Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
നിങ്ങള്‍ക്കിടയിലുണ്ട് ഇത്തരത്തിലൊരാള്‍
ഭയം പല തരത്തിലുണ്ട്. വെള്ളത്തോടു ഭയം, വലിയ ശബ്ദത്തോടു ഭയം, രാത്രിയെ ഭയം അങ്ങിനെ പലതും. എന്നാല്‍ ഭക്ഷണത്തോടും ഭയം, ഉണ്ടാവാം. ചിലര്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കും ചിലരാവട്ടെ ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കും. ഇതില്‍ ആദ്യം പറഞ്ഞ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് ഭക്ഷണത്തെ ഭയക്കേണ്ട യാതൊരു കാര്യവുമില്ല. പ്രണയം, ചില കൗതുക വാര്‍ത്തകള്‍
പലര്‍ക്കും പല തരത്തിലാണ് പേടി. ചിലര്‍ക്ക് ഭക്ഷണം കഴിക്കാന്‍ തന്നെ പേടിയായിരിക്കും. ഇത് ഒരു തരം മാനസിക പ്രശ്നമായാണ് കണക്കാക്കുന്നത്. ഭക്ഷണം കഴിച്ചാല്‍ ഞാന്‍ മരിച്ചു പോവുമോ, അല്ലെങ്കില്‍ വേറെന്തെങ്കിലും പ്രശ്നമുണ്ടാകുമോ, ഇങ്ങനെ പോകുന്നു ചിന്തകള്‍. മനസു തുറന്നു സന്തോഷിയ്ക്കണോ?
എന്തായാലും ചില ഭക്ഷണ പേടികളെക്കുറിച്ച് നോക്കാം. 18 തരം ഭക്ഷണ പേടികളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. അവ ഏതൊക്കെയെന്ന് നോക്കാം.

ഭക്ഷണം കഴിക്കാനുള്ള ഭയം
ദിവസം മൂന്ന് നേരം പോയിട്ട് ഒരു നേരം പോലും ഭക്ഷണം കഴിക്കാന്‍ ഇക്കൂട്ടര്‍ സമ്മതിക്കില്ല. ഇത് സിബോഫോബിയ എന്നാണ് അറിയപ്പെടുന്നത്. ഇവരുടെ ഭക്ഷണത്തോടുള്ള ഭയം മാറാന്‍ തന്നെ വിഷമമാണ്.

രുചിയോടുള്ള ഭയം
ഗ്യുമോഫോബിയ എന്നാണ് ഈ ഭയത്തെ പറയുന്നത്. ഇവര്‍ക്ക് ലോകത്തുള്ള ഒരു രുചികളും പിടിക്കില്ല. എന്നു മാത്രമല്ല ഭക്ഷണം അല്പം രുചിച്ചു നോക്കാന്‍ തന്നെ ഇവര്‍ക്ക് ഭയമായിരിക്കും.

വിഴുങ്ങാനുള്ള ഭയം
ഭക്ഷണം വിഴുങ്ങാനുള്ള ഈ ഭയത്തെയാണ് ഫാഗോഫോബിയ എന്നു പറയുന്നത്. ആഹാരം വിഴുങ്ങുന്നതിനിടയ്ക്ക് താന്‍ മരിച്ചു പോകുമോ എന്നു വരെ ആളുകള്‍ക്ക് സംശയം തോന്നാം.

പാചകം ഭയം
ഭക്ഷണം പാചകം ചെയ്തു കഴിക്കാനുള്ള ഭയം ആളുകള്‍ക്കിടയില്‍ ഉണ്ടെന്നാണ് പറയുന്നത്. ഇതിന്റെയെല്ലാം അടിസ്ഥാനവും മരണം തന്നെയാണെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം.

ചോപ്സ്റ്റിക് കൊണ്ട് ഭക്ഷണം കഴിക്കാനുള്ള ഭയം
ചോപ്സ്റ്റിക് കൊണ്ട് ഭക്ഷണം കഴിക്കാനുള്ള ഭയമാണ് ഇത്തരക്കാരില്‍ വര്‍ദ്ധിച്ചു കൊണ്ടു വരുന്നത്. അടിസ്ഥാനപരമായി യാതൊരു കാരണങ്ങളുമില്ലാത്ത ഭയങ്ങളാണ് ഇവയെല്ലാം.

വെണ്ണയോടും ഭയം
വെണ്ണ പെട്ടെന്ന് ഇറങ്ങിപ്പോവുന്ന വസ്തുവായതിനാല്‍ ഇതിനോടും ഭയം കൂടുന്നു. നാവിനെ മാത്രം ആശ്രയിച്ച് നില്ക്കുന്ന വസ്തുവാണ് വെണ്ണ അതുകൊണ്ടു തന്നെ ഇതെങ്ങാനും തൊണ്ടയില്‍ കുടുങ്ങി മരിച്ചു പോകുമോ എന്നതായിരിക്കും.

ഡിന്നര്‍ സംഭാഷണത്തോടുള്ള ഭയം
ഉച്ച ഭക്ഷണസമയത്തും പ്രാതലിന്റെ സമയത്തും നല്ല സംസാരം എന്നാല്‍ അത്താഴ സമയത്ത് ആളൊരു പൂച്ചക്കുട്ടിയാവുന്നു. ഇതിനു കാരണം ഡിപ്നോ ഫോബിയ എന്ന ഭയമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

പുളിരസമുള്ള ഭക്ഷണത്തോട് ഭയം
പുളിരസമുള്ള ഭക്ഷണത്തോടു ചിലര്‍ക്കൊന്നും ഇഷ്ടമുണ്ടാവില്ല, എന്നാല്‍ പുളിരസമുള്ള ഭക്ഷണത്തോടു ഭയമാണെങ്കിലോ. ഇതിനെ ആക്സിറോഫോബിയ എന്നു പറയും.

ചൂടുഭക്ഷണത്തോടുള്ള ഭയം
ചൂടുള്ള ഭക്ഷണത്തോട് ചിലര്‍ക്ക് പ്രിയമായിരിക്കും. എന്നാല്‍ നമ്മളില്‍ പലര്‍ക്കും ചൂടു ഭക്ഷണത്തോട് ഭയമായിരിക്കും. ഇതിനെ തെര്മോഫോബിയ എന്നാണ് പറയുന്നത്.

ചോക്ലേറ്റിനോടും ഇഷ്ടക്കേട്
ചോക്ലേറ്റ് എന്നു പറഞ്ഞാല്‍ ചാടി മറിയുന്നവരാണ് നമ്മള്. എന്നാല്‍ ചില പാവങ്ങള്‍ക്ക് ചോക്ലേറ്റ് എന്നു പറയുന്നത് ഭയത്തോടു കൂടി മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ഒന്നായിരിക്കും.

അയ്യോ ഐസ്ക്രീം
ഐസ്ക്രീമിനോടും ഭയമുള്ളവരായിരിക്കു ഇത്തരക്കാര്‍. ഏത് ഭക്ഷണമെടുത്താലും അതില്‍ ചുരുക്കം ചിലതിനോട് മാത്രമേ പലര്‍ക്കും ഭയമില്ലാത്തതുണ്ടായിരിക്കൂ. ഐസ്ക്രീം എന്നല്ല തമുത്ത എല്ലാ ഭക്ഷണത്തോടും ഭയം ഉണ്ടായിരിക്കും.

ഇത് നല്ലത്
മദ്യത്തിനോട് അല്പം ഭയം ബഹുമാനവും ഒക്കെ ആവാം. അതുകൊണ്ടു തന്നെ ചിലരുടെ മദ്യത്തോടുള്ള ഭയം നമുക്ക് പ്രോത്സാഹിപ്പിക്കാം.

പച്ചക്കറി ഭീകരന്മാര്
പച്ചക്കറികളോടുള്ള ഭയമാണ് മറ്റൊന്ന്. പക്ഷേ ചെറുപ്പത്തില്‍ നമ്മളില്‍ പലര്‍ക്കും ഇത്തരത്തിലുള്ള ഭയം ഉണ്ടായിട്ടുണ്ടാവാം. ഉറപ്പ്.

വെളുത്തുള്ളി പാവമല്ലേ
വെളുത്തുള്ളിയോടും പലര്‍ക്കും ഭയമാണ്. ഇതിനെ അല്ലിംഫോബിയ എന്നാണ് പറയുക. ഗാര്ലിക ടീ എന്നൊക്കെ പലരും പറയും എന്നാല്‍ സംഗതി കാര്യമാവുമ്പോള്‍ അറിയാം ബാക്കി.

കോഴിയെപ്പേടി
ചിക്കന്‍ ഇല്ലാതെ നമുക്ക് സങ്കല്പ്പിക്കാന് പറ്റില്ല. ആ സമയത്താണ് കോഴിയെപ്പേടിച്ച് ജീവിക്കുന്നവര്‍ നമുക്കിടയിലുണ്ടെന്ന കാര്യം ഓര്‍ക്കേണ്ടത്.

ഇറച്ചിയേയും പേടി
ഒരു കഷ്ണം ഉറച്ചിക്ക് ഒരാളെ കൊല്ലാന്‍ കഴിയും എന്നുള്ളതാണ് ഇത്തരത്തിലുള്ള പേടിയുടെ കാരണം.

അയ്യോ മത്സ്യം വേണ്ട
മത്സ്യം വേണ്ട എന്നാണ് ഒരു കൂട്ടര് വാശിപിടിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ മത്സ്യത്തെ കഴിക്കാന്‍ ഇവര്‍ക്ക് പേടിയാണ്. വീട്ടില്‍ അക്വേറിയം ഇല്ലാത്തത് ഇവരുടെ ഭാഗ്യം.

കൂണിനേയും വെറുതേവിടില്ല
കൂണ് നല്ലൊരു പോഷകാഹാരമാണ് എന്നാല്‍ ഫംഗസ് ബാധ എന്ന പേടിയാല്‍ ഇക്കൂട്ടര്‍ ഇതും ഉപേക്ഷിക്കും.



Click it and Unblock the Notifications
