Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മികച്ച ജോലി നേടുന്ന 10 തരം ആളുകള്‍
പഠനങ്ങളനുസരിച്ച് 10 തരത്തിലുള്ള ആളുകള്‍ക്കാണ് വേഗത്തില്‍ ജോലി ലഭിക്കുകയെന്ന് കണ്ടെത്തിയിട്ടുണ്ട്. നിങ്ങള്‍ ഇത്തരത്തിലുള്ള ഒരാളാണോ?
സാമര്‍ത്ഥ്യമുള്ളവര്‍, പരാതിപ്പെടുന്നവര്‍, സാഹസികര്‍, കഠിനാദ്ധ്വാനികള്‍ തുടങ്ങിയ സ്വഭാവക്കാരെല്ലാം ചേര്‍ന്നാണ് ശക്തി പ്രകടമാക്കുന്ന ഒരു ജോലിസ്ഥലം നിര്‍മ്മിക്കുന്നത്. ഇത് ജോലിസ്ഥലത്തെ ചടുലമാക്കുമെന്നതിനാല്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍മാര്‍ അഭിപ്രായപ്പെടുന്നു.

അതുല്യമായ സ്വഭാവങ്ങളുള്ള ഒരു ടീമിനെ കണ്ടെത്തേണ്ടത് ഒരു ചെറുകിട ബിസിനസ് സംരഭത്തെ സംബന്ധിച്ച് പ്രധാനമാണ്. ബിസിനസായാലും, തൊഴിലായാലും ചില പ്രത്യേക സ്വഭാവക്കാരെ എല്ലാ സ്ഥാപനങ്ങളും ആവശ്യപ്പെടുന്നുണ്ട്.
1. ചിയര്‍ ലീഡര്‍മാര്‍ - ഉന്മേഷം നിറഞ്ഞവരുടെ ഒരു കൂട്ടമില്ലാതെ എന്ത് പ്രവൃത്തിയാണുള്ളത്? പ്രോത്സാഹനം ഇല്ലാതെ ജോലി മാത്രമായാല്‍ കമ്പനി വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകും എന്നതില്‍ സംശയമില്ല. നിങ്ങളുടെ ചെറിയ നിയമോപദേശ സ്ഥാപനം ചെറിയ ചുറ്റുവട്ടത്തില്‍ മാത്രം അറിയപ്പെടുന്നതാണെങ്കില്‍, ഒരു മാര്‍ക്കറ്റിംഗ് വിദഗ്ദന്‍റെ സഹായം വഴി ലോകം നിങ്ങളുടെ സൗകര്യങ്ങള്‍, സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് അറിയുകയും കൂടുതല്‍ ഇടപാടുകാരെ നേടിത്തരികയും ചെയ്യും. മാര്‍ക്കറ്റര്‍ സ്ഥാപകന്‍റെ വീക്ഷണത്തോട് യോജിക്കുന്ന വിധത്തില്‍ കമ്പനിയെ നയിക്കുകയും ബ്രാന്‍ഡ് ബില്‍ഡിങ്ങ് നടത്തുകയും ചെയ്യുന്നു. വളരെ നിശ്ചയദാര്‍ഡ്യവും, ആവശ്യകതയറിഞ്ഞ് വേഗത്തില്‍ പ്രതികരിക്കാനുള്ള കഴിവുമുള്ള ഇവര്‍ ഉടമ തയ്യാറല്ലെങ്കില്‍ പോലും ഒരു ഭാഗ്യപരീക്ഷണത്തിന് തയ്യാറാകും.

2. മള്‍ട്ടി ടാസ്കര്‍മാര്‍ - നിങ്ങളുടെ കമ്പനി ചെറുതും, അതിലെ എല്ലാവരും ഏറെ പ്രവര്‍ത്തിക്കുന്നവരുമാകും. ചിലര്‍ സമ്മര്‍ദ്ദം താങ്ങാന്‍ കഴിവില്ലാത്തവരാണെങ്കിലും ചിലര്‍ക്ക് അവ കൈകാര്യം ചെയ്യാനും പല കാര്യങ്ങള്‍ ഒരേ സമയം നിര്‍വ്വഹിക്കാനാവും.
ഇവര്‍ സാമ്പത്തിക ആസ്തി കുറഞ്ഞ, ആവശ്യത്തിന് ജോലിക്കാരുള്ള സ്ഥാപനങ്ങളില്‍ ശരിക്കും ഒരു മുതല്‍ക്കൂട്ടാണ്. യുവ സംരംഭകള്‍ പല കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരെ മാത്രമല്ല, ആവശ്യമുള്ളപ്പോള്‍ ഒരുമിച്ച് ഒരു ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരെയാണ് സ്ഥിരമായി അന്വേഷിക്കുന്നത്.
3. ചുമതലയുള്ളവര്‍ - എന്താണ് ഒരു അക്കോമഡേറ്ററും മള്‍ട്ടി ടാസ്കറും തമ്മിലുള്ള വ്യത്യാസം? ആദ്യത്തേത് സന്നദ്ധതയുള്ള വ്യക്തിത്വമാണ്. രണ്ടാമത്തേത് ഒരേ സമയം പല കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ഒരാളാണ്. എന്നാല്‍ ഒരു ചെറിയ സ്ഥാപനം നടത്തുമ്പോള്‍ നിങ്ങള്‍ക്ക് ഒരു അക്കോമഡേറ്ററെ ആവശ്യമുണ്ട്. ഇവര്‍ വ്യക്തിത്വമില്ലാത്ത എന്ത് പറഞ്ഞാലും യെസ് മൂളുന്നവരല്ല. എന്നാല്‍ ആവശ്യം വരുമ്പോള്‍ സാധ്യമായ ആവശ്യകതകളും, കാലപരിധികളും അനുസരിച്ച് വേണ്ടുന്നതെല്ലാം ചെയ്യുന്നവരാണ്.

4. എതിരഭിപ്രായക്കാര്‍ - ഒരേ മനോഭാവമുള്ളവരെ ജോലിക്ക് തെരെഞ്ഞെടുക്കുന്ന ഒരു സ്വഭാവം ചെറിയ സ്ഥാപനങ്ങള്‍ക്കുണ്ട്. പക്ഷേ കമ്പനിയുടേതിന് വിരുദ്ധമായ കാഴ്ചപ്പാടും വിശ്വാസങ്ങളുമുള്ള ആളുകള്‍ പിന്നീട് ഗുണം ചെയ്യുമെന്നും വളര്‍ച്ചക്ക് സഹായിക്കുമെന്നും എച്ച്ആര്‍ ഓഫീസര്‍മാര്‍ വിശ്വസിക്കുന്നുണ്ട്. ഇവര്‍ ഉടമയുടെ ശ്രദ്ധയെത്താത്ത കാര്യങ്ങളില്‍ ശ്രദ്ധിക്കും. അതോടൊപ്പം എതിരാളികളേപ്പോലെ നടിക്കുന്നത് വഴി വിജയത്തിനും ഉത്പാദനക്ഷമതക്കുമുള്ള അവസരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
5. തീരുമാനമെടുക്കുന്നവര്‍ - സംരംഭകന്‍ സ്ഥാപനം ആരംഭിച്ച ഉടന്‍ തന്നെ വലിയ റിസ്കുകളും ഉറച്ച തീരുമാനങ്ങളും എടുക്കാന്‍ ഇവര്‍ക്ക് താല്പര്യമുണ്ടാവില്ല. സ്വയം നീതിബോധം പുലര്‍ത്തുന്നവരിലേക്ക് അവര്‍ ശ്രദ്ധ നല്കുകയും, അവര്‍ക്ക് ഉപദേശങ്ങള്‍ നല്കുകയും ചെയ്യും. സമ്മര്‍ദ്ദത്തിന്‍റെ അവസരങ്ങളില്‍ ഭയന്ന് നില്‍ക്കാതെ പ്രവര്‍ത്തിക്കുന്നവരെയാണ് അവര്‍ക്ക് ആവശ്യം. നിങ്ങള്‍ ഉറച്ച തീരുമാനങ്ങളെടുക്കുന്ന ഒരാളാണെങ്കില്‍ നിങ്ങളുടെ ബോസിന് വേണ്ടുന്ന ആള്‍ തന്നെയാണ് നിങ്ങള്‍.
6. ജാഗ്രതയുള്ളവര്‍ - ഉടമയുടെ സ്വപ്നങ്ങള്‍ക്കനുസൃതമായി കാര്യങ്ങള്‍ നടത്തിക്കൊണ്ട് പോകാന്‍ കഴിവുള്ളയാളാണ് നിങ്ങളെങ്കില്‍ തന്‍റെ ടീമില്‍ നിങ്ങളുണ്ടായിരിക്കാന്‍ ഉടമസ്ഥന്‍ ആഗ്രഹിക്കും. നിങ്ങള്‍ റിസ്ക് കൈകാര്യം ചെയ്യുന്നവരുമായി സമനില കാത്തുസൂക്ഷിക്കുന്ന ആളായിരിക്കണം.
റിസ്കില്‍ താല്പര്യമില്ലാത്ത ഇവരെ ചിലപ്പോള്‍ സ്ഥിരതക്കും നിങ്ങള്‍ക്ക് നിയന്ത്രിക്കാവുന്നതിലുമധികം റിസോഴ്സ് ഉള്ളപ്പോള്‍ മുന്നറിയിപ്പ് നല്കുന്നതിനുമായി നിലനിര്‍ത്തേണ്ടി വരും.
7. ആസൂത്രകര്‍ - കമ്പനിയുടെ നയങ്ങളും, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നവര്‍ ടീമിലുണ്ടാകേണ്ടവരാണ്. ഇവരില്‍ പലരും മികച്ച കാര്യനിര്‍വ്വാഹകരായി പ്രവര്‍ത്തിക്കുമ്പോള്‍ ചിലര്‍ മികച്ച ആസൂത്രകരായിരിക്കും. ദീര്‍ഘകാല നേട്ടങ്ങളെ തിരിച്ചറിയുന്ന ഇവര്‍ക്ക് ഭാവിയെ സംബന്ധിച്ച കാഴ്ചപ്പാടും, കണക്കുകൂട്ടലനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവും ഉണ്ടാവും.

8. സംഘാടകര്‍ - ഒരു തന്ത്രജ്ഞനാവുക എന്നതും എല്ലാം ഒരുമിച്ച് കൊണ്ടുപോവുക എന്നതുമാണ് ഇത്. കാര്യങ്ങളെ പ്രശ്നാധിഷ്ഠിതമായി കൈകാര്യം ചെയ്ത് പ്രവര്‍ത്തിയിലെത്തിക്കാനുള്ള കഴിവ് പ്രധാനമാണ്. നിങ്ങള്‍ സംഘാടന മികവുള്ള ഒരാളാണെങ്കില്‍ അത് നിങ്ങളുടെ സി.വിയില്‍ വിശദമാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
9. അപഗ്രഥന മികവുള്ളവര്‍ - ഒരാശയത്തെ പ്രാവര്‍ത്തികമാക്കാന്‍ ആസുത്രകര്‍ക്കും സംഘാടകര്‍ക്കും തങ്ങളുടേതായ കഴിവുകളുള്ളപ്പോള്‍ ഇത് നീരീക്ഷണ സ്വഭാവത്തില്‍ വരുന്നതാണ്. ഒരു കണ്ണ് വിപണിയിലും മറ്റേ കണ്ണ് ഏതിരാളികളിലും ഉറപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍, മികവും ദോഷങ്ങളും അളന്ന് നോക്കാനും, അതനുസരിച്ച് ജോലി ചെയ്യാനും സഹായിക്കും.

10. സഹായി - ഹോസ്പിറ്റാലിറ്റി ബിസിനസില്‍ മടുപ്പനുഭവിക്കുന്ന, ഒരു മാറ്റം ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ അടുത്ത ജോലി സേവന മേഖലയിലുള്ളതാവാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരെ സഹായിക്കാന്‍ മനസ്ഥിതിയുള്ള ആളുകള്‍ മികച്ച ടീം പ്ലെയര്‍മാരായിരിക്കും. ഇവര്‍ ഭരണപരമായ നിലവാരം സന്തുലിതമാക്കുകയും, അത്യാവശ്യമുള്ള കാര്യങ്ങള്‍ തിരിച്ചറിയുകയും, സംതൃപ്തരല്ലാത്ത ഇടപാടുകാരെ കൈകാര്യം ചെയ്യാന്‍ ക്ഷമയുള്ളവരുമാകും. ഹോട്ട്, സെക്‌സി നിത്യാ മേനോന്‍



Click it and Unblock the Notifications












