്ങള്‍ പറയുന്നവര്‍ക്ക് എട്ടിന്റെ പണി കിട്ടുന്ന കാഴ്ചയാണ് നമ്മള് ദിവസവും കണ്ടു കൊണ്ടിരിക്കുന്നത്. ഇനി നമ്മുടെ സെലിബ്രിറ്റികളുടെ വായില്‍ നിന്നും എന്തെങ്കിലും വീണു പോയാല്‍ അത് വിവാദമാക്കാന്‍ ഉള്ള മറ്റുള്ളവരുടെ ത്വരയും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഇത്തരത്തില്‍ 2015-ല്‍ വിവാദത്തില്‍ കുടുങ്ങി പ്രശ്നത്തിലായ ചില പ്രമുഖരുണ്ട് നമുക്കിടയില്‍. വിവാദമുണ്ടായി എന്നതിലുപരി അവരവരുടെ ജീവിതത്തിലെ പല പ്രധാന കാര്യങ്ങളും നമ്മളോട് പങ്കു വെച്ച ചിലര്‍. ഇവര്‍ ആരൊക്കെയെന്ന് നോക്കാം.

ആഷിഖ് അബു
സമൂഹത്തില്‍ നടക്കുന്ന ഏത് കൊള്ളരുതായ്മയ്ക്കെതിരേയും പെട്ടെന്ന് പ്രതികരിക്കുന്നയാളാണ് സംവിധായകന് ആഷിഖ് അബു. ഫാറൂക്ക് കോളജിലെ ലിംഗ വിവേചനത്തിനെതിരേയും കെ എം മാണിയുടെ കോഴക്കേസിനു നേരെയും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചാണ് ആഷിഖ് അബു ഈ വര്‍ഷം മാധ്യമശ്രദ്ധ നേടിയത്.

പൃഥ്വിരാജ്
ബിജെപിയുടെ വര്‍ഗ്ഗീയ നിലപാടുകളില്‍ പ്രതിഷേധിച്ച് കലാകാരന്മാര് രാജ്യം വിട്ടു പോകണമെന്നുള്ള വിവാദത്തിനെതിരെ ഷാരൂഖ്ഖാന് പിന്തുണ പ്രഖ്യാപിച്ച ഒരേയൊരു മലയാളി താരമായിരുന്നു പൃഥ്വി രാജ്. അല്പമെങ്കിലും സംസ്കാരമുള്ളവര്‍ക്ക് ഇതിനോട് യോജിക്കാനാവില്ലെന്നായിരുന്നു പൃഥ്വിവിന്റെ അഭിപ്രായം.

റിമ കല്ലിങ്കല്‍
സ്വകാര്യ ചാനല്‍ പരിപാടിയ്ക്കിടെ താന്‍ മദ്യപിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയും ഇപ്പോള്‍ സമൂഹത്തില്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് സോഷ്യല്‍മീഡിയയിലൂടെ തന്റെ അമര്‍ഷം രേഖപ്പെടുത്തിയുമാണ് റിമ ഈ വര്‍ഷത്തെ മാധ്യമ ശ്രദ്ധ നേടിയത്.

ദീപ ടീച്ചര്‍
കേരള വര്‍മ്മ കോളജിലെ ദീപടീച്ചര്‍ ഇപ്പോള്‍ എല്ലാവര്ക്കും പരിചിതയാണ്. കോളജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ബീഫ് ഫെസ്റ്റിവലിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് ഒരു കൂട്ടം ആളുകള്‍ ഇവരെ സോഷ്യല്‍ മീഡിയയില്‍ കൊന്നു കൊലവിളിച്ചത്.

ദീപിക പദുക്കോണ്‍
ഈ വര്‍ഷം ആരംഭിച്ചതു തന്നെ ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ തുറന്നു പറച്ചിലോടെയാണ്. താന്‍ കടുത്ത ഡിപ്രഷനിലാണ് എന്ന തുറന്നു പറച്ചിലാണ് ഇവര്‍ നടത്തിയത്. തുടര്‍ച്ചയായ ജോലിയും മാനസിക സമ്മര്‍ദ്ദവും തന്നെ ഡിപ്രഷനില്‍ എത്തിച്ചെന്ന് പറഞ്ഞാണ് ദീപിക മാധ്യമങ്ങളില്‍ ഇടം നേടിയത്.

അമിതാഭ് ബച്ചന്
തന്റെ കരളിന്റെ 75 ശതമാനവും ഇല്ലാതായെന്നും കടുത്ത കരള്‍ രോഗത്തിനടിമയാണ് താനെന്നുമായിരുന്നു ബിഗ് ബിയുടെ തുറന്നു പറച്ചില്. ഹെപ്പറ്റൈറ്റിസ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് ബിഗ് ബി തന്റെ പ്രേക്ഷകര്‍ക്കു മുന്നില്‍ ആരോഗ്യകാര്യം വെളിപ്പെടുത്തിയത്.

ആമിര്ഖാന്
അസഹിഷ്ണുത എന്ന വാക്കു കേട്ടാല്‍ ഇപ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത് ആമിര്ഖാനെയായിരിക്കും. തന്റെ ഭാര്യയ്ക്ക് ഇന്ത്യയില്‍ ജീവിയ്ക്കാന്‍ പേടിയാണെന്ന് പറഞ്ഞാണ് ആമിര്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ട്രോള്‍ ചെയ്യപ്പെട്ടത്.

ഷാരൂഖ് ഖാന്
ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്നു പറഞ്ഞ നടന് ആമിര്‍ഖാനെ പിന്തുണച്ചു കൊണ്ടാണ് കിംഗ് ഖാന് മാധ്യമ ശ്രദ്ധ നേടിയത്.

ചാര്‍ലി ഷീന്‍
ചാര്‍ലി ഷീന്‍ എന്ന ഹോളിവുഡ് നടന് തനിയ്ക്ക് എയ്ഡ്സ് ആണെന്ന് സ്ഥിരീകരിച്ചതും ഈ വര്‍ഷത്തെ വിവാദം സൃഷ്ടിച്ച പ്രസ്താവനകളില്‍ ഒന്നായിരുന്നു.

രാധേമാ
വിവാദദൈവം രാധേമാ കൂടുതല്‍ ശക്തി പ്രാപിച്ചതും ഈ വര്‍ഷം തന്നെയായിരുന്നു. അവരുടെ കള്ളത്തരം പൊളിഞ്ഞതും രാധേമാ മാധ്യ ശ്രദ്ധ നേടിയതും ഈ വര്‍ഷത്തെ പ്രത്യേകതയായിരുന്നു.



Click it and Unblock the Notifications
