For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലി വേണോ, വായ തുറക്കരുത്

|

പഠനം കഴിഞ്ഞാല്‍ പിന്നെ ജോലിക്കായുള്ള കഷ്ടപ്പെടലാണ്, എത്ര കഷ്ടപ്പെട്ടാണെങ്കിലും വേണ്ടില്ല ജോലി വേണം എന്നതാണ് നമ്മുടെ എല്ലാം ഒരു ഇത്. അതുകൊണ്ടു തന്നെ എവിടെയാണോ ജോലി ഒഴിവ് അങ്ങോട്ട് നമ്മള്‍ ചേക്കേറും. ഹോസ്റ്റല്‍ ജീവികള്‍ക്കു മാത്രം മനസ്സിലാകുന്നവ

ഒരുപാട് പ്രതീക്ഷകള്‍ വച്ച് പുലര്‍ത്തിയായിരിക്കും നമ്മള്‍ ഇന്റര്‍വ്യൂ ബോര്‍ഡിനെ സമീപിക്കുക. എന്നാല്‍ പലപ്പോഴും നമ്മുടെ സ്വഭാവം കൊണ്ടു തന്നെ ജോലി ലഭിയ്ക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ആണും പെണ്ണും മിണ്ടരുത്, മിണ്ടിയാല്‍...

ഇന്റര്‍വ്യൂവിന് പറയേണ്ടതെന്തൊക്കെയാണെന്നും പറയാന്‍ പാടില്ലാത്തതെന്തൊക്കെയാണെന്നും നമ്മള്‍ ആദ്യം അറിഞ്ഞിരിക്കണം എന്നതാണ്. എന്തൊക്കെയാണ് ഇന്റര്‍വ്യൂ ബോര്‍ഡില്‍ പറയാന്‍ പാടില്ലാത്തതെന്നു നോക്കാം.

 കൂട്ടുകാരെപ്പോലെ പെരുമാറരുത്

കൂട്ടുകാരെപ്പോലെ പെരുമാറരുത്

കൂട്ടുകാരെ കാണുമ്പോള്‍ അഭിവാദ്യം ചെയ്യുന്ന പോലെ ഇന്റര്‍വ്യൂ ബോര്‍ഡിനെ അഭിവാദ്യം ചെയ്യരുത് എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഒരു പക്ഷേ നമുക്ക് ജോലി കിട്ടിയാല്‍ നമ്മുടെ ബോസ് ആയി വരാന്‍ സാധ്യത ഉള്ളവരായിരിക്കും ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടാവുക. ഇത് ഇവരില്‍ നെഗറ്റീവ് ഇംപ്രഷന്‍ ഉണ്ടാക്കും.

കമ്പനിയെക്കുറിച്ച് അറിവുണ്ടായിരിക്കണം

കമ്പനിയെക്കുറിച്ച് അറിവുണ്ടായിരിക്കണം

കമ്പനിയെക്കുറിച്ച് വ്യക്തമായ ബോധമുണ്ടാവണം എന്നതാണ് മറ്റൊരു കാര്യം. എന്ത് കമ്പനിയാണ് എന്ത് പോസ്റ്റാണ് തനിക്ക് ഉള്ളത് എന്നതിനെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം.

നന്നായി കഠിനാധ്വാനം ചെയ്യും

നന്നായി കഠിനാധ്വാനം ചെയ്യും

ഞാന്‍ വളരെ നന്നായി കഠിനാധ്വാനം ചെയ്യും എന്ന് ഇന്റര്‍വ്യൂ ബോര്‍ഡിനെ പറഞ്ഞ് മനസ്സിലാക്കേണ്ട ആവശ്യമില്ല. ഇനി ഇപ്പോള്‍ അങ്ങനെയാണെങ്കില്‍ പോലും അത് നമ്മളെ ജോലിക്കെടുത്ത ശേഷം അവര്‍ മനസ്സിലാക്കിക്കോളും.

എനിക്കൊരു വീക്ക്‌നെസ്സും ഇല്ല

എനിക്കൊരു വീക്ക്‌നെസ്സും ഇല്ല

ഇന്റര്‍വ്യൂ ബോര്‍ഡില്‍ നിന്ന് പല തരത്തിലുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാം. അതിലൊന്നാണ് നമ്മുടെ വീക്ക്‌നെസ്സ് എന്താണെന്ന് എന്നാല്‍ പലപ്പോഴും നമ്മുടെ വീക്‌നെസ്സുകള്‍ നമ്മള്‍ മറച്ചു വെയ്ക്കാറാണ് പതിവ്. അതുകൊണ്ടു തന്നെ അത് പിന്നീട് തിരിച്ചറിയുമ്പോള്‍ പ്രതികൂല ഫലം ഉണ്ടാക്കും.

ജോലി ബോറിംഗ്

ജോലി ബോറിംഗ്

നമ്മുടെ പഴയ കമ്പനിയെക്കുറിച്ച് ഒരിക്കലും കുറ്റം പറയാതിരിയ്ക്കുക. കാരണം ഇനി നമ്മള്‍ വേറൊരു സ്ഥലത്ത് ഇന്റര്‍വ്യൂവിന് ചെന്നാലും ഇപ്പോള്‍ ജോലി ചെയ്തിരുന്ന കമ്പനിയെക്കുറിച്ചും ഇതേ ആരോപണം ഉന്നയിക്കും എന്നുള്ളതാണ്.

ജോലിയ്ക്കുവേണ്ടി യാചിക്കാതിരിക്കുക

ജോലിയ്ക്കുവേണ്ടി യാചിക്കാതിരിക്കുക

ജോലിയ്ക്കു വേണ്ടി ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നില്‍ വെച്ച് വികാരപ്രകടനങ്ങള്‍ നടത്താതിരിക്കുക. ഇത് ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടാക്കുന്ന പ്രതികരണം വളരെ മോശമായിരിക്കും എന്നതാണ്.

കബളിപ്പിക്കാതിരിക്കുക

കബളിപ്പിക്കാതിരിക്കുക

നമുക്കുള്ള കഴിവ് അതുപോലെ തന്നെ പ്രദര്‍ശിപ്പിക്കുക. എനിക്ക് ആ കഴിവുണ്ട് ഈ കഴിവുണ്ട് എന്നു പറഞ്ഞ് ആളാവാതിരിക്കാന്‍ ശ്രദ്ധിക്കുക.

അധികം പ്രതീക്ഷകള്‍ വെയ്ക്കരുത്

അധികം പ്രതീക്ഷകള്‍ വെയ്ക്കരുത്

എന്ത് ജോലിയാണെങ്കിലും അമിത പ്രതീക്ഷയോടു കൂടി ഇന്റര്‍വ്യൂ ബോര്‍ഡിനെ സമീപിക്കരുത്. ഇത് പിന്നീടുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഇരട്ടിയായിരിക്കും.

 ഇതല്ലെങ്കില്‍ വേറെ

ഇതല്ലെങ്കില്‍ വേറെ

ജോലി കിട്ടിയില്ലെങ്കിലും കിട്ടിയാലും ഒരിക്കലും ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നില്‍ മറ്റുള്ള ഓഫറുകളെക്കുറിച്ച് പറയാതിരിക്കുക. ഇതല്ലെങ്കില്‍ മറ്റൊരു ജോലി ഉണ്ട് എന്ന കാര്യം നമ്മുടെ മനസ്സില്‍ തന്നെ ഇരിക്കേണ്ടതാണ്.

 എന്ത് ജോലിയാണെങ്കിലും...

എന്ത് ജോലിയാണെങ്കിലും...

ഇങ്ങനെയൊരു വെല്ലുവിളി ഏറ്റെടുക്കാതിരിക്കുക. കാരണം ഇതുണ്ടാക്കുന്ന ഇംപ്രഷന്‍ കുറച്ച് മോശമായിരിക്കും എന്നുള്ളതാണ്.

 അങ്ങോട്ടു ചോദ്യങ്ങള്‍ വേണ്ട

അങ്ങോട്ടു ചോദ്യങ്ങള്‍ വേണ്ട

ഇന്റര്‍വ്യൂ ബോര്‍ഡിനോട് അങ്ങോട്ട് ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക എന്നതാണ് മറ്റൊരു കാര്യം. ഇത് നമ്മുടെ തുടര്‍ന്നുള്ള ജോലിയേയും മോശമായി തന്നെ ബാധിക്കും.

English summary

11 Things You Should Never Say in Job Interview

In an interview your primary goal is to get across to the hiring manage why you above all the candidates are the right person for the job.
Story first published: Thursday, September 3, 2015, 13:29 [IST]
X
Desktop Bottom Promotion