Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഇവര്‍ ഒരിക്കലും ചെയ്യരുതാത്തത്....
സ്ത്രീകളെക്കുറിച്ച് പൊതുവേ പറയാറുള്ള കാര്യമാണ് കുശുമ്പിന്റെ ആശാട്ടികളാണെന്ന്, എന്നാല്‍ പലര്‍ക്കും അറിയാത്ത കാര്യമാണ് സ്ത്രീകളേക്കാള്‍ കൂടുതല്‍ കുശുമ്പും കുന്നായ്മയും പുരുഷന്മാര്ക്കാണെന്ന്. എത്ര പറഞ്ഞാലും ഇവര്‍ മാറില്ല
അതൊക്കെപോട്ടെ ആത്മവിശ്വാസം കൈമുതലായുള്ളവര്‍ക്ക് ഒരിക്കലും വിഷമിക്കേണ്ടിവരില്ല ജീവിതത്തില്‍. ആത്മവിശ്വാസം കൈമുതലായുള്ള സ്ത്രീകള്‍ക്ക് നിരവധി ഗുണങ്ങളാണുള്ളത്. അവര്‍ക്ക് ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വരില്ല എന്നുള്ളതാണ് സത്യം. ചില പരസ്യ രഹസ്യ കഥകള്‍
മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുകയോ മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ സന്തോഷിക്കുകയോ ചെയ്യില്ല ആത്മവിശ്വാസമുള്ള ഒരു സ്ത്രീയും. ആത്മവിശ്വാസമുള്ള ഒരു സ്ത്രി എന്തൊക്കെ ചെയ്യില്ല എന്നു നമുക്ക് നോക്കാം.

ഗോസ്സിപ്പ് പറയില്ല
ആത്മവിശ്വാസവും കഴിവും ഒത്തിണങ്ങുന്നവര് ഒരിക്കലും മറ്റുള്ളവരെക്കുറിച്ച് ഗോസ്സിപ്പ് പറയില്ല. അതുമാത്രമല്ല ഇവര്‍ എപ്പോഴും അവര്ക്കെത്തിപ്പിടിക്കാനുള്ള ഉയരങ്ങളെക്കുറിച്ചുള്ള സ്വപ്നത്തിലായിരിക്കും.

ആരേയും സംശയിക്കില്ല
ആരേയും സംശയിക്കില്ല എന്നതാണ് സത്യം. സംശയം ഇവരുടെ ജീവിതത്തിന്റെ ഭാഗമേ അല്ല എന്നുള്ളതാണ്. അവര്‍ക്കറിയാം എന്താണ് ചെയ്യേണ്ടതെന്നും എന്തിനു വേണ്ടിയാണ് ജീവിക്കുന്നതെന്നും.

പുതിയ ട്രെന്‍ഡ് തേടിപ്പോകില്ല
ഒരിക്കലും പുതിയ ട്രെന്‍ഡുകളുടെ പുറകേ പോകില്ല. അവരവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് ജീവിക്കുന്നവരായിരിക്കും ഇവര്‍.

സ്വന്തം കാര്യത്തില്‍ വിട്ടുവീഴ്ചയില്ല
മറ്റുള്ളവരോട് ഒരു വാക്ക് പറഞ്ഞിട്ടുണ്ടെങ്കില്‍ സ്വന്തം കാര്യമായാലും അത് പാലിക്കാന്‍ ഇത്തരത്തിലുള്ള സ്ത്രീകള്‍ തയ്യാറാകും. സ്വന്തം കാര്യമായാലും വിട്ടുവീഴ്ചയ്ക്ക് ഇവര്‍ തയ്യാറാവില്ല.

അന്ധമായി ആരേയും വിശ്വസിക്കില്ല
കണ്ണടച്ച് ആരേയും വിശ്വസിക്കുന്ന ശീലം ഇവര്‍ക്കുണ്ടാവില്ല എന്നതാണ് മറ്റൊരു കാര്യം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സ്വന്തം കാര്യത്തില്‍ തീരുമാനം എടുക്കുന്ന ശീലം ഇത്തരക്കാര്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല എന്നുള്ളതാണ് സത്യം.

സങ്കടപ്പെടാന്‍ സമയമില്ല
സങ്കടപ്പെടാന്‍ ഇത്തരക്കാര്‍ക്ക് സമയമുണ്ടാവില്ല. എന്ത് പ്രശ്നമുണ്ടെങ്കിലും അതിനെ ധീരമായി നേരിടുന്നവരായിരിക്കും ഇത്തരക്കാര്‍ എന്നുള്ളതാണ്.

ഖേദം എന്നത് നിഖണ്ഡുവിലില്ല
ഖേദം എന്ന വാക്കു തന്നെ ഇവരുടെ നിഖണ്ഡുവില്‍ ഇല്ലാത്തതാണ്. അതുകൊണ്ടു തന്നെ ഒരു കാര്യത്തിലും ഖേദിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. കഴിഞ്ഞതിനെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെടുന്നവരായിരിക്കില്ല ഇത്തരക്കാര്‍.

തോല്‍വികള്‍ ചവിട്ടുപടികള്‍
പലപ്പോഴും ജീവിതത്തിലുണ്ടാകുന്ന തോല്‍വികള്‍ ചവിട്ടുപടികളായി കാണാനാണ് ഇത്തരക്കാര്‍ക്ക് താല്‍പ്പര്യം. ഇത് ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ ഇത്തരക്കാരെ സഹായിക്കും.

ബലഹീനതകള്‍ക്ക് വഴിപ്പെടില്ല
ബലഹീനതകള്‍ക്ക് ഒരിക്കലും ഇത്തരക്കാരെ കീഴടക്കാന്‍ കഴിയില്ല എന്നതാണ്. അതുകൊണ്ടു തന്നെ എല്ലാ തരത്തിലുള്ള ബലഹീനതകളും ഇവരുടെ മുന്പില് പുല്ലുപോലെ കീഴടങ്ങും.

തിരക്കിനെ കുറ്റം പറയില്ല
ആത്മവിശ്വാസമുള്ള സ്ത്രീകള്‍ പലപ്പോഴും തിരക്കിനെ കുറ്റം പറയില്ല. കാരണം അതവരുടെ ജോലിയാണെന്നത് അവര്‍ക്കറിയാം എന്നുള്ളതു തന്നെയാണ് കാരണം.

കാര്യങ്ങളെ അതിന്റെ വഴിക്ക്
കാര്യങ്ങളെ അതിന്റേതായ രീതിയില്‍ വിടണമെന്നുള്ളത് ഇത്തരക്കാര്‍ക്കറിയാം. അതുകൊണ്ടു തന്നെ എല്ലാ കാര്യങ്ങളേയും അതിന്റേതായ രീതിയില്‍ ഇവര്‍ എടുക്കും. ഒന്നും പേഴ്സണല്‍ ആക്കി മാറ്റില്ല.

ആരാധകരെ വേണ്ട കൂടെ നില്‍ക്കുന്നവരെ മതി
ഒരിക്കലും ആരാധാകരുടെ പിന്നാലെ പോകുന്നവരായിരിക്കില്ല ഇത്തരക്കാര്‍. ഇവര്‍ക്കാവശ്യം ഇവരുടെ കൂടെ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കുന്നവരെയായിരിക്കണം എന്നുള്ളതും സത്യമാണ്.



Click it and Unblock the Notifications
