Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഈ സൗഹൃദം നല്ലതിനോ?
ഈ തലമുറയില്‍ പെട്ട ആണ്കുട്ടികള്ക്കെല്ലാം ഏറ്റവും അടുത്ത സുഹൃത്തായി ഒരു പെണ്‍കുട്ടി ഉണ്ടാവും എന്നത് സത്യം. എന്നാല്‍ സമൂഹം അതിന് കല്‍പ്പിച്ച് കൊടുക്കുന്ന പേരുകള്‍ വേറെയാണ് എന്നതാണ് ഇന്നും നമുക്കിടയില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ വിരുദ്ധത. കൂട്ടുകാരായാല്‍ ഇങ്ങനെ വേണം
എത്ര ആണ് സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും ഒരു പെണ്‍സുഹൃത്തിന്റെ സൗഹൃദം ആഗ്രഹിക്കുന്ന പല സന്ദര്ഭങ്ങളുമുണ്ടാവാം എന്നതാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും പെണ്‍സൗഹൃദങ്ങള്‍ നല്ലതായിരുന്നെന്ന് വിചാരിക്കുന്നവര്‍ ധാരാളമുണ്ട്. ആണും പെണ്ണും മിണ്ടരുത്, മിണ്ടിയാല്‍...
ഒരാണ് കുട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്ത് പെണ്‍കുട്ടി ആയാല്‍ എന്തൊക്കെ ഗുണങ്ങള്‍ എന്നു നോക്കാം.

പ്രണയത്തിന് പിന്തുണ
പ്രണയത്തിന് കൂടുതല്‍ പിന്തുണ ലഭിക്കുന്നത് ആ പെണ്‍സുഹൃത്തിന്റെ അടുത്ത് നിന്നായിരിക്കും. മാത്രമല്ല സുഹൃത്ത് ഒരു പെണ്‍കുട്ടി കൂടി ആയതിനാല്‍ ഉപദേശങ്ങള്‍ ധാരാളമായിരിക്കും.

ഡ്രസ്സിംഗ് സെന്‍സ് ഉണ്ടാവും
നിങ്ങളേയും കൊണ്ട് ഷോപ്പിംഗിനു പോവാന്‍ ഇഷ്ടമായിരിക്കും നിങ്ങളുടെ പെണ് സുഹൃത്തിന്. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് ഏത് തരത്തിലുള്ള വസ്ത്രം ആണ് ഇണങ്ങുക എന്ന കാര്യത്തിലും അവര്‍ക്ക് നിശ്ചയമുണ്ടാകും.

അസൂയക്കാര് നിങ്ങള്‍ക്ക കൂടുതലാകും
നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത് ഒരു പെണ്‍കുട്ടിയാണെങ്കില്‍ നിങ്ങളുടെ മറ്റ് സുഹൃത്തുക്കള്‍ക്ക് നിങ്ങളോട് അസൂയ ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മറ്റുള്ളവരുടെ തെറ്റിധാരണ
നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് ഒരു പെണ്കുട്ടിയാണെന്നുണ്ടെങ്കില് നിങ്ങള്‍ തമ്മില്‍ പ്രേമമാണെന്നായിരിക്കും മറ്റുള്ളവര്‍ വിചാരിക്കുക. കാരണം. ഒരിക്കലും ഒരു ആണ് കുട്ടിയ്ക്കും പെണ്‍കുട്ടിയ്ക്കും ഉറ്റസുഹൃത്തുക്കളായി തുടരാന്‍ കഴിയില്ലെന്നായിരിക്കും അവരുടെ ധാരണ.

കാശിന്റെ കാര്യത്തിലും ബെസ്റ്റ്
പെണ്‍കുട്ടിയാണ് നിങ്ങളുടെ ഉറ്റ സുഹൃത്തെങ്കില്‍ പാര്‍ട്ടിക്കോ മറ്റോ പോകുമ്പോള്‍ പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ പേടിക്കേണ്ടി വരില്ല. കാരണം അതിന് അവള് തന്നെ പണം ചിലവാക്കും എന്നതാണ് ഏറ്റവും വലിയ കാര്യം.

സമ്മാനത്തിന്റെ കാര്യത്തിലും ഭയം വേണ്ട
കുടുംബത്തില്‍ സുഹൃത്തുക്കള്‍ക്കാര്‍ക്കെങ്കിലും സമ്മാനമോ മറ്റോ വാങ്ങിക്കൊടുക്കമമെങ്കില് അത് സെലക്ട് ചെയ്യാന്‍ ഏറ്റവും കഴിയുക പെണ് സുഹൃത്തിനു തന്നെയായിരിക്കും എന്നതാണ് സത്യം.

അഡ്ജസ്റ്റ്മെന്റിന് നിങ്ങള്‍ തയ്യാറാവും
ജീവിതത്തിലെ പല അഡ്ജസ്റ്റ്മെന്റിനും നിങ്ങള്‍ തയ്യാറാവും എന്നതാണ് മറ്റൊരു കാര്യം. മാത്രമല്ല ജീവിതത്തെ ചീത്ത കൂട്ടുകെട്ടുകളില്‍ നിന്നും നല്ല രീതിയിലേക്കെത്തിക്കാനും നിങ്ങള്‍ക്ക് കഴിയും.

സുരക്ഷിതത്വ ബോധം കൂടും
കൂടെയുള്ളത് പെണ്‍കുട്ടിയാണ് അതുകൊണ്ടു തന്നെ അവളെ സംരക്ഷിക്കണം എന്ന ചിന്ത നിങ്ങളെ പിന്നീട് ജീവിതത്തിലും സുരക്ഷിതത്വ ബോധമുള്ളവനാക്കും.

പരീക്ഷയിലും നിങ്ങള്‍ക്ക് രക്ഷപ്പെടാം
നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് ഒരു പെണ്‍കുട്ടി ആണെങ്കില്‍ പരീക്ഷയിലും പഠനകാര്യത്തിലും അവള് നിങ്ങളെ സഹായിക്കും.

നിങ്ങളേക്കാള്‍ വിശ്വാസം സുഹൃത്തിനെ
മാത്രമല്ല നിങ്ങളുടെ മാതാപിതാക്കള്‍ക്ക് പലപ്പോഴും നിങ്ങളേക്കാള്‍ വിശ്വാസം നിങ്ങളുടെ പെണ് സുഹൃത്തിനെയായിരിക്കും എന്നതും പ്രത്യേകതയാണ്.



Click it and Unblock the Notifications
