For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മതം മാറിയ പ്രശസ്തര്‍

|

വിവിധ മതവിഭാഗങ്ങള്‍ ഇട കലര്‍ന്ന് ജീവിക്കുന്ന ഒരു രാജ്യമാണ് നമ്മുടെ. അതുകൊണ്ടു തന്നെ മതേതരത്വമാണ് നമ്മുടെ മുഖമുദ്രയും. എന്നാല്‍ ഈ അടുത്ത കാലത്തായി നിരവധി പേര്‍ ഖര്‍വാപ്പസി നടത്തി സ്വന്തം മതത്തിലേക്ക് തിരിച്ചു പോയിരുന്നു. നമ്മള്‍ മലയാളികളും അതില്‍ പങ്കാളികളായിരുന്നു.

പ്രണയത്തേക്കാള്‍ വലുതാണ് സൗഹൃദം

സാധാരണക്കാര്‍ മതം മാറുമ്പോള്‍ അത് വാര്‍ത്തയാകില്ല, എന്നാല്‍ പലപ്പോഴും സമൂഹത്തില്‍ പ്രശസ്തരായവര്‍ പലരും സ്വന്തം മതത്തില്‍ നിന്നും മറ്റു മതങ്ങളിലേക്ക് മാറുമ്പോള്‍ അത് വാര്‍ത്തയാകും. ഇത്തരത്തില്‍ മതം മാറിയ ചില പ്രശസ്തരുണ്ട്. ഇവര്‍ ആരൊക്കെയെന്ന് നോക്കാം.

മലയാളത്തിന്റെ ആമി

മലയാളത്തിന്റെ ആമി

മലയാളികളുടെ ആമി എന്നാണ് കമലാ സുരയ്യ നമുക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ഹിന്ദുവായി നാലപ്പാട്ട് തറവാട്ടിലായിരുന്നു പ്രശസ്ത എഴുത്തുകാരിയായ ആമിയുടെ ജനനം. മാധവിക്കുട്ടി എന്നായിരുന്നു ഔദ്യോഗിക പേര്. എന്നാല്‍ 1999-ല്‍ ഇവര്‍ ഇസ്ലാം മതം സ്വീകരിച്ചു കമലാ സുരയ്യയായി.

എ ആര്‍ റഹ്മാന്‍

എ ആര്‍ റഹ്മാന്‍

മലയാളികളുടെ പോലും ഹൃദയതാളമാണ് റഹ്മാന്‍. ഹിന്ദുവായി ജനിച്ചെങ്കിലും ദിലീപ് കുമാര്‍ എന്ന പേരില്‍ നിന്ന് ഇസ്ലാം മതം സ്വീകരിച്ച് റഹ്മാനായി.

യുവാന്‍ ശങ്കര്‍ രാജ

യുവാന്‍ ശങ്കര്‍ രാജ

പ്രശസ്ത സംഗീത സംവിധായകന്‍, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായ ഇളയരാജയുടെ മകനാണ് യുവാന്‍ ശങ്കര്‍ രാജ. ഈ അടുത്ത കാലത്താണ് ഇദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്.

 ജോമോള്‍

ജോമോള്‍

മലയാളിക്ക് കുട്ടിക്കാലം മുതലേ പരിചിതയാണ് ജോമാള്‍. ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചതെങ്കിലും ചന്ദ്രശേഖര്‍ പിള്ളയെ വിവാഹം കഴിച്ചതിലൂടെ ഗൗരി എന്ന പേരു സ്വീകരിച്ചു.

 ആനി

ആനി

സംവിധായകന്‍ ഷാജി കൈലാസിനെ വിവാഹം കഴിച്ച്‌ ആനി മാറി ചിത്രയായി. മലയാളത്തിലെ പ്രമുഖ അഭിനേത്രികളില്‍ ഒരാളായിരുന്നു ആനി.

നയന്‍ താര

നയന്‍ താര

നയന്‍താരയും മതം മാറിയ വ്യക്തിയാണ്. എന്നാല്‍ നയന്‍താരയുടെ മതം മാറലിനു പിന്നില്‍ ചില ഗോസ്സിപ്പുകള്‍ അണിനിരന്നിരുന്നു. ഡയാന മരിയം കുര്യന്‍ പിന്നീട് നയന്‍താരയായി.

മോണിക്ക

മോണിക്ക

2014ലാണ് മോണിക്ക ഇസ്ലാം മതം സ്വീകരിച്ചത്. മോണിക്ക എന്ന പേരു മാറ്റി എം ജി റെഹിമ എന്ന പേരു സ്വീകരിച്ചു.

അമൃത സിംങ്

അമൃത സിംങ്

ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ ഭാര്യയാരുന്നു അമൃത സിംഗ്. സിഖ് കുടുംബത്തില്‍ ജനിച്ച ഇവര്‍ പിന്നീട് മതം മാറി ഇസ്ലാമായി.

മൈക്കിള്‍ ജാക്‌സണ്‍

മൈക്കിള്‍ ജാക്‌സണ്‍

ലോകം മുഴുവനുള്ള സംഗീത പ്രേമികളുടെ ഹരമായിരുന്നു മൈക്കിള്‍ ജാക്‌സണ്‍. എന്നാല്‍ ഇദ്ദേഹവും പിന്നീട് ഇസ്ലാം മതം സ്വീകരിച്ചു.

English summary

9 Indian Celebrities Converted to Other religion

Religious conversion is the adoption of a set of beliefs identified with one particular religious denomination to the exclusion of others.
Story first published: Thursday, October 15, 2015, 12:33 [IST]
X
Desktop Bottom Promotion