For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അറിയാതെ പോകുന്ന സ്ത്രീസുരക്ഷിതത്വ നിയമം

|

ഓരോ ദിവസം കഴിയുന്തോറും സ്ത്രീവിരുദ്ധതയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും സ്ത്രീ പീഡനവും കൂടിക്കൂടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ പല സ്ത്രീകള്‍ക്കും അവര്‍ കെണിയിലകപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടതെന്നോ എങ്ങനെ പ്രതികരിക്കണമെന്നോ അറിയില്ല.

ലോകത്തിന്റെ ഏത് കോണിലായാലും അടിച്ചമര്‍ത്തപ്പെടാനുള്ളവളാണ് സത്രീ എന്ന ചിന്താഗതിയാണ് പല പുരുഷ മേധാവികളുടേയും ധാരണ. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചു വരുന്നതിന് ലിംഗാനുപാതവും ഒരു കാരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.

ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ തന്നെ സ്ത്രീ സുരക്ഷിതത്വം ലക്ഷ്യമിട്ട് നിരവധി നിയമങ്ങളാണുള്ളത്. എന്നാല്‍ പലര്‍ക്കും ഇതിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പല പ്രശ്‌നങ്ങളേയും രൂക്ഷമാക്കുന്നത്. സ്ത്രീ സുരക്ഷ സംബന്ധിച്ച് എല്ലാ സ്ത്രീകളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

ശൈശവ വിവാഹം

ശൈശവ വിവാഹം

ശൈശവ വിവാഹം നമ്മുടെ കേരളത്തിലും ഒട്ടും കുറവല്ല. 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ച് അയയ്ക്കുന്നത് തടയുന്നതിന് 1929-ല്‍ ആക്ട് നിലവില്‍ വന്നിട്ടുണ്ട്.

സ്ത്രീധനം

സ്ത്രീധനം

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാര്‍ഹമാണെന്നറിഞ്ഞിട്ടും ഇപ്പോഴും ഈ ദുരാചാരം പിന്തുടരുന്നവര്‍ ഒട്ടും പുറകിലല്ല. 1961-ല്‍ നിലവില്‍ വന്ന സ്ത്രീധന നിരോധന നിയമ പ്രകാരം സ്ത്രിധനം വാങ്ങുന്നത് സ്ത്രീ ആയാലും പുരുഷനായാലും 5 വര്‍ശം വരെ തടവും 15000 രൂപ പിഴയും ലഭിക്കും.

 സ്ത്രീകളെ മോശമായി ചിത്രികരിക്കല്‍

സ്ത്രീകളെ മോശമായി ചിത്രികരിക്കല്‍

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള എന്തെങ്കിലും പ്രചരണങ്ങള്‍ ഒരു വ്യക്തിയോ സ്ഥാപനമോ ഓണ്‍ലൈനിലോ നടത്തിയാല്‍ അത് കുറ്റകരമാണ്. ഇങ്ങനെ ചെയ്യുന്ന പ്രവൃത്തികള്‍ ഇന്‍ഡീസന്റ് റപ്രസന്റേഷന്‍ ഓഫ് വുമണ്‍ പ്രൊഹിബിഷന്‍ ആക്ട് 1986 പ്രകാരം കുറ്റകരമാണ്.

 സ്ത്രീകളെ രാത്രിയില്‍ അറസ്റ്റ് ചെയ്യാന്‍ പാടില്ല

സ്ത്രീകളെ രാത്രിയില്‍ അറസ്റ്റ് ചെയ്യാന്‍ പാടില്ല

സ്ത്രീകളെ യാതൊരു കാരണവശാലും രാത്രിഅറസ്റ്റ് ചെയ്യാന്‍ പാടുള്ളതല്ല. മാത്രമല്ല അങ്ങനെയുള്ള സാഹചര്യമാണെങ്കില്‍ വനിതാ കോണ്‍സ്റ്റബിളിന്റെ സാന്നിധ്യം വേണമെന്നും നിര്‍ബന്ധമുണ്ട്.

പൂവാലശല്യത്തിനെതിരെ പ്രതികരിക്കാം

പൂവാലശല്യത്തിനെതിരെ പ്രതികരിക്കാം

ഓരോ ദിവസം ചെല്ലുന്തോറും പൂവാല ശല്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഐ പി സി 294, 509 സെക്ഷന്‍ അനുസരിച്ച് സ്ത്രീക്കെതിരേ മോശമായ പരാമര്‍ശമോ ആംഗ്യമോ കാണിക്കുന്നത് കുറ്റകരമാണ്.

അടിസ്ഥാന വേതനത്തിന്റെ കാര്യത്തിലും

അടിസ്ഥാന വേതനത്തിന്റെ കാര്യത്തിലും

അടിസ്ഥാന വേതനത്തിന്റെ കാര്യത്തിലും സ്ത്രീക്കും പുരുഷനും പരിശീലനം ലഭിച്ച മേഖലയില്‍ ഒന്നായിരിക്കണം എന്നാണ് 1948-ലെ മിനിമം വേജസ് ആക്ട് പ്രകാരം തീരുമാനം.

 ഗാര്‍ഹിക പീഡനം

ഗാര്‍ഹിക പീഡനം

ഐ പി സി സെക്ഷന്‍ 498 പ്രകാരം സ്ത്രീയെ ഭര്‍തൃകുടുംബത്തിലുള്ളവര്‍ ക്രൂരമായി പീഡിപ്പിക്കുകയാണെങ്കില്‍ അത് തടവു ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.

 പരാതി ഏത് വഴിയും

പരാതി ഏത് വഴിയും

സ്ത്രീക്ക് പരാതി സമര്‍പ്പിക്കാന്‍ ഫോണ്‍, മെയില്‍ തുടങ്ങിയ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാം. അത്തരത്തില്‍ കിട്ടിയ പരാതിക്ക് അതിന്റേതായ ഗൗരവവും നല്‍കപ്പെടും.

ജോലി സ്ഥലത്തെ ലൈഗികാതിക്രമം

ജോലി സ്ഥലത്തെ ലൈഗികാതിക്രമം

ജോലി സ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമത്തിന് വിധേയരാവേണ്ടി വന്നിട്ടുണ്ടെങ്കില്‍ അതിനു വേണ്ടി പ്രത്യേക കമ്മിറ്റിയുണ്ട്. ഇത്തരം കമ്മിറ്റിയുടെ അഭാവത്തില്‍ കോടതി നടപടികളുമായി മുന്നോട്ടു പോവാം എന്നുമുണ്ട്.

English summary

9 Laws That Every Indian Woman Must Know

Indian Women are more likely to be walking on the edge of knife. Considering that, there are several laws in our country to benefit us.
X
Desktop Bottom Promotion