For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'അറിയാതെ' പോകുന്ന മദ്യ ഉപയോഗം

|

മദ്യപാനം എന്നും തടയേണ്ട ഒന്നാണ്. എന്നാല്‍ നമ്മള്‍ ദിവസവും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മദ്യം ഉപയോഗിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? സത്യമാണ് എല്ലാ ദിവസവും നമ്മള്‍ മദ്യം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അത് പലപ്പോഴും കുടിയ്ക്കാനല്ല എന്നതാണ് സത്യം.

ഈ സ്വപ്‌നങ്ങള്‍ക്കു പിന്നില്‍ ചിന്തവേണം....

പിന്നെന്ത് കാര്യത്തിന് എന്ന ചിന്തയാണോ? നമ്മള്‍ ഓരോ ദിവസവും ഉപയോഗിക്കുന്ന വസ്തുക്കളിലും കുറഞ്ഞ തോതിലെങ്കിലും ആല്‍ക്കഹോളിന്റെ അംശം അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. എന്നാല്‍ നമ്മുടെ നിത്യോപയോഗ സാധനങ്ങളായ എന്തൊക്കെ വസ്തുക്കളിലാണ് ആല്‍ക്കഹോളിന്റെ അംശം അടങ്ങിയിട്ടുള്ളതെന്ന് നോക്കാം.

വാനില എസ്സന്‍സ്

വാനില എസ്സന്‍സ്

ഭക്ഷണത്തിലും മറ്റും സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ നാം ചേര്‍ക്കുന്നതാണ് വാനില എസ്സന്‍സ്. എന്നാല്‍ ഇതില്‍ അല്‍പം വോഡ്ക കൂടി ചേര്‍ക്കുമ്പോഴാണ് ഈ എസ്സന്‍സിന് കാര്യമായ സ്വാദും മണവും വരുന്നതെന്നാണ് പറയുന്നത്.

ഹാന്‍ഡ് വാഷ്

ഹാന്‍ഡ് വാഷ്

ഹാന്‍ഡ് വാഷ് നമ്മള്‍ സ്ഥിരം ഉപയോഗിക്കുന്നതാണ്. ഇത് കയ്യില്‍ നമ്മള്‍ കാണാത്ത ബാക്ടീരിയകളെ വരെ നശിപ്പിക്കും എന്നതിനാലാണ് നമ്മള്‍ ഇതുപയോഗിക്കുന്നതും. എന്നാല്‍ ഇത്തരത്തില്‍ ഹാന്‍ഡ് വാഷില്‍ ആല്‍ക്കഹോളിന്റെ അളവ് 60 ശതമാനം മുതല്‍ 80 ശതമാനം വരെയാണ്.

ചുമയ്ക്കുള്ള മരുന്ന്

ചുമയ്ക്കുള്ള മരുന്ന്

ചുമയ്ക്കുള്ള സിറപ്പ് നമ്മള്‍ കഴിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ സിറപ്പില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം 10 മുതല്‍ 40 ശതമാനം വരെയുള്ള തോതില്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കാമെന്നതാണ്.

 മൗത്ത് വാഷ്

മൗത്ത് വാഷ്

മൗത്ത് വാഷ് ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇതിലാകട്ടെ 30 ശതമാനത്തോളം ആല്‍ക്കഹോള്‍ കണ്ടെന്റ് ആണ് ഉള്ളത്.

വൈപ്പര്‍ ഫഌയിഡ്

വൈപ്പര്‍ ഫഌയിഡ്

വാഹനത്തിന്റെ മിറര്‍ വൃത്തിയാക്കാനും മറ്റും ഉപയോഗിക്കുന്ന വൈപ്പറിന്റെ വൈപ്പര്‍ ഫഌയിഡ് ആല്‍ക്കഹോള്‍ മിശ്രിതം അടങ്ങിയതാണ്.

പെര്‍ഫ്യൂം

പെര്‍ഫ്യൂം

എല്ലാ തരത്തിലുള്ള പെര്‍ഫ്യൂമുകളിലും 50 മുതല്‍ 90 ശതമാനം വരെ ആല്‍ക്കഹോള്‍ ആണ് അടങ്ങിയിട്ടുള്ളത്. മാത്രമല്ല ഇത് പലപ്പോും വിഷമയമായി മാറുന്നു എന്നതും സത്യമാണ്.

ഐസ്‌ക്രീം, കുക്കീസ്

ഐസ്‌ക്രീം, കുക്കീസ്

ഐസ്‌ക്രീം, കുക്കീസ് തുടങ്ങിയവയെല്ലാം നമുക്കിഷ്ടമാണ്. എന്നാല്‍ ഇവയിലും ചെറിയ തോതില്‍ ഷുഗര്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നുണ്ട്.

English summary

7 Things You Won’t Believe Actually Contain Alcohol

There are certain things we use daily that have traces of alcohol. We bet you don't know about it.
Story first published: Thursday, November 12, 2015, 13:05 [IST]
X
Desktop Bottom Promotion