For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതാണ് ദൈവത്തിന്റെ സ്വന്തം കേരളം....

|

കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നമ്മുടെ കൊച്ചു കേരളത്തെ വ്യത്യസ്തമാക്കുന്ന ചിലതുണ്ട്. എന്നാല്‍ അതെന്തൊക്കെ കാര്യങ്ങളിലാണെന്ന് ഇന്നും പലര്‍ക്കും അറിയില്ല. കേരളീയരായിരുന്നിട്ടും ഇത്തരം കാര്യങ്ങള്‍ അറിയില്ലെങ്കില്‍ അത് മോശമല്ലേ.

ഇതും നമ്മള്‍ നാളെ കഴിക്കേണ്ടിവരും....

നമ്മുടെ സംസ്‌കാരവും ഭാഷയും എല്ലാം മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും ഒരു മലയാളിയെങ്കിലും ഉണ്ടാവും എന്നതാണ് സത്യം. അത്രത്തോളം കേരളവും കേരളീയരും ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. കേരളത്തെക്കുറിച്ചുള്ള ചില രസകരമായ കാര്യങ്ങള്‍.

ക്രിസ്ത്യന്‍ സമുദായം ഏറ്റവും കൂടുതല്‍

ക്രിസ്ത്യന്‍ സമുദായം ഏറ്റവും കൂടുതല്‍

ക്രിസ്ത്യന്‍ സമുദായം ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യന്‍ സമുദായം ഉള്ള സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്.

സാങ്കേതിക വിദ്യയില്‍ മുന്നില്‍

സാങ്കേതിക വിദ്യയില്‍ മുന്നില്‍

ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലിയതുമായ ടെക്‌നോപാര്‍ക്ക് ഉള്ളത് തിരുവനന്തപുരത്താണ്. കൂടാതെ നിരവധി മള്‍ട്ടി കമ്പനികളും ഇതിന്റെ ഭാഗമായി നമ്മുടെ തലസ്ഥാനത്തുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ മാമാങ്കം

ഏഷ്യയിലെ ഏറ്റവും വലിയ മാമാങ്കം

ഏഷ്യയിലെ ഏറ്റവും വലിയ മാമാങ്കമായ കേരള സ്‌കൂള്‍ കലോത്സവം നടക്കുന്നത് കേരളത്തിലാണ്. 1956-ല്‍ തുടങ്ങിയതാണ് ഈ കലോത്സവ മാമാങ്കം.

ലോകത്തെ ആദ്യജനാധിപത്യ സര്‍ക്കാര്‍

ലോകത്തെ ആദ്യജനാധിപത്യ സര്‍ക്കാര്‍

ലോകത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ജനാധിപത്യ സര്‍ക്കാര്‍ കേരളത്തിലേതാണ്. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ളതായിരുന്നു സര്‍ക്കാര്‍.

എ ആര്‍ റഹ്മാനും കേരളവും

എ ആര്‍ റഹ്മാനും കേരളവും

1992-ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രം യോദ്ധയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാനാണ്.

ആദ്യ ത്രീ ഡി സിനിമ

ആദ്യ ത്രീ ഡി സിനിമ

ഇന്ത്യന്‍ സിനിമയിലെ ആദ്യ ത്രീഡി വിസ്മയത്തിന് സാക്ഷ്യം വഹിച്ചതും കേരളക്കരയാണ്. നവോദയ അപ്പച്ചന്‍ നിര്‍മ്മിച്ച മൈഡിയര്‍ കുട്ടിച്ചാത്തന്‍ ആയിരുന്നു ആദ്യ ത്രീ ഡി സിനിമ.

ഇ ശ്രീധരനും കേരളവും

ഇ ശ്രീധരനും കേരളവും

ഇന്ത്യയുടെ മെട്രോ മാന്‍ ഇ ശ്രീധരനും കേരളീയനാണെന്നതാണ് കേരളീയര്‍ക്ക് അഭിമാനിക്കാവുന്ന നിമിഷം.

തൊഴിലില്ലായ്മയിലും പിറകിലല്ല

തൊഴിലില്ലായ്മയിലും പിറകിലല്ല

തൊഴിലില്ലായ്മയുടെ കാര്യത്തിലും കേരളം അത്ര പുറകിലല്ല. ടൂറിസവും വിദേശവുമാണ് കേരളത്തിന്റെ ആകെയുള്ള വരുമാനം എന്നതും സത്യമാണ്.

 ആത്മഹത്യുടെ കാര്യത്തിലും മുന്നില്‍

ആത്മഹത്യുടെ കാര്യത്തിലും മുന്നില്‍

ആത്മഹത്യ ചെയ്യുന്ന കാര്യത്തില്‍ കേരളീയരെ വെല്ലാന്‍ ഇന്ത്യയിലെന്നല്ല ലോകത്തില്‍ തന്നെ ഒരു സ്ഥലം ഇല്ല. സാക്ഷരരായിരുന്നിട്ടും കേരളത്തില്‍ ആത്മഹത്യാ നിരക്ക് കൂടുതലാണ്.

 വ്യത്യസ്ഥ വിഭവങ്ങളിലും മുന്‍പില്‍

വ്യത്യസ്ഥ വിഭവങ്ങളിലും മുന്‍പില്‍

വ്യത്യസ്ഥ വിഭവങ്ങള്‍ രുചിക്കുന്നതിനും വ്യത്യസ്ഥ വിഭവങ്ങള്‍ ഉള്ള ഒരു സംസ്ഥാനമാണ് കേരളം. രുചിമഹിമയുടെ കാര്യത്തില്‍ കേരളത്തെ വെല്ലാന്‍ മറ്റൊരു സംസ്ഥാനമില്ല.

English summary

10 Unique and Less Known Facts About Kerala

There are many special and interesting things about Kerala to be discussed. Here trying to list out few facts which are less known and discussed.
Story first published: Wednesday, October 28, 2015, 11:33 [IST]
X
Desktop Bottom Promotion