For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏകാന്തതയാണ് ഏറ്റവും വലിയ ഗുരു

|

ഏകാന്തത എപ്പോഴും സൃഷ്ടിക്കുന്ന ശൂന്യത നമ്മളെ പലപ്പോഴും ഭ്രാന്ത് പിടിപ്പിക്കും. എന്നാല്‍ പലപ്പോഴും ജീവിതം എന്തെന്ന് മനസ്സിലാക്കാനും ജീവിതത്തെ സ്‌നേഹിക്കാനും ഏകാന്തതയാണ് ഏറ്റവും നല്ല ടീച്ചര്‍ എന്നു നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? അമ്മമാര്‍ പെണ്‍മക്കള്‍ക്കു നല്‍കുന്നത്‌......

വിശാലമായ ലോകത്ത് നമുക്കാരുമില്ലെന്നും നാമെപ്പോഴും ഒറ്റയ്ക്കാണെന്നുമുള്ള തോന്നല്‍ പലപ്പോഴും നമ്മുടെ ധൈര്യത്തേയും പ്രതികരണശേഷിയേയും വര്‍ദ്ധിപ്പിക്കും. കാരണം ഒരു പ്രശ്‌നം വന്നാല്‍ അതിനെ എങ്ങനെ നേരിടണമെന്ന് നമ്മുടെ ഏകാന്തത നമ്മെ പഠിപ്പിച്ചിട്ടുണ്ടാവും.

ഏകാന്ത ജീവിതത്തില്‍ നിന്ന് എന്തൊക്കെ കാര്യങ്ങളാണ് നമ്മള്‍ പഠിക്കുക എന്നു നോക്കാം. ഏകാന്തത നമ്മളെയെങ്ങനെ ഒരു മനസ്സുറപ്പുള്ളയാളാക്കുമെന്നും നോക്കാം...

നിങ്ങളാരാണെന്ന ബോധം വരുന്നു

നിങ്ങളാരാണെന്ന ബോധം വരുന്നു

നിങ്ങളാരാണെന്നും പ്രശ്‌നത്തില്‍ നിങ്ങളോടൊപ്പം എത്ര പേരുണ്ടാകുമെന്നും നമ്മള്‍ തിരിച്ചറിയും. അതുകൊണ്ടു തന്നെ നമ്മളെ തന്നെ സ്‌നേഹിക്കാന്‍ നമ്മള്‍ പഠിക്കും.

പരിഹരിക്കാന്‍ പറ്റാത്തതായി ഒന്നുമില്ല

പരിഹരിക്കാന്‍ പറ്റാത്തതായി ഒന്നുമില്ല

പരിഹരിക്കാന്‍ പറ്റാത്തതായി ഒന്നുമില്ലെന്ന ബോധം നമുക്ക് വന്നു ചേരും. എത്ര വലിയ പ്രശ്‌നമാണെങ്കിലും അതിനെയെല്ലാം പരിഹരിക്കാന്‍ നമ്മളൊറ്റയ്ക്കു മതിയെന്ന തോന്നല്‍ സൃഷ്ടിക്കപ്പെടും.

സങ്കടത്തെ നിയന്ത്രിക്കാന്‍ കഴിയും

സങ്കടത്തെ നിയന്ത്രിക്കാന്‍ കഴിയും

നമ്മുടെ സങ്കടങ്ങളേയും സന്തോഷത്തേയും നമുക്ക തന്നെ നിയന്ത്രിക്കാന്‍ കഴിയും. ഒരിക്കലും നിയന്ത്രണം വിട്ട് സങ്കടപ്പെടാനോ സന്തോഷിക്കാനോ നമ്മള്‍ ശ്രമിക്കില്ല.

മറ്റുള്ളവരുടെ സന്തോഷം നിങ്ങളെ ബാധിയ്ക്കില്ല

മറ്റുള്ളവരുടെ സന്തോഷം നിങ്ങളെ ബാധിയ്ക്കില്ല

നിങ്ങളുടെ സുഹൃത്തുക്കളുടെ സന്തോഷമോ സങ്കടമോ ഒരിക്കലും നിങ്ങളെ ബാധിയ്ക്കില്ല. അതിനുമപ്പുറമായിരിക്കും നിങ്ങള്‍ക്ക് നിങ്ങളോടുള്ള സ്‌നേഹം. മാത്രമല്ല നിങ്ങളുടെ ഇമോഷന്‍സെല്ലാം നിങ്ങളില്‍ തന്നെ ഒതുങ്ങുന്നതായിരിക്കും.

തീരുമാനമെടുക്കാന്‍ ആശ്രയം വേണ്ട

തീരുമാനമെടുക്കാന്‍ ആശ്രയം വേണ്ട

നിങ്ങളുടെ കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് മറ്റൊരാളെ ആശ്രയിക്കേണ്ടി വരില്ല. അതു തന്നെയാണ് ഏറ്റവും വലിയ കാര്യവും. എടുക്കുന്ന തീരുമാനമെല്ലാം ഉറച്ചതുമായിരിക്കും.

നിങ്ങള്‍ക്കു വേണ്ടതെന്ത്?

നിങ്ങള്‍ക്കു വേണ്ടതെന്ത്?

നിങ്ങള്‍ക്കു ജീവിതത്തില്‍ വേണ്ടതെന്തെന്ന് നിങ്ങള്‍ക്കു തന്നെ അറിയാം. അതിന്റെ കാര്യത്തില്‍ യാതൊരു വിധ വിട്ടു വീഴ്ചയ്ക്കും തയ്യാറാവാന്‍ നിങ്ങള്‍ തയ്യാറാവില്ല.

നിശബ്ദത കൂട്ടുകാരന്‍

നിശബ്ദത കൂട്ടുകാരന്‍

നിങ്ങളുടെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ എന്നു പറയുന്നത് നിശബദതയായിരിക്കും. അതില്‍ നിന്നുണ്ടാകുന്ന ക്ഷമ നിങ്ങളെ പലപ്പോഴും പുതിയ മനുഷ്യനാക്കിത്തീര്‍ക്കും.

മാതാ-പിതാക്കള്‍ക്ക് കൂടുതല്‍ സ്ഥാനം

മാതാ-പിതാക്കള്‍ക്ക് കൂടുതല്‍ സ്ഥാനം

നിങ്ങളുടെ ഏകാന്ത ജീവിതത്തില്‍ മാതാപിതാക്കളായിരിക്കും നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍. മാതാപിതാക്കളോട് നിങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നതും പലപ്പോഴും നിങ്ങളുടെ ഏകാന്തതയാണ്.

ആലോചിച്ചു വിഷമിക്കാന്‍ സമയമില്ല

ആലോചിച്ചു വിഷമിക്കാന്‍ സമയമില്ല

മറ്റുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് വിഷമിക്കാന്‍ നിങ്ങള്‍ക്ക് സമയമുണ്ടാകില്ല എന്നതാണ് ഏറ്റവും വലിയ കാര്യം. ഏകാന്തത പലപ്പോഴും നിങ്ങളെ സന്തോഷഭരിതനാക്കും.

English summary

9 Reasons Loneliness Is The Best Teacher Ever

There are times in our lives when we feel lonely. We have no one to go to. It feels as if the world is going to end.
Story first published: Saturday, October 10, 2015, 12:16 [IST]
X
Desktop Bottom Promotion