Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ചില സ്വപ്ന യാഥാര്‍ത്ഥ്യങ്ങള്‍
സ്വപ്നം കാണുന്നവരാണ് നമ്മളെല്ലാവരും. നിറമുള്ള സ്വപ്നങ്ങള്‍ കാണാനായിരിക്കും നമ്മുടെ ആഗ്രഹം. എന്നാല്‍ പലപ്പോഴും പല സ്വപ്നങ്ങള്‍ക്കും നിറം മാത്രമല്ല ഭയപ്പെടുത്തുന്ന പിന്നണി കൂടിയായിരിക്കും. പല സ്വപ്നങ്ങളും നമ്മുടെ ഓര്‍മ്മയില്‍ തങ്ങി നില്ക്കുനന്തും പലതിനും നിമിഷ നേരത്തെ ആയുസ്സും മാത്രമേ ഉണ്ടാവുകയുള്ളൂ.
അന്ധവിശ്വാസമല്ലിത് ഓരോ മലയാളിയുടെയും വിശ്വാസം
എന്നാല്‍ സ്വപ്നത്തെ കുറിച്ച് ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. നാം കാണുന്ന ഒരോ സ്വപ്നത്തിനും അര്‍ത്ഥവുമുണ്ട്. കാഴ്ചയില്ലാത്തവര്‍ക്കും സ്വപ്നം കാണാം എന്നാല്‍ അതെങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ? അവരുടെ സ്വപ്നങ്ങള്‍ക്കുമുണ്ട് നിറവും ശബ്ദവും. സ്വപ്നത്തെക്കുറിച്ചുള് ചില യാഥാര്‍ത്ഥ്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കണ്ണു കാണാത്തവരുടെ സ്വപ്നം
കണ്ണുകാണാത്തവരുടെ സ്വപ്നത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അവര്‍ക്കുമുണ്ട് സ്വപ്നം കാണാനുള്ള കഴിവ്. പക്ഷേ സ്വപ്നം കാണുന്നത് അവരുടെ സ്പര്ശനത്തില് നിന്നോ ശബ്ദത്തില്‍ നിന്നോ മണത്തില്‍ നിന്നോ ലഭിക്കുന്ന അനുഭവങ്ങള്‍ വഴിയായിരിക്കും.

കൂടുതല്‍ സ്വപ്നങ്ങളും മറവിയിലേക്ക്
നമ്മള് കാണുന്ന അന്‍പത് ശതമാനം സ്വപ്നങ്ങളും അഞ്ച് മിനിട്ടിനുള്ളില്‍ മറക്കുന്നതാണ്. തൊണ്ണൂറു ശതമാനം സ്വപ്നങ്ങളും ഉണര്‍ന്ന് പത്ത് മിനിട്ടിനുള്ളില്‍ മറക്കുന്നതുമായിരിക്കും.

മനസ്സിനെ സ്വസ്ഥമാക്കുന്നു
നമ്മള് കാണുന്ന പല സ്വപ്നങ്ങളും നമ്മുടെ മനസ്സിനെ സ്വസ്ഥമാക്കുന്നതാണ്. സ്വപ്നങ്ങള്‍ക്ക് നമ്മളില്‍ ശാരീരിക മാറ്റം വരുത്താന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്.

കഴിഞ്ഞ കാലം
വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കാര്യങ്ങള്‍ പലപ്പോഴും നമ്മുടെ സ്വപ്നത്തില്‍ കാണാറുണ്ട്. ഇതില്‍ പലതും നമ്മുടെ ജീവിതത്തില്‍ സംഭവിച്ചതായിരിക്കും. ജീവിതത്തില്‍ അത്രയേറെ സ്വാധീനിച്ച കാര്യങ്ങള്‍ പലപ്പോഴായി സ്വപ്നമായി വരുന്നു.

സാധാരണ സ്വപ്നം
പലരുടേയും സ്വപ്നങ്ങള്‍ പലതും ആവര്ത്തിച്ചുള്ളതായിരിക്കും. പരീക്ഷയില്‍ തോല്ക്കുന്നതും ഉയരത്തില്‍ നിന്ന താഴെ വീഴുന്നതും സ്കൂളിലുണ്ടായ പ്രശ്നങ്ങളുമായിരിക്കും മിക്കവരുടേയും സ്വപ്നത്തിനാധാരം.

അനാവശ്യ പേടികള്‍
സ്വപ്നം കണ്ടുണ്ടാവുന്ന അനാവശ്യ പേടികള്‍ നമ്മുടെ മനസ്സിനെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും. സ്വപ്നത്തെക്കുറിച്ച് നമുക്ക് കൃത്യമായ ഓര്മ്മയുണ്ടാവില്ലെങ്കിലും എന്തോ ഒരു പേടി നമ്മളെ എപ്പോഴും ചുറ്റി വരിയും.

പുകവലി
പുകവലിക്കുന്നതായി സ്വപ്നം കാണുന്നവര്‍ എപ്പോഴും ആ ദു:ശ്ശീലത്തില്‍ നിന്ന് പിന്തിരിയുന്നു. ഈ അടുത്ത കാലത്തായി നടത്തിയ പഠനത്തിലാണ് 33 ശതമാനത്തില്‍ കൂടുതല്‍ ആളുകളും ഇത്തരത്തില്‍ സ്വപ്നം കണ്ടതിനു ശേഷം പുകവലി ഉപേക്ഷിച്ചത്.

ശാരീരിക ബുദ്ധിമുട്ടുകള്‍
പല സ്വപ്നങ്ങളിലും നമ്മുടെ മനസ്സിനു മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ. എന്നാല്‍ പല സ്വപ്നങ്ങളിലും ശാരീരികമായി വരെ നമുക്ക് അസ്വസ്ഥതയുണ്ടാകുന്നു.



Click it and Unblock the Notifications
