Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
മടിയാണ് ഇവരുടെ രഹസ്യം
അല്പസ്വല്പം മടിയൊക്കെ എല്ലാവര്‍ക്കുമാകാം, എന്നാല്‍ ജീവിതത്തില്‍ എപ്പോഴും മടി പിടിച്ചിരിക്കാനായിരിക്കും ചിലര്‍ക്കൊക്കെ ഇഷ്ടം. പക്ഷേ ജീവിത ചുറ്റുപാടുകള്‍ പലപ്പോഴും അതിനു സമ്മതിക്കുന്നില്ലെന്നതാണ് സത്യം. പെണ്‍കുട്ടിയാണ്, അത് മറക്കരുത്
എന്നാല്‍ മടിയന്മാരാണ് ഏറ്റവും സ്മാര്‍ടായി കാര്യങ്ങള്‍ ചെയ്യുന്നതെന്നാണ് സത്യം. വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലേ. എന്നാല്‍ സത്യമാണ്. കാരണം ജീവിതത്തില്‍ എല്ലാ ഷോര്‍ട്കട്ടുകളും ഇവര്‍ക്കറിയാം എന്നതാണ്. നിങ്ങള്‍ വാട്സ് ആപ് അടിമയോ?
നേരെ ചൊവ്വേ കാര്യങ്ങള്‍ ചെയ്യാന്‍ മടിയുള്ളതുകൊണ്ട് ആദ്യം തന്നെ എല്ലാ വളഞ്ഞ വഴികളും ഇവര്‍ ആദ്യമേ കണ്ടു പിടിക്കും. എന്തുകൊണ്ട് മടിയന്മാര് ഇത്ര സ്മാര്‍ട്ടായി കാര്യങ്ങള്‍ ചെയ്യുന്നു എന്ന് നോക്കാം.

പ്രശ്നത്തിന് പരിഹാരം
എന്ത് പ്രശ്നത്തിനും ഇവരുടെ കയ്യില്‍ പരിഹാരം ഉണ്ടാവും എന്നതാണ്. കാരണം അത്ര കഷ്ടപ്പെടാതെ തന്നെയുള്ള പ്രശ്നപരിഹാരത്തിനായിരിക്കും ഇവര്‍ ശ്രമിക്കുക എന്നതാണ് സത്യം.

എന്ത് കാര്യത്തിനും പ്രഷര്‍
എന്ത് കാര്യത്തിനും ഇവര്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കും എന്നതാണ് സത്യം. കാരണം ജോലി കൃത്യ സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കണമെന്നുണ്ടെങ്കില്‍ അതു വരേയും മടി പിടിച്ചിരുന്ന് അവസാന സമയത്ത് കൂടുതല്‍ കഷ്ടപ്പെട്ട് ജോലി തീര്‍ക്കേണ്ട അവസ്ഥയാണ് ഇവര്‍ക്കുള്ളത്.

വളഞ്ഞ വഴികളുടെ ആശാന്മാര്
എവിടെയെങ്കിലും നേരത്തിന് എത്തണമെന്നുണ്ടെങ്കില്‍ അത് എത്രയും വൈകിപ്പിക്കാമോ അത്രയും വൈകിപ്പിക്കും ഇത്തരക്കാര്‍ എന്നാല്‍ കൃത്യസമയത്ത് അവര്‍ അവിടെ ഉണ്ടാകും എന്നുള്ളതും പ്രത്യേകതയാണ്. കാരണം മാര്ഗ്ഗത്തിലേക്കെത്താനുള്ള വളഞ്ഞവഴി അവര്‍ക്ക് കൃത്യമായി അറിയാം എന്നുള്ളതാണ്.

ക്രിയേറ്റീവായിരിക്കും ഇത്തരക്കാര്‍
ഇവരുടെ കയ്യിലുള്ള ഐഡിയകള്‍ ഒരിക്കലും തീരില്ലെന്നതാണ് സത്യം. മടിയന്മാരാണെങ്കിലും ഇവര്‍ മറ്റുള്ളവര്‍ക്ക് പ്രിയപ്പെട്ടവരായിരിക്കും.

പുതിയ ടെക്നോളജി അറിയാവുന്നവര്‍
ജോലി എളുപ്പത്തില്‍ തീര്‍ക്കാന്‍ പുതിയ ടെക്നോളജിയെ ഇത്തരക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തും എന്നതാണ് സത്യം. അതിനാല്‍ ഇത്തരക്കാര്‍ക്ക് മാര്‍ക്കറ്റില്‍ ഇറങ്ങുന്ന എല്ലാ ടെക്നോളജിയുടേയും കാര്യങ്ങള്‍ കാണാപാഠം.

ഒന്നിലധികം കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യാം
മടിയന്മാരാണെങ്കിലും ഇത്തരക്കാര്‍ക്ക് ഒന്നിലധികം കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യാനുള്ള കഴിവുണ്ടാകും.

എല്ലാത്തിനോടും സമരസപ്പെടുന്നു
എല്ലാ കാര്യങ്ങളോടും ഇവര്‍ സമരസപ്പെടുന്നു എന്നതാണ് മറ്റൊരു കാര്യം. ഇവര്‍ ഒരു കാര്യത്തെക്കുറിച്ചും ആലോചിച്ച് വിഷമിക്കുന്നവരല്ല അതുകൊണ്ടു തന്നെ ഇവര്‍ക്ക് എന്തു പ്രശ്നങ്ങളേയും വളരെ വേഗം കൈകാര്യം ചെയ്യാന്‍ കഴിയുന്നു.

തത്വചിന്തയ്ക്ക് കുറവില്ല
തത്വചിന്തകള്‍ക്ക് ഇവര്‍ക്ക് കുറവുണ്ടാവില്ല. കാര്യങ്ങള്‍ ചെയ്യാന്‍ മടിയാണെങ്കിലും മറ്റുള്ളവരെ ഉപദേശിക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയും ഉണ്ടാവില്ല.

കാര്യങ്ങള്‍ ചെയ്യാന്‍ നിമിഷങ്ങള്‍
കാര്യങ്ങള്‍ ചെയ്യാന്‍ ഇത്തരക്കാര്‍ക്ക് നിമിഷങ്ങള്‍ മതി. മറ്റുള്ളവര്‍ വളരെ സമയമെടുത്ത് ചെയ്യുന്ന കാര്യങ്ങള്‍ ഇവര്‍ അല്പസമയം കൊണ്ട് ചെയ്ത് തീര്‍ക്കും.



Click it and Unblock the Notifications
