Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഇങ്ങനെ സ്വപ്നം കാണുന്നവര്‍ ശ്രദ്ധിക്കുക
സ്വപ്നം കാണാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ പല സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാക്കാന്‍ പാടുപെടുന്നവരാണ് നമ്മള് എന്ന കാര്യം നമുക്ക് മാത്രമേ അറിയൂ എന്നതാണ് സത്യം. എന്നാല്‍ പലപ്പോഴും നമ്മള് കാണുന്ന സ്വപ്നം നമ്മള്‍ക്കു തന്നെ ഓര്‍മ്മയുണ്ടാവില്ല എന്നതു മറ്റൊരു സത്യം.
എന്നാല്‍ പല സ്വപ്നങ്ങളുടേയും അര്‍ത്ഥം പലപ്പോഴും നമ്മളെ ചിന്തിപ്പിക്കുന്നതായിരിക്കും. എന്നാല്‍ സ്വപ്നങ്ങള്‍ എന്താണ് നിങ്ങളെക്കുറിച്ച് പറയുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? പല സ്വപ്നങ്ങള്‍ക്കും പല അര്‍ത്ഥങ്ങളാണ്. ലൈംഗിക സ്വപ്നങ്ങളും വ്യാഖ്യാനവും
ചിലര്‍ പറയും വെളുപ്പാന്‍കാലത്ത് കണ്ട സ്വപ്നം ഫലിക്കുമെന്ന് എന്നാല്‍ പലര്‍ക്കും അതെന്താണെന്നു പോലും ഓര്‍മ്മയുണ്ടാവില്ല. സ്വപ്നങ്ങള്‍ക്ക് പലതും പറയാനുണ്ട് നമ്മളോട്. ഓരോ സ്വപ്നത്തിനും എന്താണ് പറയാനുള്ളതെന്ന് നോക്കാം....

നമ്മുടെ ആരോഗ്യത്തെക്കുറിച്ച്....
ഒരു കാറാണ് സ്വപ്നം കാണുന്നതെന്നിരിക്കട്ടെ. അത് നമ്മുടെ ആരോഗ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നാണ് കാണിക്കുന്നത്. ചലിക്കുന്ന കാറാണെങ്കില്‍ അത് നമ്മുടെ ആരോഗ്യസ്ഥിതി മോശമായി വരും എന്നാണ് കാണിക്കുന്നത്.

മനസ്സിന്റെ ചിന്തകള്‍
ജോലിസ്ഥലത്തെയാണ് സ്വപ്നം കാണുന്നതെങ്കില്‍ അത് നമ്മുടെ ജോലിയോടുള്ള ആത്മാര്‍ത്ഥതയെ സൂചിപ്പിക്കുന്നു. എന്നാല്‍ സ്കൂള്‍ ആണ് നമ്മുടെ സ്വപ്നത്തിലെങ്കില്‍ അത് ജോലിസ്ഥലത്തു നിന്നും ഇനിയുമേറെ പഠിക്കാനുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.

നുണപറയാനും...
പലതരത്തിലുള്ള സ്വപ്നങ്ങളുണ്ട്. കൂടുതല്‍ നേരം നിലനില്‍ക്കുന്നവ, അല്ലെങ്കില്‍ കുറച്ചു സമയം നിലനില്‍ക്കുന്നവ അതുമല്ലെങ്കില്‍ പകല്‍ സ്വപ്നം. എന്നാല്‍ അതി സാഹസികമായി ഉള്ള ഒരു സ്വപ്നം കാണുകയാണെങ്കില്‍ അത് നിങ്ങള്‍ കൂട്ടുകാരോട് വിവരിക്കൂ. അവര്‍ നിങ്ങളെ നുണയനെന്നു വിളിക്കും.

ഭാവിയെക്കുറിച്ച്.....
ഭാവിയെക്കുറിച്ച് സ്വപ്നം കാണാത്തവരാരും ഉണ്ടാവില്ല. അതുകൊണ്ടു തന്നെ ഇത്തരം സ്വപ്നങ്ങള്‍ പലര്‍ക്കും ഓര്‍മ്മയുണ്ടാകും. ട്രെയിനില്‍ യാത്ര ചെയ്യുന്നതു പോലെയുള്ള സ്വപ്നങ്ങളാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ അത് നിങ്ങളുടെ അനന്തമായി നീണ്ടു കിടക്കുന്ന ഭാവിയെ സൂചിപ്പിക്കുന്നു.

നിങ്ങളുടെ ക്രിയേറ്റീവിറ്റി
നിങ്ങള്‍ എവിടെയെങ്കിലും അംഗീകരിക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്ന തരത്തിലുള്ള സ്വപ്നങ്ങളാണെങ്കില്‍ അത് നിങ്ങള്‍ക്ക് സമൂഹത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കും എന്നുള്ളതിന്റെ സൂചനയാണ്.

നിങ്ങളുടെ ദിനചര്യ
എന്നും ഒരേ രീതിയിലുള്ള. സ്വപ്നം തന്നെയാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ അതായത് ഒരേ സ്ഥലം, ഒരേ ആളുകള്‍ എല്ലാം ഒരേ പോലെയാണെങ്കില്‍ അത് നിങ്ങളുടെ മടുപ്പിക്കുന്ന ദിനചര്യകളെയാണ് സൂചിപ്പിക്കുന്നത്.

നിങ്ങളെ മനസ്സിലാക്കാന്‍
വെളുത്ത വസ്ത്രത്തിലുള്ള ഒരാളെയാണ് നിങ്ങള്‍ സ്വപ്നം കാണുന്നതെങ്കില്‍ നിങ്ങളെതന്നെ കണ്ടെത്താനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നത് എന്നതാണ് സത്യം.

ശരീരഭാഗങ്ങള്‍
ശരീരഭാഗങ്ങളാണ് നിങ്ങള്‍ സ്വപ്നം കാണുന്നതെങ്കില്‍ നിങ്ങള്‍ ഇനിയും വളര്‍ന്നിട്ടില്ലെന്നും വയസിനനുസരിച്ച പക്വത നിങ്ങളില്‍ ഇല്ലെന്നുമാണ് സൂചിപ്പിക്കുന്നത്.

മരണമാണ് മുന്നില്‍
മരണമാണ് നിങ്ങള്‍ സ്വപ്നം കാണുന്നതെങ്കില്‍ അത് നിങ്ങള്‍ക്ക് പുതിയ ഒരു ജീവിതത്തിന്റെ തുടക്കമാണെന്നു കരുതിയാല്‍ മതി.



Click it and Unblock the Notifications
