Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഒരു നല്ല സുഹൃത്തിന് മാത്രം മനസ്സിലാകും
നമ്മുടെയെല്ലാം ഏറ്റവും വലിയ സമ്പത്ത് എന്നു പറയുന്നത് സുഹൃത്തുക്കളായിരിക്കും. സുഹൃത് ബന്ധത്തിന് പ്രായഭേദമില്ല. ആര്‍ക്കും ആരെ വേണമെങ്കിലും സുഹൃത്താക്കാം. ആണ്-പെണ്‍ഭേദമന്യേ എല്ലാവര്ക്കും പരസ്പരം സുഹൃത്തുക്കളാകാം.
മലയാളിക്കു മാത്രം മനസ്സിലാകുന്ന ചിലത്
ആത്മാര്‍ത്ഥതയുള്ള ഒരു സുഹൃത്തുണ്ടെങ്കില്‍ ആ സുഹൃത്തിനു വേണ്ടി മരിക്കാന്‍ പോലും നമ്മള് തയ്യാറാണ്. എന്നാല്‍ അങ്ങനൊരു സുഹൃത്തിനെ നമുക്ക് നഷ്ടപ്പെട്ടാല്‍ പിന്നീട് ആ സുഹൃത്തിന്റെ വിടവ് നികത്താന്‍ ഒരാള്‍ക്കും കഴിയില്ലെന്നതാണ് സത്യം.
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന ചൊല്ല് അന്വര്‍ത്ഥമാക്കും വിധത്തില്‍ പല സുഹൃത് ബന്ധങ്ങളുമുണ്ട്. എന്നാല്‍ അത്തരത്തിലുള്ള സുഹൃത്തിനെ നഷ്ടപ്പെട്ടാല്‍ നമ്മള് ചെയ്യുന്നത്....

സുഹൃത്തായിരുന്നു എല്ലാം
നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്താണെങ്കില്‍ അദ്ദേഹവുമായിട്ടുള്ള എല്ലാ ബന്ധങ്ങളും നിങ്ങള്‍ അവസാനിപ്പിക്കും. പിന്നീടൊരിക്കലും അദ്ദേഹത്തെപ്പറ്റി ചിന്തിക്കില്ല. മാത്രമല്ല പിന്നീട് നിങ്ങളുടെ ജീവിതത്തില്‍ അത്തരത്തിലൊരു ഉറ്റ സുഹൃത്ത് ഉണ്ടാവുകയുമില്ല.

പിന്നീടുള്ള സുഹൃത്തുക്കള്‍
ആത്മാര്‍ത്ഥ സുഹൃത്തുമായുള്ള വേര്‍പിരിയലിനു ശേഷം വേറൊരു സുഹൃത്തും നിങ്ങള്‍ക്കത്രയും അടുപ്പമുള്ളവരാകില്ല.

ജീവിതം ക്രേസിയാവില്ല
ആത്മാര്‍ത്ഥ സുഹൃത്തിന്റെ വേര്‍പാടില്‍ പിന്നീട് നിങ്ങളുടെ ജീവിതം വളരെ ബോറിങായിരിക്കും. മാത്രമല്ല പല കാര്യങ്ങളിലും നിങ്ങള്‍ക്ക് യാതൊരു ശ്രദ്ധയുമുണ്ടാവില്ല.

ചില സമയങ്ങളിലെ അവഗണന
പല സ്ഥലത്തു നിന്നും നിങ്ങള്‍ക്ക് അവഗണന മാത്രമായിരിക്കും ലഭിക്കുക.

ശ്രദ്ധയില്ലായ്മ
നിങ്ങള്‍ പറയുന്ന കാര്യം എത്ര മണ്ടത്തരമാണെങ്കിലും പലപ്പോഴും അത് നിങ്ങളുടെ സുഹൃത്ത് കേട്ടിരിക്കും. എന്നാല്‍ സുഹൃത്തുമായുണ്ടായ പിണക്കത്തിനു ശേഷം നിങ്ങളെ കേള്‍ക്കാന്‍ ആരുമുണ്ടാവില്ല.

മുന്വിധിയുണ്ടാവില്ല
നിങ്ങള്‍ക്ക് ആത്മാര്‍ത്ഥതയുള്ള സുഹൃത്തുണ്ടെങ്കില്‍ അവര്‍ ഒരിക്കലും നിങ്ങളെ മുന്‍വിധിയോടു കൂടി സമീപിക്കില്ല. എന്നാല്‍ അവരുടെ സുഹൃത്ബന്ധം ഇല്ലാതായാല്‍ പലരും നിങ്ങളെ അത്തരത്തിലായിരിക്കും സമീപിക്കുക.

കാമുകിക്കും കാമുകനും പഞ്ഞമില്ല
കാമുകിയേയും കാമുകനേയും നമുക്ക് ഇഷ്ടം പോലെ കിട്ടും എന്നാല്‍ പലപ്പോഴും ഒരു നല്ല സുഹൃത്തിനെ കിട്ടാനായിരിക്കും കഷ്ടപ്പാട്.

എല്ലാ ബന്ധങ്ങള്‍ക്കും രണ്ടര്‍ത്ഥം
ലോകത്തുള്ള എല്ലാ ബന്ധങ്ങള്‍ക്കും രണ്ടര്‍ത്ഥമാണുള്ളത്. എന്നാല്‍ പലപ്പോഴും സുഹൃത്ബന്ധത്തിന് ഒരര്‍ത്ഥമേ ഉള്ളൂ എന്ന് ആത്മാര്‍ത്ഥ സുഹൃത്ത് നമ്മളെ പഠിപ്പിക്കും.



Click it and Unblock the Notifications
