Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ജീവിതം നശിപ്പിക്കും നെഗറ്റീവ് വികാരങ്ങള്‍
നെഗറ്റീവ് വികാരങ്ങള്‍ നിങ്ങളുടെ ജീവിതം നശിപ്പിക്കുന്നവയാണ്. മനശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഇവ സ്വഭാവികവും, എല്ലാ മനുഷ്യരിലും ഉള്ളതുമാണ്. എന്നാല്‍ ദൈര്‍ഘ്യം, തീവ്രത എന്നിവ അനുസരിച്ച് ഇവ ജീവിതത്തെ ആകെ മാറ്റിമറിക്കും.
വികാരങ്ങളെ ശരിയായ സമയത്ത്, എങ്ങനെ നിയന്ത്രിക്കണം എന്ന് അറിയില്ലെങ്കില്‍ ജീവിതം ദുരിതമയമാകും. ഇത് നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും, നിങ്ങളെ അന്തര്‍മുഖനാക്കുകയും ചെയ്യും. നമ്മള് എന്ത് ചിന്തിക്കുന്നു, എന്ത് മനസിലാക്കുന്നു എന്നതിന്റെ പ്രതികരണമാണ് നെഗറ്റീവ് വികാരങ്ങള്‍.
പോസിറ്റീവായ ആളുകള്‍ ചുറ്റുപാടും സന്തുഷ്ടിയുടെ കിരണങ്ങള്‍ പ്രസരിപ്പിക്കും.എന്നാല്‍ നെഗറ്റീവ് വികാരങ്ങള്‍ നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കും എന്നത് ഓര്‍മ്മയിലുണ്ടായിരിക്കണം. അത്തരം ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.

1. ഉത്കണ്ഠ
ഇന്ന് ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ് ഉത്കണ്ഠ. ഈ നെഗറ്റീവ് വികാരത്തിന്റെ ഒരു പ്രധാന പ്രശ്നം ഇതിന് പിന്നിലെ കാരണം കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കില്ല എന്നതാണ്. ഇത് ചില സംഭവങ്ങള്‍, സ്ഥലങ്ങള്‍, ആളുകള്‍ എന്നിവയാലൊക്കെ സംഭവിക്കാം. നിങ്ങളുടെ ജീവിതം നശിപ്പിക്കുന്ന അകാരണമായ ഭയമാണ് ഉത്കണ്ഠ.

2. ദേഷ്യം
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ഏത് പ്രായക്കാര്‍ക്കും ഉണ്ടാകുന്ന ഏറ്റവും സാധാരണമായ ഒരു നെഗറ്റീവ് വികാരമാണ് ദേഷ്യം. എന്നാല്‍ ഇത് നിയന്ത്രണാതീതമാകുമ്പോള്‍ ജീവിതത്തെ ദോഷകരമായി ബാധിക്കും. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കുക.

3. വെറുപ്പ്
സകലതിനോടും അല്ലെങ്കില്‍ ചിലതിനോടുള്ള തികഞ്ഞ ഇഷ്ടമില്ലായ്മയാണ് വെറുപ്പ്. മനശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഏറെക്കാലം നീണ്ടുനില്ക്കുന്നതും, എന്നാല്‍ ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്തതുമാണ് ഇത്.

4.തെറ്റുകള്‍
ജീവിതം നശിപ്പിക്കുന്ന ഒരു നെഗറ്റീവായ കാര്യമാണ് തെറ്റുകളെക്കുറിച്ചുള്ള ചിന്ത. ഒരു തെറ്റായ കാര്യം ചെയ്ത വ്യക്തിക്ക് സാധാരണയായി ഏറെക്കാലത്തേക്ക് കുറ്റബോധവും ലജ്ജയുമുണ്ടാകും. ചെയ്ത തെറ്റുകള്‍ തിരിച്ചറിയുകയും അവ തിരുത്തുകയും ചെയ്യുന്നതാണ് നിങ്ങള്‍ക്ക് ചെയ്യാനാവുന്ന ഏറ്റവും മികച്ച കാര്യം.

5. വിഷാദം
എല്ലാ പ്രായത്തിലുമുള്ളവരെ ബാധിക്കുന്ന ഒന്നാണ് വിഷാദം. പ്രതീക്ഷയില്ലായ്മയും, താന്‍ വിലയില്ലാത്തതുമാണെന്ന തോന്നലുമുണ്ടാക്കുന്ന, മാനസിക നിലയിലെ ഒരു വ്യതിയാനമാണിത്. ഇന്ന് മിക്കവരും ഇതിന് ചികിത്സ തേടാറുണ്ട്. അത്തരം നെഗറ്റീവ് ചിന്തകള്‍ നിങ്ങളെ ഒരു നെഗറ്റീവ് മനോഭാവമുള്ള വ്യക്തിയാക്കി മാറ്റും.

6. അസൂയ
നിങ്ങള്‍ക്ക് മറ്റുള്ളവരോട് അസൂയയുണ്ടോ? ഇത് ഒരു സാധാരണ വികാരമാണ്. എന്നാല്‍ അസൂയ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാന്‍ തുടങ്ങിയാല്‍ പ്രശ്നമാണ്. നിങ്ങള്‍ക്ക് നേടാനാവാത്ത നേട്ടങ്ങള്‍ മറ്റുള്ളവര്‍ നേടുമ്പോള്‍ അത് നിങ്ങളെ അസൂയയുടെ മൂര്ദ്ധന്യത്തിലെത്തിക്കും. ഈ നെഗറ്റീവ് വികാരം അസന്തുഷ്ടമായ ജീവിതത്തിലേക്കാണ് നിങ്ങളെ നയിക്കുക.

7. സംശയം
സംശയം ഒരു സാധാരണമായ വികാരമാണ്. എന്നാല്‍ എല്ലാവരെയും, എന്തിനെയും സംശയിക്കാന്‍ തുടങ്ങിയാല്‍ അത് ഒരു പ്രശ്നമായി മാറും. ഇന്നത്തെ കാലത്ത് വിവാഹ മോചനങ്ങള്‍ക്കും, ബന്ധം പിരിയലുകള്‍ക്കും പിന്നിലുള്ള ഒരു പ്രധാന കാരണമായി സംശയം മാറിയിരിക്കുന്നു.



Click it and Unblock the Notifications
