Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
കൂട്ടുകാരായാല്‍ ഇങ്ങനെ വേണം
സ്കൂള്‍ ജീവിതമായിരിക്കും നമ്മുടെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത സമയം. നമ്മുടെ ജീവിതെ ആരംഭിക്കുന്നതും സുഹൃത്തുക്കള്‍ ഉണ്ടാവുന്നതും എന്നു വേണ്ട എല്ലാ കുരുത്തക്കേടുകളുടേയും തുടക്കം സ്കൂള്‍ ജീവിതത്തിലൂടെയായിരിക്കും. ഹോസ്റ്റല്‍ ജീവികള്‍ക്കു മാത്രം മനസ്സിലാകുന്നവ
ഭക്ഷണം പങ്കിട്ടും മിഠായി പങ്കിട്ടും വികൃതി കാട്ടിയും ഒപ്പം നടന്ന കൂട്ടുകാരെ ആര്‍ക്കാണെ വേഗത്തില്‍ മറക്കാന്‍ സാധിക്കുക. അവര്‍ ചിലപ്പോള്‍ നമ്മുടെ ജീവിത കാലം മുഴുവന്‍ നമ്മോട് കൂടെയുണ്ടാവും.
അത്രയും ആത്മാര്‍ത്ഥതയുള്ള മറ്റൊരു സുഹൃത്തിനേും ചിലപ്പോള്‍ നമുക്ക് ലഭിക്കില്ലെന്നതാണ് സത്യം. എന്ത് കൊണ്ട് സ്കൂള്‍ ജീവിതത്തില്‍ ഒപ്പം കൂടിയവര്‍ ജീവിതത്തിലെ ഏറ്റവും നല്ല കൂട്ടുകാരായത് എന്ന് നിങ്ങള്‍ക്കറിയാമോ.

എല്ലായ്പ്പോഴും ഒരുമിച്ച്
പാട്ടു കേള്‍ക്കുന്നതും ഭക്ഷണം കഴിക്കുന്നതും എന്തിനധികം ചിലപ്പോള്‍ ഉറങ്ങുന്നതു പോലും ഒരുമിച്ചായിരിക്കും. ജീവിതത്തിലെ വളര്‍ച്ചയുടെ നിര്‍ണായക ഘട്ടത്തില്‍ ഒരുമിച്ചായിരിക്കുമെന്നതാണ് ഏറ്റവും വലിയ കാര്യം. അതുകൊണ്ടു തന്നെയാണ് ഇവര്‍ നമ്മുടെ പ്രിയപ്പെട്ടവരായി മാറുന്നത്.

കൂട്ടുകാരെ തേടിവരുന്നു
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമ്മള് എവിടെയൊക്കെ പോയാലും അവസാനം തിരഞ്ഞു വരുന്നത് നമ്മുടെ സ്കൂള്‍ കാലത്തെ സുഹൃത്തുക്കളെയായിരിക്കും എന്നതാണ് സത്യം. എത്രയൊക്കെ വേണ്ട എന്നു വെച്ചാലും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഇവര്‍ക്ക് തന്നെയായിരിക്കും.

എന്തിനും ഏതിനും നിങ്ങളോടൊപ്പം
ഇത്തരം കൂട്ടുകാര്‍ നിങ്ങളോടൊപ്പം എന്തിനും ഏതിനും ഉണ്ടാവും എന്നതാണ് സത്യം. എന്തുകൊണ്ടെന്നാല്‍ നിങ്ങളെ ശരിക്കും മനസ്സിലാക്കിയിട്ടുള്ളത് ഇവരായിരിക്കും എന്ന കാര്യത്തില്‍ സംശയമേ വേണ്ട.

മുന്‍വിധി ഇത്തരക്കാരില്‍ ഇല്ല
നിങ്ങളെക്കുറിച്ച് മുന്‍വിധികളൊന്നും വെയ്ക്കാത്തവരായിരിക്കും നിങ്ങളുടെ സ്കൂള്‍ ജീവിതകാലത്തെ കൂട്ടുകാര്‍. കാരണം നിങ്ങള്‍ എങ്ങനെയായിരുന്നെന്നത് അവര്‍ക്ക് നന്നായി അറിയാം എന്നുള്ളതാണ് കാര്യം.

അകവും പുറവും ഒരു പോലെ
നമ്മുടെ സ്വഭാവം പലപ്പോഴും നമുക്ക് തന്നെ അറിയാന്‍ കഴിയില്ല. എന്നാല്‍ പലപ്പോഴും നമ്മുടെ സ്വഭാവത്തെക്കുറിച്ചും നമ്മുടെ ഇമോഷന്സിനെക്കുറിച്ചും കൃത്യമായി അറിയാന്‍ കഴിയുന്നത് നമ്മുടെ സ്കൂള്‍ കാലത്തിലെ കൂട്ടുകാര്ക്കയിരിക്കും.

കൂടിച്ചേരല്‍ ഉത്സാഹഭരിതം
നിങ്ങളും നിങ്ങളുടെ സ്കൂള്‍ സുഹൃത്തുക്കളും തമ്മിലുള്ള കൂടിച്ചേരലായിരിക്കും ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തം എന്നതായിരിക്കും സത്യം. അതുകൊണ്ടു തന്നെ ഇവിടെ നിങ്ങളുടെ പഴയകാല കഥകളും മറ്റും കൊണ്ടുള്ള രസക്കൂട്ടുകളായിരിക്കും എന്നതില്‍ സംശയം വേണ്ട.

സീക്രട്ട് ഗ്രൂപ്പ് എല്ലാവര്ക്കും
എത്ര മാറിയാലും സ്കൂള്‍ കാലഘട്ടത്തിലുണ്ടാക്കിയ സീക്രട്ട് ഗ്രൂപ്പായിരിക്കും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം എന്നുള്ളതാണ് സത്യം.

കുടുംബത്തിനെല്ലാം ഒരു പോലെ
നിങ്ങളെപ്പോലെ തന്നെയായിരിക്കും നിങ്ങളുടെ കുടുംബത്തിനും കൂട്ടുകാര്‍. അവര്‍ സ്വന്തം മക്കളെ പോലെ തന്നെ കൂട്ടുകാരേയും സ്വീകരിക്കുന്നു എന്നുള്ളതാണ് സത്യം.

കഥപറയുന്ന ചിത്രങ്ങള്‍
സ്കൂള്‍ കാലഘട്ടത്തിലെ പല ചിത്രങ്ങളും നമ്മുടെ കുസൃത്തിത്തരത്തിന്റേയും കഥപറയുന്നതായിരിക്കും എന്നതാണ് സത്യം. ഇവയായിരിക്കും നമ്മുടെ സുഹൃത്ബന്ധത്തിന്റെ ദൃഡത വെളിവാക്കുന്നവ.

എല്ലാവര്‍ക്കുമുണ്ടൊരു കഥ പറയാന്‍
എല്ലാവര്ക്കും തങ്ങളുടെ സ്കൂള്‍ ജീവിതത്തേയും സുഹൃത്തുക്കളേയും കുറിച്ച് ഒരു കഥ തന്റെ വരും തലമുറയോട് പറയാന്‍ ഉണ്ടാവും എന്നുള്ളതാണ് സത്യം.



Click it and Unblock the Notifications
