Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
പെണ്‍കുട്ടിയാണ്, അത് മറക്കരുത്
പെണ്‍കുട്ടിയായതിന്റെ പേരില്‍ ജീവിതത്തില്‍ പരിമിതികള്‍ അനുഭവിക്കുന്ന നിരവധി പേരുണ്ട് നമ്മുടെ സമൂഹത്തില്‍. എന്നും പെണ്‍കുട്ടി എന്ന പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍. വംശീയ ജാതി അധിഷേപങ്ങള്ക്കുമപ്പുറം പെണ്‍കുട്ടി എന്ന ലേബലില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍. അമ്മ പറയാത്ത പുരുഷരഹസ്യങ്ങള്
പെണ് ഭ്രൂണഹത്യകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യമായിരുന്നു നമ്മുടെ രാജ്യത്ത് നിലനിന്നിരുന്നത്. ദുരഭിമാനക്കൊലയും മറ്റു പ്രാകൃത കുറ്റകൃത്യങ്ങളും പെണ്‍കുട്ടികളെ മാത്രം കേന്ദ്രീകരിച്ച് ഇന്നും നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുണ്ട് എന്നത് സത്യം. നിങ്ങള്‍ വാട്സ് ആപ് അടിമയോ?
എന്നാല്‍ പല മാതാപിതാക്കളും ഇന്നും ആ വൃത്തത്തിനുള്ളില്‍ നിന്നും പുറത്തു കടക്കാന്‍ ഇതു വരെ തയ്യാറായിട്ടില്ല. ഒരു പെണ്‍കുട്ടിയായതിനാല്‍ ഇങ്ങനെയായിരിക്കണം തന്റെ മകള്‍ എന്ന ചിന്ത മാറ്റാനും അവര്‍ തയ്യാറല്ല. അച്ഛനുമമ്മയും പെണ്‍കുട്ടികളോട് പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. എന്നാല്‍ അവ എന്തൊക്കെ?

നീ പെണ്കുട്ടിയല്ലേ....
ഈ വാക്കുകള്‍ കേള്‍ക്കാത്ത പെണ്‍കുട്ടികള്‍ ചുരുക്കമായിരിക്കും, ആണ്-പെണ് വ്യത്യാസം ആരംഭിക്കുന്നതു തന്നെ അവിടെ നിന്നാണ്. ആണ്‍കുട്ടികള്‍ക്ക് മാത്രം ഉത്തരവാദിത്വം പാടുകയുള്ളൂ. അതേ പ്രായമാണെങ്കിലും പെണ്‍കുട്ടികളെ അതില്‍ നിന്നെല്ലാം ഒഴിവാക്കി പാവകളെപ്പോലെ വളര്‍ത്തും.

അവനെക്കുറിച്ചാണ് പ്രതീക്ഷ മുഴുവന്‍
കുടുംബത്തിലെ ആണ്- പെണ് വ്യത്യാസം മുഴുവന്‍ നമുക്ക് ആ ഒരൊറ്റ സംഭാഷണത്തില്‍ നിന്നും മനസ്സിലാവും. പെണ്‍കുട്ടികളെ പഠിക്കാന്‍ കൊള്ളില്ല, അതുകൊണ്ടു തന്നെ കുടുംബം നോക്കേണ്ടതും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും ആണ്‍കുട്ടികളാണ് എന്നായിരിക്കും എല്ലാ മാതാപിതാക്കളുടേയും ധാരണ. എന്നാല്‍ അതാകട്ടെ പലപ്പോഴും തെറ്റായിരിക്കും.

ആ ജോലി ആണിനു പറഞ്ഞത്
എപ്പോഴും പെണ്‍കുട്ടികള്‍ക്കു മുന്നില്‍ തടസ്സം സൃഷ്ടിക്കുന്ന മറ്റൊരു കാര്യമാണ് ഇത്. ആശിച്ചു മോഹിച്ചു ജോലി കിട്ടിയാല്‍ അത് ആണിന്റെ ജോലിയല്ലേ, നീയതെങ്ങനെ ചെയ്യും എന്ന ചോദ്യം കുറച്ചൊന്നുമല്ല നമ്മുടെ പെണ്‍കുട്ടികളെ തളര്‍ത്തുക.

സമയം വെറുതേ പാഴാക്കണ്ട
നീ നിന്റെ സമയം വെറുതേ പാഴാക്കണ്ട. നിനക്കതൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറയുന്ന മാതാപിതാക്കളും ഒട്ടും കുറവല്ല. ജീവിതത്തില്‍ എന്തെങ്കിലും വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്കാണ് ഇത്രയും കേള്‍ക്കേണ്ടി വന്നിട്ടുണ്ടാവുക.

ഞാന്‍ ചെയ്തു തരാം
എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്ന് ആഗ്രഹമുള്ള പെണ്‍കുട്ടികളോട് പറയുന്നതായിരിക്കും ഇത്. ആവശ്യമില്ലാത്ത ശ്രദ്ധയും പരിചരണവും ഇത്തരക്കാരെ പലപ്പോഴും മറ്റുള്ളവരെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കും.

കളിപ്പാട്ടങ്ങളിലും വ്യത്യാസം
പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ഒരുപോലെ കാണാതെ അവര്‍ക്കു വാങ്ങുന്ന കളിപ്പാട്ടങ്ങളില്‍ പോലും വ്യത്യസ്തത പുലര്‍ത്തും നമ്മുടെ മാതാപിതാക്കളില്‍ പലരും.

നിനക്കതു ചേരില്ല
പല കാര്യങ്ങളിലും ആണ്‍പെണ്‍ വ്യത്യാസം മാതാപിതാക്കള്‍ പ്രകടിപ്പിക്കും. ആണ്‍കുട്ടികളെ അവരുടെ ഇഷ്ടത്തിനു വിടുകയും പെണ്‍കുട്ടികളെ എപ്പോഴും കെട്ടുപാടുകള്ക്കുള്ളില് വളര്‍ത്തുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു കാര്യം.

അവനെ കണ്ടു പഠിക്ക്
പല കാര്യങ്ങളില്‍ അല്ലെങ്കിലും ചില കാര്യങ്ങളില്‍ നമ്മള് സ്ഥിരം കേള്‍ക്കുന്ന വാക്കാണ് ഇത്. അവനെ കണ്ടു പഠിക്ക് എന്നത്. എന്നാല്‍ അവനെപ്പോലെ വളര്‍ത്താന്‍ നമ്മുടെ മാതാപിതാക്കള്‍ തയ്യാറാവുന്നില്ലെന്നതാണ് മറ്റൊരു സത്യം.

അധികം കഴിക്കരുത്
ഭക്ഷണകാര്യത്തിലും പല നിയന്ത്രണങ്ങളും നമ്മുടെ മാതാപിതാക്കള്‍ നമ്മുടെ മുന്പില് വെയ്ക്കും എന്നതാണ് സത്യം. പലപ്പോഴും സംസ്കാരത്തിന്റെ പേരില്‍ മാതാപിതാക്കള്‍ അത് മോശമായി കണ്ടു എന്നും വരാം.

ഓമനിച്ചു വഷളാക്കും
പല കാര്യങ്ങളിലും പെണ്മക്കളെ മാതാപിതാക്കള്‍ തന്നെ ഓമനിച്ചു വഷളാക്കും എന്നതും സത്യമാണ്. അതുകൊണ്ടു തന്നെ അന്തര്‍മുഖരായി തീരാന്‍ ഇത് കാരണമാകും.



Click it and Unblock the Notifications