Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
അവിവാഹിതനെങ്കില്‍ കുരുമുളകഭിഷേകം!!
ഏതു രാജ്യമാണെങ്കിലും അതിന്റേതായ ചില ആചാരങ്ങള്‍ കാണും. എത്ര പുരോഗമിച്ച രാജ്യമാണെങ്കിലും ഇതില്‍ നിന്നും വ്യത്യസ്തമാവില്ല.
ആചാരങ്ങള്‍ നല്ലതും ചീത്തയുമാകാം. ഇതുപോലെ പല സ്ഥലങ്ങളിലും നമുക്കു ചിന്തിക്കാന്‍ പോലുമാകാത്ത പല വിചിത്ര ആചാരങ്ങളുമുണ്ട്.
ഇത്തരത്തിലുള്ള ചില വിചിത്ര ആചാരങ്ങളെക്കുറിച്ചറിയൂ,

വിചിത്രം, ഈ ആചാരങ്ങള്‍
ഇന്തോനേഷ്യയില്‍ ധനി എന്നൊരു ഗോത്രമുണ്ട്. ഇവരുടെ കുടുംബത്തില്‍ ഒരു മരണം നടന്നു കഴിഞ്ഞാല്‍ കുടുംബത്തിലെ സ്ത്രീകളുടെ വിരല്‍ഭാഗം മുറിച്ചു കളയും.

വിചിത്രം, ഈ ആചാരങ്ങള്‍
ആമസോണിലെ യനോമാമോ ഗോത്രക്കാര്‍ അവരുടെ കുടുംബത്തിലെ ആരെങ്കിലും മരിച്ചു കഴി്ഞ്ഞാല്‍ മൃതദേഹം മറവു ചെയ്യാതെ ഇലയില്‍ പൊതിഞ്ഞുപുഴുക്കള്ക്കും പ്രാണികള്‍ക്കും മറ്റും ഭക്ഷണമായി വയ്ക്കും. മാംസം മുഴുവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഈ മൃതദേഹത്തിന്റെ എല്ലുകളെടുത്ത് സൂപ്പു വച്ച് ഗോത്രക്കാരും വീട്ടുകാരും കുടിയ്ക്കും.

വിചിത്രം, ഈ ആചാരങ്ങള്‍
ചൈനയിലെ ഒരു വിഭാഗത്തിനിടയില്‍ വിവാഹിതനായ പുരുഷന് വധുവിനെ എടുത്ത് തീയിനു മുകളിലൂടെ നടന്ന ശേഷം മാത്രമാണ് വീട്ടിലേയ്ക്കു പ്രവേശിയ്ക്കുക. ഭാവിയില്‍ ഭാര്യയ്ക്ക് സുഖപ്രസവം നടക്കാന്‍ വേണ്ടിയാണിത്.

വിചിത്രം, ഈ ആചാരങ്ങള്‍
സ്പെയിനില്‍ എല്‍ കൊളാക്കോ എന്ന് സ്പാനിഷ് ആചാരമുണ്ട്. ബേബി ജംപിംഗ് എന്നാണ് ഇതിന്റെ അര്‍ത്ഥം. നവജാത ശിശുക്കളെ ഒരു താഴെക്കിടത്തി ഇവര്‍ക്കു മുകളിലൂടെ സാത്താന് വേഷമണിഞ്ഞ ഒരാള്‍ മറുഭാഗത്തേക്കു ചാടും. ഇതുവഴി കുഞ്ഞുങ്ങള്‍ക്ക് ദുഷ്ടശക്തികളുടെ ഉപദ്രവമുണ്ടാകില്ലെന്നാണ് വിശ്വാസം.

വിചിത്രം, ഈ ആചാരങ്ങള്‍
ചെക് റിപ്പബ്ലിക്കില്‍ ഈസ്റ്റര്‍ വേളയില്‍ പുരുഷന്മാര് ഓരോ വീട്ടിലും കയറി അവിടുത്തെ സ്ത്രീകളെ അലങ്കരിച്ച ഒരു വടി കൊണ്ട് അടിയ്ക്കും. ഇവര്‍ക്ക് സന്താനസൗഭാഗ്യം ലഭിക്കാന്‍ ഇത് നല്ലതാണെന്നാണു വിശ്വാസം.

വിചിത്രം, ഈ ആചാരങ്ങള്‍
നെതര്‍ലന്റില്‍ ഒരു കുടുംബത്തിലെ ഒരാളുടെ ജന്മദിനത്തിന് വീട്ടുകാര്‍ക്കു മുഴുവന്‍ ആശംസകളറിയിക്കുന്ന പതിവുണ്ട്. ജന്മദിനത്തില് വീട്ടുകാര്‍ മുഴുവന്‍ വട്ടത്തിലിരുന്ന് ചായയും കേക്കും കഴിയ്ക്കുന്നതും പതിവാണ്.

വിചിത്രം, ഈ ആചാരങ്ങള്‍
ഡെന്മാര്ക്കില് ഒരു പുരുഷന് 25 തികഞ്ഞിട്ടും വിവാഹിതനായില്ലെങ്കില് കൂട്ടുകാരും കുടുംബക്കാരും ചേര്‍ന്ന് കറുവാപ്പട്ട പൊടി ഇയാളുടെ ദേഹത്തേയ്ക്കിടും. 30ലും വിവാഹിതനല്ലെങ്കില്‍ തല മുതല്‍ പാദം വരെ കുരുമുളകുപൊടിയും ഇടും.



Click it and Unblock the Notifications
