Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇതെല്ലാം ഒരു ഗോസ്സിപ്പാണോ?
ഗോസ്സിപ്പ് പറയുന്നതില്‍ സ്ത്രീകള്‍ മാത്രമേ കുറ്റക്കാരായുള്ളൂ എന്നാണ് ഒരു വിഭാഗം പറയുന്നത്. പ്രത്യേകിച്ച് പുരുഷ വിഭാഗം. എന്നാല്‍ ഗോസ്സിപ്പിന്റെ കാര്യത്തില്‍ പുരുഷന്മാരും പുറകിലല്ല. പുരുഷന്മാര് പറയുമ്പോള്‍ അത് ഗോസ്സിപ്പല്ല വെറും ചര്‍ച്ചയായി രൂപാന്തരപ്പെടുന്നു. ഓഫീസിലുണ്ട് ചില മഹാഭാരത കഥാപാത്രങ്ങള്‍
നാലുപെണ്ണുങ്ങള്‍ ഒരുമിച്ചു ചേര്‍ന്നാല്‍ അവിടെ കുശുമ്പും കുന്നായ്മയും മാത്രമേ വാര്‍ത്തയാവൂ എന്നാണ് പലരുടേയും ധാരണ. എന്നാല്‍ പലപ്പോഴും പുരുഷന്മാരും ഇക്കാര്യത്തില്‍ പുറകിലല്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ആണും പെണ്ണും മിണ്ടരുത്, മിണ്ടിയാല്‍...
ആണ്‍പ്രജകള്‍ പറയുന്ന കാര്യങ്ങള്‍ ഗോസ്സിപ്പ് എന്നതിലുപരി അതിന് അവര്‍ തന്നെ നല്കുന്ന ചില നിര്‍വ്വചനങ്ങളുണ്ട്, അവ എന്തൊക്കെയെന്ന് നോക്കാം.

ഇത് ഗോസിപ്പല്ല, വെറും ചര്‍ച്ച മാത്രം
നാല് ആണ്‍കുട്ടികള്‍ ഒരുമിച്ചിരുന്ന് സംസാരിക്കുകയാണെങ്കില്‍ അത് വെറും ചര്‍ച്ച, എന്നാല്‍ അതേ സമയം നാല് പെണ്‍കുട്ടികളാണെങ്കിലോ അത് ഗോസ്സിപ് പറയുകയാണെന്ന കാര്യം ഉറപ്പിച്ചു കഴിഞ്ഞു മറ്റുള്ളവര്‍.

രാഷ്ട്രീയമോ?
രാഷ്ട്രീയത്തെക്കുറിച്ച് നടക്കുന്ന ചൂടേറിയ ചര്‍ച്ചകളാണെങ്കിലും അത് വെറും അറിവ് പകരാനുള്ള സംസാരമാണെന്ന് ഒരു വിഭാഗം. നമുക്കാരുടേയും രക്തത്തിന്റെ പങ്ക് പറ്റാനില്ലെന്നാണ് അവരുടെ ഒരു ഇത്.

ഇത് ഞങ്ങള്‍ മാത്രം ചെയ്യുന്നു...
ബോറടിക്കുമ്പോള്‍ എത്ര സിഗരറ്റ് എത്ര കാപ്പി എന്ന് പലര്‍ക്കും അറിയില്ല. അതുകൊണ്ടു ഈ സമയങ്ങളിലെല്ലാം മിക്കവാറും ആരെങ്കിലുമൊക്കെ ഇവരുടെ ചര്‍ച്ചാ വിഷയമാകുകയും ചെയ്യും.

ഇത്രമാത്രമേ ചര്ച്ചയാവൂ
ആണ്‍കുട്ടികളുടെ ചര്‍ച്ചാവിഷയങ്ങളില്‍ ഇത്രമാത്രമേ ചര്ച്ചയാവൂ എന്നാണവര്‍ പറയുന്നത്. ജോലി, പെണ്ണ്, കാലാവസ്ഥ. അതായത് ചുരുക്കിപ്പറഞ്ഞാല്‍ ഈ ഭൂമിക്കു കീഴില്‍ വരുന്ന എന്തും അവര്‍ക്ക് ചര്‍ച്ചാ വിഷയമാണെന്ന്.

സ്ത്രീകളെക്കുറിച്ചോ?
സ്ത്രീകളെക്കുറിച്ച് ഞങ്ങള്‍ ഒരിക്കലും ഗോസ്സിപ്പ് പറയാറില്ല. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാറേ ഉള്ളൂ എന്ന് ഒരു വിഭാഗം.

സ്ത്രീകളേക്കാള്‍ നന്നായി ഞങ്ങള്‍...
എല്ലായിടത്തും സ്ത്രീകളേക്കാള്‍ നന്നായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുണ്ടെന്നാണ് ഒരു വിഭാത്തിന്റെ കണ്ടു പിടുത്തം. പല വിലപ്പെട്ട വസ്തുക്കളും പുരുഷന്മാരെ ഏല്‍പ്പിച്ചാല്‍ അവര്‍ അത് ഭംഗിയായി സൂക്ഷിക്കുമെന്നാണ് ഇവരുടെ വീമ്പു പറച്ചില്.

എന്തിനും ചര്‍ച്ച
എന്തു കാര്യമാണെങ്കിലും അത് ചര്‍ച്ച ചെയ്ത് ആലോചിച്ചു മാത്രമേ തീരുമാനിക്കൂ എന്നാണ് ഇവരുടെ അഭിപ്രായം. എന്തു കാര്യത്തിലും സ്ത്രീകളുടെ പോലെ എടുത്തു ചാടുന്ന സ്വഭാവം ഇല്ലെന്നു സാരം.

ആര്‍ക്കും ഉപദ്രവമുണ്ടാക്കില്ല
സ്ത്രീകളെപ്പോലെ പുരുഷന്മാര് ഗോസ്സിപ്പ് പറഞ്ഞ് ആര്‍ക്കും ഉപദ്രവമുണ്ടാക്കില്ലെന്നാണ് പറയുന്നത്. ശത്രുക്കളും സ്ത്രീകളും ഒരുമിച്ചുണ്ടെങ്കില്‍ ശത്രുക്കളാണ് നല്ലതെന്ന് ഇവര്‍ പറയുന്നു.



Click it and Unblock the Notifications
