Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഈ മദ്യം നിരോധിക്കാനാവില്ല
മദ്യപാനം എപ്പോഴും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ മദ്യപാനത്തിന് ചില ഗുണങ്ങള്‍ കൂടിയുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നമ്മള് കുറച്ച് മുന്‍വിധി വെച്ചു പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ചില രസകരമായ കാര്യങ്ങള്‍ മദ്യത്തെക്കുറിച്ചുണ്ട്. നാല്പ്പതാണോ ഇത്ര വലിയ പ്രായം?
മദ്യപാനത്തിന്റെ പല ദൂഷ്യ വശങ്ങളും നമുക്കറിയാം. ആരോഗ്യപരമായി മാത്രമല്ല ഇത്തരം പ്രശ്നങ്ങളുള്ളത് ഒരു മദ്യപാനി സമൂഹത്തിനു കൂടി ഉപദ്രവകാരിയാണ് എന്നുള്ളതാണ് സത്യം.
വിസ്കിയെക്കുറിച്ച് ചില രസകരമായ കാര്യങ്ങളുണ്ട്. ഇനി മദ്യപിക്കുന്നതിനു മുന്‍പ് ഇതറിഞ്ഞിരിക്കുന്നത് നല്ലതാണ്.

വിസ്കിയും ബിയറും കൂടപ്പിറപ്പ്
വിസ്കിയും ബിയറും കൂടപ്പിറപ്പാണെന്ന കാര്യം ആര്‍ക്കറിയാം. ഇവ രണ്ടും ഉണ്ടാക്കുന്നത് ഒരേ വസ്തുവില്‍ നിന്നാണ് എന്നാല്‍ പിന്നീട് കുറച്ച് വസ്തുക്കള്‍ കൂടി ചേരുന്നതിന്റെ ഫലമായി അത് വിസ്കിയായി രൂപാന്തരം പ്രാപിക്കുന്നു.

പ്രായം ചെന്ന മുത്തച്ഛന്
ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ച വിസ്ക്കിക്ക് 150 വര്‍ഷത്തെ പഴക്കമുണ്ട്. 1857-1858 കാലഘട്ടത്തിലാണ് ഇത് കുപ്പിയിലായതെന്നാണ് കണ്ടെത്തല്‍. എന്തായാലും പഴകും തോറും വീര്യം കൂടുകയേ ഉള്ളൂ, കുറയില്ല.

മെക്കല്ലന് ആണ് വിലപിടിപ്പുള്ളത്
മെക്കല്ലന് എന്ന ബ്രാന്‍ഡ് ആണ് ലോകത്തില്‍ ഏറ്റവും വിലപിടിപ്പുള്ള വിസ്കി ഈ ലോകത്ത്. ഏറ്റവും കൂടുതല്‍ തുക ലേലത്തില്‍ പിടിച്ച ബ്രാന്‍ഡ് ആണ് ഇത്.

വെള്ളത്തിലായി ജീവിതം
വിസ്കി എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ജീവന്റെ വെള്ളം എന്നാണ്. എന്നാല്‍ ഇത് പലപ്പോഴും കോടാലിയായി മാറുന്നതും നമ്മള് കണ്ടിട്ടുണ്ട്.

നികുതിയിനത്തില്‍ വന്‍തുക
നികുതിയിനത്തില്‍ വന്‍തുകയാണ് വിസ്കിയുടെ പേരില്‍ ഓരോ സെക്കന്റിലും ലഭിക്കുന്നത്. 135ഡോളറാണ് ഓരോ സെക്കന്റിലും നികുതിയിനത്തില്‍ ലഭിക്കുന്നത്.

നിരോധിക്കാനാവാത്ത മദ്യം
വിസ്കി ഒരിക്കലും നിരോധിക്കാനാവില്ല എന്നതാണ് സത്യം. ഡോക്ടര്‍മാര്‍ മരുന്നായി ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്നതു കൊണ്ടാണ് ഇതിനു നിരോധനമേര്‍പ്പെടുത്താന്‍ കഴിയാത്തത്.

കണ്ടു പിടിച്ചവനെ ആര്‍ക്കു അറിയില്ല
വിസ്കി കണ്ടു പിടിച്ചതാരാണെന്ന് ആര്‍ക്കും അറിയില്ല. നിരവധി ആളുകള്‍കു തുണയാകുന്ന വിസ്കിയുടെ ഉപജ്ഞാതാവിനെ കണ്ടെത്താന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല.

ആരോഗ്യഗുണങ്ങളും നിരവധി
നിരവധി ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതാണ് വിസ്കി എന്നതും ഇതിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്നു. ക്യാന്‍സറിനെ വരെ പ്രതിരോധിക്കാനുള്ള കഴിവ് വിസ്ക്കിക്കുണ്ട്.

പ്രമുഖരുടെ ഇഷ്ടബ്രാന്‍ഡ്
ഹിലരി ക്ലിന്റണ്, ജോര്‍ജ് വാഷിംഗ് ടണ്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, മാര്‍ക്ക് ട്വയിന് തുടങ്ങി നിരവധി പ്രമുഖരുടെ ഇഷ്ട പാനീയമായാരുന്നു പാവം വിസ്കി.

വൈനിനേക്കാള്‍ മികച്ച നിക്ഷേപം
വൈനിനും പഴകുന്തോറും സ്വാദ് വര്‍ദ്ധിക്കും, വിസ്ക്കിക്കും അതു തന്നെയാണ് അവസ്ഥ. അതുകൊണ്ടു തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്നതും ഈ പാവം വിസ്കിയെയാണ്.



Click it and Unblock the Notifications
