Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സുക്കര്ബര്ഗിന്റെ ചില സൂത്രങ്ങള്
ഫേസ് ബുക്ക് സ്ഥാപകന് മാര്ക്ക് സുക്കര്ബര്ഗിനെക്കുറിച്ച് നമുക്കൊക്കെ അറിയാം. 29 വയസ്സില് തന്നെ മില്ല്യനയര് എന്നു പറയാവുന്ന ഉയര്ച്ചയിലേക്കെത്തിയ വലിയ ചെറിയ മനുഷ്യന്. ലോകത്തുള്ള ചെറുപ്പക്കാര്ക്കെല്ലാം മാതൃകയാണ് സുക്കര്ബര്ഗ്. പതിനേഴു തികയാത്ത പാല്ക്കാരന് പയ്യനെ...
സ്വന്തം കഴിവിലൂടെയാണ് ഇത്രയും ഉയരത്തിലേക്ക് സുക്കര്ബര്ഗ് എത്തിയതെന്ന കാര്യത്തില് ആര്ക്കും യാതൊരു സംശയവും വേണ്ട. ഇന്ന് ലോകത്തെ ഏറ്റവും വലിയ സോഷ്യല് മീഡിയയായി ഫേസ്ബുക്ക് വളര്ന്നിരിക്കുന്നു. ഇതിന് കാരണം സുക്കര്ബര്ഗ് ആണെന്നത് നമുക്കെല്ലാം അറിയാം. അശ്ലീലസൈറ്റുകള് നിരോധിച്ചാല്.....
സുക്കര്ബര്ഗിനെക്കുറിച്ച് അധികമാര്ക്കും അറിയാത്ത ചില രസകരമായ കാര്യങ്ങളുണ്ട്. ഇതിനെക്കുറിച്ച് അറിയാന് നിങ്ങള്ക്കും താത്പര്യമില്ലേ. നമുക്ക് നോക്കാം എന്താണ് സുക്കര്ബര്ഗ് എന്ന മനുഷ്യനെന്ന്.

ബ്ലോക്കിംഗ് നടക്കില്ല
ഫേസ്ബുക്കില് ബ്ലോക്ക് ചെയ്യാനാവാത്ത ഒരേയൊരു വ്യക്തിയേ ഉള്ളൂ. അതാണ് സുക്കര്ബര്ഗ്. ഇതൊന്നും കേട്ട് ഞെട്ടണ്ട ഇതൊക്കെ ചെറുത്.

ഭാഷകള് അനായാസം കൈകാര്യം ചെയ്യും
ഫ്രഞ്ച്, ഗ്രീക്ക്, ഇറ്റലി തുടങ്ങിയ ഭാഷകള് അനായാസം കൈകാര്യം ചെയ്യാന് സുക്കര്ബര്ഗിനി കഴിയും. വേണമെങ്കില് മലയാളത്തിലും ഒന്ന് ശ്രമിച്ചു നോക്കും.

ഫേസ് ബുക്ക് ടീഷര്ട്ട് മിക്കപ്പോഴും
എപ്പോഴും ഫേസ്ബുക്ക് ടീഷര്ട്ടിലായിരിക്കും സുക്കര്ബര്ഗിനെ കാണുക. അതിനു കാരണം പറയുന്നത് എപ്പോഴും തിരക്കിലായതിനാല് സമയം ലാഭിക്കാനാണ് ഇത് ചെയ്യുന്നതെന്നായിരിക്കും. കളര് ബ്ലൈന്റ്നസ് ആണ് ഇതിന് കാരണമെന്നും അഭിപ്രായമുണ്ട്

ഇഷ്ട നിറം നീല
ഇഷ്ടനിറം നീലയായതിനാലാണ് ഫേസ്ബുക്കിന് ആ നിറം നല്കിയതെന്നാണ് സുക്കര്ബര്ഗ് പറയുന്നത്. എന്താണെന്ന് ആര്ക്കറിയാം.

പ്രണയം തുടങ്ങുന്നത് 2003ല്
സുക്കര്ബര്ഗിന്റെ പ്രണയം തുടങ്ങുന്നത് 2003-ലാണ്. ഫേസ് ബുക്കില് ആദ്യം ജോലിക്ക് കയറിയ ആളാണ് സുക്കര്ബര്ഗിന്റെ ഭാര്യ ചാന്. 2012 മെയ് 19നായിരുന്നു ഇവരുടെ വിവാഹം.

സുക്കര്ബര്ഗിന്റെ അലമാര
സുക്കര്ബര്ഗിന്റെ അലമാര കണ്ടാല് ആഗോളമാന്ദ്യം സംഭവിച്ചതു പോലെയാണെന്നാണ് സുക്കര്ബര്ഗ് തന്നെ പറയുന്നത്.

തികഞ്ഞ വെജിറ്റേറിയന്
സുക്കര്ബര്ഗ് വെജിറ്റേറിയനാണെന്ന കാര്യം ആര്ക്കൊക്കെ അറിയാം. ശരിക്കും സുക്കര്ബര്ഗ് ഒരു വെജിറ്റേറിയനാണ്.

ആദ്യ ഫേസ്ബുക്ക് ഡോര്മിറ്ററിയില്
സുക്കര്ബര്ഗ് തന്റെ ആദ്യ ഫേസ്ബുക്കിന് രൂപം കൊടുക്കുന്നത് ഡോര്മിറ്ററിയില് വച്ചാണ്. അതും ഹാര്വാര്ഡ് യൂണിവേഴ്സിറ്റിയില് പഠിച്ചു കൊണ്ടിരിക്കുമ്പോള്.

ലേഡിഗാഗയുടെ ഇഷ്ടക്കാരന്
ലേഡിഗാഗയും ഡാഫ്റ്റ് പങ്കുമാണ് സുക്കര്ബര്ഗിന്റെ ഇഷ്ട ഗായകര്.

ടി വി പോലും സ്വന്തമായിട്ടില്ല
സത്യം, സുക്കര്ബര്ഗിന് ഇതുവരെ ഒരു ടി വി പോലും സ്വന്തമായിട്ടില്ല എന്നതാണ് ഞെട്ടിക്കുന്ന സത്യം.



Click it and Unblock the Notifications
