Latest Updates
-
ഓണം 2026: ഈ 7 നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ! -
ഉത്രാടം, തിരുവോണം: ഓണക്കാലത്ത് ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ മറക്കരുത്! -
ഓണം ഷോപ്പിംഗിനിറങ്ങുമ്പോൾ സൂക്ഷിക്കണം; സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലെ ആ 'വിഷം' തിരിച്ചറിയാം ഇങ്ങനെ -
ഓണത്തിന് കസവു സാരി ഉടുക്കുമ്പോൾ വിയർപ്പും മേക്കപ്പും വില്ലനാകുമോ? ചർമ്മം തിളങ്ങാൻ ഈ ടിപ്സ് -
പഴങ്ങൾ മാത്രം കഴിച്ച് 15 കിലോ കുറച്ചു; രവി കിഷന്റെ ഡയറ്റ് പരീക്ഷിക്കും മുൻപ് ഇത് അറിയുക! -
ശനി രേവതി നക്ഷത്രത്തിലേക്ക്: ഈ 4 രാശിക്കാർക്ക് വൻ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത! -
ശുക്ര മൗഢ്യം: വിവാഹങ്ങൾ മാറ്റിവെക്കണോ? ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്, രാഹുകാലം ഒഴിവാക്കുക! -
വൃശ്ചിക രാശിയിലെ ചന്ദ്രമാറ്റം: അനിഴം നക്ഷത്രത്തിലേക്ക് ചന്ദ്രൻ എത്തുമ്പോൾ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 20: സർവാർത്ഥ സിദ്ധി യോഗം; ഇന്നത്തെ രാജയോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
പരാജയത്തിന്റെ കാരണം ഇവയാണ്
ഒന്നിനു പിറകെ ഒന്നായി പരാജയങ്ങള്‍ മാത്രം ഏറ്റു വാങ്ങേണ്ടി വരുന്ന ചിലരുണ്ട്. ജോലിസ്ഥലത്തായാലും വിവാഹക്കാര്യത്തിലായാലും പ്രണയത്തിന്റെ കാര്യത്തിലായാലും എന്തിനും ഏതിനും പരാജയങ്ങള്‍ മാത്രം. എന്നാല്‍ എന്താണ് തന്റെ പരാജയത്തിന്റെ കാരണമെന്ന് അവര്‍ ആലോചിക്കില്ല.
ബോളിവുഡിലെ ചില വിചിത്ര പേടികള്‍
പലര്‍ക്കും മറ്റുള്ളവരുടെ വിജയങ്ങളില്‍ അസൂയയുണ്ടാവും. എന്നാല്‍ അതില്‍ നിന്നും നാം കണ്ടു പഠിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. എന്നാല്‍ പലപ്പോഴും ഇതൊന്നും മനസ്സിലാക്കാന്‍ പരാജയം ഏറ്റുവാങ്ങുന്നവര്‍ തയ്യാറാവില്ല. ഇത്തരക്കാര്‍ സ്ഥിരമായി കൊണ്ടു നടക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

കാര്യങ്ങള്‍ മാറ്റിവെയ്ക്കുക
സമയം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ല. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ സമയത്തിന് വില നല്‍കാതെ ഓരോ കാര്യവും ചെയ്തു കൊണ്ടിരുന്നാല്‍ അത് പരാജയം മാത്രമേ നല്‍കൂ എന്നത് സത്യം.

മറ്റുള്ളവരുടെ വിജയങ്ങള്‍
മറ്റുള്ളവരുടെ വിജയങ്ങളെ വില കുറച്ചു കാണുക എന്നത് ഇത്തരക്കാരുടെ പ്രധാന സ്വഭാവമാണ്. എത്ര വലിയ വിജയമാണെങ്കിലും അഭിനന്ദനത്തിനു പകരം ഇതൊന്നും വലി കാര്യമല്ലെന്ന സ്വഭാവം ഒരിക്കലും നല്ലതല്ല.

വേണ്ടവര്‍ക്കു വേണ്ട പോലെ
എന്ത് കാര്യമായാലും മറ്റുള്ളവരുടെ കാര്യം നോക്കാതെ തനിക്കെങ്ങനെ പ്രയോജനപ്പെടുമോ അങ്ങനെ ഉപയോഗിക്കുന്നതാണ് ഇത്തരക്കാരുടെ പരാജയത്തിന് പ്രത്യേക കാരണം.

സംസാരം കൂടുതല്‍
കൂടുതല്‍ സംസാരമാണ് എല്ലാത്തിനും പ്രശ്നം. എന്നാല്‍ സംസാരിക്കുന്നവരെല്ലാം പരാജയപ്പെടുന്നവരാണെന്ന ധാരണ ശരിയല്ല. പ്രവൃത്തിയില്ലാതെ സംസാരം മാത്രമാവുന്നതും ഏറ്റവും വലിയ പ്രശ്നമാണ്.

ഊഹാപോഹങ്ങള്‍ കൂടപ്പിറപ്പ്
അതിങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ അങ്ങനെയായാലോ എന്ന തരത്തിലുളഅള സംസാരവും ഒന്നിനെക്കുറിച്ചും ഉറപ്പില്ലാതെയുള്ള നിഗമനത്തിലെത്തിച്ചേരലുമാണ് പരാജയത്തിന്റെ തുടക്കം.

നെഗറ്റീവ് ചിന്തകള്‍
എന്ത് നല്ല കാര്യമായിലും ചീത്ത കാര്യമായാലും അതിനെ നെഗറ്റീവ് ചിന്തകളിലൂടെ സമീപിക്കുന്നവര്‍ ജീവിതത്തില്‍ വിജത്തിലെത്തില്ല. ഇത്തരക്കാരുടെ കൂടപ്പിറപ്പായിരിക്കും പരാജയം.

ഒഴിവ് കഴിവ് പറയുക
ഒഴിവ് കഴിവ് പറയുന്നത് പലപ്പോഴും പരാജയത്തിനു മാത്രമേ കാരണമാകൂ. ഒരിക്കലും ഒരു പ്രശ്നത്തേയും നല്ല രീതിയിലൂടെ സമീപിക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയില്ല.

എപ്പോഴും ഭയം
ഭയം ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് പരാജിതരെയാണ്. ഞാന്‍ എന്ത് ചെയ്താലും അത് പരാജയമാകുമോ എന്ന ചിന്ത ഇവരെ എപ്പോഴും ശല്യം ചെയ്തു കൊണ്ടിരിക്കും.

ജീവിതത്തില്‍ നിന്നുള്ള പിന്‍വാങ്ങല്‍
പരാജയം കൂടപ്പിറപ്പായി കൊണ്ടു നടക്കുന്നവര്‍ ജീവിതത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. ഇത് പ്രശ്നങ്ങള്‍ മാത്രമേ ഉണ്ടാക്കൂ എന്നതാണ് സത്യം.



Click it and Unblock the Notifications