Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മരിക്കും മുന്‍പ് ചോദിച്ചിരിക്കേണ്ട ആ ചോദ്യങ്ങള്‍
നമ്മുടെ പ്രിയപ്പെട്ടവര്‍ മരിക്കും മുന്‍പ് നമ്മള് ചോദിച്ചിരിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. എന്നാല്‍ അതൊരിക്കലും അവരെ സങ്കടപ്പെടുത്തുന്നതായിരിക്കരുത്. ഓസ്ട്രേലിയയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫേസ് ബുക്കിലെ ചില 'കലിപ്പ് പക്ഷികള്‍'
ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരോട് ഈ ചോദ്യം ചോദിച്ചാല്‍ ചിലപ്പോള്‍ അതായിരിക്കും അവര്‍ക്ക് സന്തോഷം നല്കുന്ന ഏറ്റവും വലിയ കാര്യം. സൗഹൃദം നിങ്ങള്‍ക്കു നല്‍കുന്നത്...
ചിലപ്പോള്‍ അവരുടെ ആഗ്രഹങ്ങള്‍ നമ്മളോട് പറയാന്‍ മടിയുള്ള മാതാപിതാക്കളാണെങ്കില്‍ നമ്മള് അത് മനസ്സിലാക്കി ചോദ്യം ചോദിക്കണം എന്നാണ് ഗവേഷകര്‍ പറയുന്നത്. ഏതൊക്കെയാണ് ആ ചോദ്യങ്ങള്‍ എന്നു നമുക്ക് നോക്കാം....

ഏറ്റവും വലിയ വിഷമം
എന്തായിരിക്കും നമ്മുടെ മാതാപിതാക്കളുടെ ഏറ്റവും വലിയ വിഷമം എന്ന് ആലോചിച്ചിട്ടുണ്ടോ? അതിനെപ്പറ്റി അവരോട് ചോദിക്കണം. എന്തായിരുന്നു അവരുടെ ഏറ്റവും വലിയ വിഷമം എന്ന്. ചിലപ്പോള്‍ ആ ഒരു ചോദ്യം കൊണ്ടു തന്നെ അവരുടെ എല്ലാ വിഷമങ്ങളും തീരും.

എന്തായിരുന്നു സ്വപ്നം?
എന്തായിരിക്കും അവരുടെ കുട്ടിക്കാലത്തെ ഏറ്റവും വലിയ സ്വപ്നം? ചിലപ്പോള്‍ സ്വപ്നം കണ്ടതില്‍ വെച്ച് നേരെ വിപരീതമായ ഒരു ജീവിതമായിരിക്കും അവര്‍ക്ക് ലഭിച്ചിട്ടുണ്ടാവുക.

എന്ത് മാറ്റമാണ് ആഗ്രഹിക്കുന്നത്?
ഈ ലോകത്ത് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ എന്ത് മാറ്റമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. ആഗ്രഹിക്കുന്ന പോലെ നടക്കില്ല എന്നാലും ആ ചോദ്യം അവര്‍ക്ക് സന്തോഷമുണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചെറുപ്പത്തില്‍...
നിങ്ങളുടെ ചെറുപ്പത്തില്‍ ഏറ്റവും റിബല്‍ ആയി നിങ്ങള്‍ ചെയ്ത കാര്യമെന്ത്? അല്ലെങ്കില്‍ അങ്ങന എന്തെങ്കിലും ചെയ്യാന്‍ പറ്റാത്തതില്‍ ഇപ്പോള്‍ വിഷമമുണ്ടോ?

ഫസ്റ്റ് കിസ്സിനെക്കുറിച്ച്?
ഫസ്റ്റ് കിസ്സിനെക്കഉറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എന്ത് തോന്നുന്നു? ചിലര്‍ക്ക് പറയാന്‍ കഴിയില്ലെങ്കിലും അവരുടെ അവസാന കാലത്ത് ചിലര്‍ക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമായിരിക്കും ഇത് എന്നതാണ് സത്യം.

ആദ്യപ്രണയം
പലര്‍ക്കും ഓര്‍ക്കാന്‍ ഇഷ്ടമുള്ള കാര്യമായിരിക്കും ആദ്യം പ്രണയത്തെക്കുറിച്ച്. അതില്‍ അല്പം ദു:ഖമാണെങ്കിലും സന്തോഷമാണെങ്കിലും ഓര്‍ക്കാന്‍ സുഖമായിരിക്കും.

ഇനി ഒരു ജീവിതമുണ്ടെങ്കില്‍
ഇനി ഒരു ജീവിതമുണ്ടെങ്കില്‍ എന്തായി ജനിക്കണമെന്നാണ് ആഗ്രഹമെന്നതാണ് അവസാനമായി നാം ചോദിക്കേണ്ട കാര്യം. ചിലപ്പോള്‍ നമ്മുടെ തന്നെ അച്ഛനമ്മമാരായി ജീവിക്കാനായിരിക്കും ആഗ്രഹം.



Click it and Unblock the Notifications
