Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പ്രണയത്തേക്കാള്‍ വലുതാണ് സൗഹൃദം
നമുക്കെല്ലാം സുഹൃത്തുക്കളുണ്ട്. പല സുഹൃത്തുക്കളേയും നാം നേരില്‍ കണ്ടിട്ടു പോലുമുണ്ടാവില്ല. എത്രയധികം സുഹൃത്തുക്കളുണ്ടെങ്കിലും ഉറ്റസുഹൃത്തെന്ന ഒരാളുണ്ടായിരിക്കും. അത് ചിലപ്പോള്‍ ആണ്സുഹൃത്തായിരിക്കാം പെണ്സുഹൃത്തായിരിക്കാം.
പലപ്പോഴും ആണ്-പെണ് സൗഹൃദങ്ങള്‍ അംഗീകരിക്കാന്‍ ഇന്നും നമ്മുടെ സമൂഹം മടി കാണിക്കുന്നു. എന്നാല്‍ ഇന്നത്തെ തലമുറ സൗഹൃദത്തിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നതും സത്യമാണ്. കാമുകനു കാമുകിയോടോ, അല്ലെങ്കില്‍ കാമുകിക്ക് കാമുകനോടോ പറയാന്‍ കഴിയാത്ത പല കാര്യങ്ങളും നമുക്ക് നമ്മുടെ ഉറ്റ സുഹൃത്തിനോട് പറയാം.
എന്തുകൊണ്ട് പ്രണയത്തേക്കാള്‍ വലുതാവുന്നു നമ്മുടെ സൗഹൃദം എന്നതാണ്. പലപ്പോഴും നമ്മളെ മനസ്സിലാക്കുന്ന സുഹൃത്തിനെ ലഭിക്കുക എന്നതായിരിക്കും ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. എന്തുകൊണ്ട് സ്ത്രീകള്‍ക്ക് സുഹൃത്തുക്കള്‍ അവരുടെ ബോയ്ഫ്രണ്ടിനേക്കാള് പ്രധാനികളാകുന്നു എന്നു നോക്കാം.

പറയുന്നതിനു മുമ്പ് അറിയാം
നമ്മളുടെ പല കാര്യങ്ങളും നമ്മള് പറയുന്നതിനു മുന്‍പ് തന്നെ അവര്‍ മനസ്സിലാക്കിയിട്ടുണ്ടാവും. എന്നാല്‍ പലപ്പോഴും നിങ്ങളുടെ ബോയ്ഫ്രണ്ടിനോട് പറഞ്ഞിട്ടും മനസ്സിലാക്കാന്‍ ശ്രമിക്കാത്ത പല കാര്യങ്ങളും ഉറ്റ സുഹൃത്തിനോട് പറയാതെ തന്നെ മനസ്സിലാവും. അതിനുള്ള പരിഹാരവും അവര്‍ തന്നെ നല്‍കും എന്നതാണ് സത്യം.

ഒരിക്കലും നിങ്ങളെ പുകഴ്ത്തില്ല
ഒരിക്കലും നിങ്ങളെ പുകഴ്ത്തി സംസാരിക്കേണ്ട ആവശ്യം അവര്‍ക്കുണ്ടായിരിക്കില്ല. മാത്രമല്ല മോശമുള്ള കാര്യമാണെങ്കില്‍ അത് മോശമെന്ന് പറയാന്‍ നിങ്ങളുടെ ഉറ്റ സുഹൃത്തിന് കഴിയും.

ഇംപ്രസ് ചെയ്യേണ്ട കാര്യമില്ല
നിങ്ങളെ ഇംപ്രസ് ചെയ്യിപ്പിക്കാന്‍ കോമാളിത്തരങ്ങള്‍ കാണിച്ചു കൂട്ടേണ്ട കാര്യം അവര്‍ക്കില്ല എന്നതാണ് സത്യം. ഏത് കാര്യമായാലും അതിന്റെ തന്നെ പ്രാധാന്യത്തോടു കൂടി നിങ്ങളോട് പറയാന്‍ നിങ്ങളുടെ ഉറ്റ സുഹൃത്തിനി കഴിയും.

ഒരിക്കലും മുന്വിധിയുണ്ടാവില്ല
നിങ്ങളുടെ ഉറ്റ സുഹൃത്തിന് നിങ്ങളെക്കുറിച്ച് ഒരിക്കലും മുന്വിധിയുണ്ടാവില്ല. നിങ്ങളുടെ സ്വഭാവം ശരിയല്ല, നിങ്ങളെന്തു കൊണ്ട് ഇങ്ങനെ പെരുമാറി തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും ആത്മാര്‍ത്ഥ സുഹൃത് ബന്ധത്തിനിടയില്‍ സ്ഥാനമുണ്ടാവില്ല.

ഏത് സാഹചര്യത്തിലും നിങ്ങളോടൊപ്പം
നിങ്ങളുടെ സന്തോഷത്തില്‍ മാത്രമല്ല ആ സുഹൃത്തുണ്ടാവുക, നിങ്ങളുടെ ദു:ഖത്തിലും ആത്മാര്‍ത്ഥതയുള്ള സുഹൃത്ത് കൂടെയുണ്ടാവും. എന്നാല്‍ ഇത് കാണുന്ന മറ്റുള്ളവര്‍ അതിനെ പല രീതിയിലും വ്യാഖ്യാനിക്കും.

സംസാരിക്കാന്‍ പ്രത്യേക ഭാഷ
മറ്റാര്‍ക്കും മനസ്സിലാകാതെ നിങ്ങളുടേതായ ഭഷയില്‍ ആശയവിനിമയം നടത്താനുള്ള കഴിവ് ഉറ്റസുഹൃത്തുക്കള്ക്കുണ്ടാവും. ഇവര്‍ ഒരിക്കലും മറ്റുള്ളവരെ ശല്യം ചെയ്യുന്ന രീതിയില്‍ ഒരിക്കലും സംസാരിക്കില്ല. പക്ഷേ എന്തിലും ഏതിലും മറ്റുള്ളവര്‍ തെറ്റു മാത്രമേ കാണുകയുള്ളൂ.

നിങ്ങളില്‍ നിന്നൊന്നും മറയ്ക്കാനില്ല
നിങ്ങളില്‍ നിന്ന് യാതൊരു തരത്തിലുള്ള സ്വകാര്യങ്ങളും മറയ്ക്കാനുണ്ടാകില്ല നിങ്ങളുടെ ഉറ്റസുഹൃത്തിന്. അത് ആണ്സുഹൃത്താണെങ്കിലും പെണ്സുഹൃത്താണെങ്കിലും അങ്ങനെ തന്നെയായിരിക്കും.

ഭൂമിയ്ക്കു താഴെയുള്ള ഏത് കാര്യവും സംസാരം
ഭൂമിയ്ക്കു താഴെയുള്ള ഏത് കാര്യത്തെക്കുറിച്ചും ഇത്തരക്കാര്‍ക്കിടയില്‍ സംസാരവിഷയമാകും. അതിന് സ്ത്രീ- പുരുഷ ഭേദമില്ല എന്നതാണ് സത്യം.

നിങ്ങളോട് വിശ്വസ്തനായിരിക്കും
നിങ്ങളുടെ ആത്മാര്‍ത്ഥ സുഹൃത്ത് എപ്പോഴും നിങ്ങളോട് വിശ്വസ്തനായിരിക്കും. അതുകൊണ്ടു തന്നെ ആ വിശ്വാസ്യതയില്‍ എന്തെങ്കിലും കോട്ടം തറ്റിയാല് പിന്നീടൊരിക്കലും അത് കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല.



Click it and Unblock the Notifications
