Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശരീരത്തിലെ മറുകുകള്‍ നിങ്ങളെക്കുറിച്ചു പറയും!!
ജന്മനാ നമ്മുടെ ശരീരത്തിലുണ്ടാകുന്നതാണ് മറുകുകള്‍. ഇവ കാക്കപ്പുള്ളികളില്‍ നിന്നും വ്യത്യാസപ്പെട്ടിരിയ്ക്കും.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ മറുകുകള്‍ നിങ്ങളുടെ സ്വാഭാവത്തെക്കുറിച്ചും നിങ്ങളെക്കുറിച്ചും പറയും.
ഇതെക്കുറിച്ചു കൂടുതലറിയണോ, വായിക്കൂ,

ഭാവിയും സ്വഭാവവും പറയും മറുകുകള്‍
വയറ്റിലാണ് മറുകെങ്കില്‍ നിങ്ങള്‍ അത്യാഗ്രഹിയും സ്വാര്‍ത്ഥനുമായ ഒരു മനുഷ്യനായിരിയ്ക്കും.

ഭാവിയും സ്വഭാവവും പറയും മറുകുകള്‍
വായ്ക്കടുത്താണ് പുരുഷന്മാര്ക്ക് മറുകെങ്കില്‍ ഇത് സമ്പത്തിനേയും സന്തോഷത്തെയും കാണിയ്ക്കുന്നു. എന്നാല്‍ സ്ത്രീകള്‍ക്കാണെങ്കില്‍ സെന്‍സിറ്റീവായ സ്വാഭാവത്തേയും വായാടിത്തത്തേയും കാണിയ്ക്കുന്നു.

ഭാവിയും സ്വഭാവവും പറയും മറുകുകള്‍
വലത്തെ കവിളില്‍ പുരുഷന് മറുകെങ്കില്‍ ഇത് പുരുഷന് വൈകാരികത കൂടുതലുള്ള സ്വഭാവത്തെയാണ് കാണിയ്ക്കുന്നത്. സ്ത്രീയ്ക്കണെങ്കില് സന്തോഷകരമായ ദാമ്പത്യവും.

ഭാവിയും സ്വഭാവവും പറയും മറുകുകള്‍
ഇടതു കവിളിലാണ് മറുകെങ്കില്‍ ഇത് പുരുഷന് സാ്മ്പത്തിക പ്രയാസമുണ്ടാകുമെന്നു കാണിയ്ക്കുന്നു. സ്ത്രീയ്ക്കാണെങ്കില്‍ ഇത് പുറത്തറിയാത്ത ഡിപ്രഷനുണ്ടെന്നു കാണിയ്ക്കുന്നു.

ഭാവിയും സ്വഭാവവും പറയും മറുകുകള്‍
സ്ത്രീയാക്കാണെങ്കിലും പുരുഷനാണെങ്കിലും ഇടതു മാറിനു താഴെയെങ്കില്‍ ഇത് കൈ വയ്ക്കുന്ന കാര്യങ്ങളിലെല്ലാം വിജയമെന്നു കാണിയ്ക്കുന്നു.

ഭാവിയും സ്വഭാവവും പറയും മറുകുകള്‍
വലതു മാറിനു താഴെയുള്ള മറുക് ഭാഗ്യമുള്ളയാളാണെന്നു കാണിയ്ക്കുന്നു.

ഭാവിയും സ്വഭാവവും പറയും മറുകുകള്‍
നെഞ്ചിനു നടുവിലാണ് മറുകെങ്കില്‍ ഇത് നിര്‍ഭാഗ്യത്തെ കാണിയ്ക്കുന്നു.

ഭാവിയും സ്വഭാവവും പറയും മറുകുകള്‍
താടിയിലെ മറുക് പുരുഷനാണെങ്കില്‍ മുന്കോപിയായിരിയ്ക്കും. സ്ത്രീയ്ക്കാണെങ്കില്‍ കുടുംബത്തിന്റെ ആശ്രയം ഇവരാണെന്നര്ത്ഥം.

ഭാവിയും സ്വഭാവവും പറയും മറുകുകള്‍
നെറ്റിയിലെ വലതുഭാഗത്താണ് മറുകെങ്കില്‍ മനസിന് നല്ല ഉറപ്പുണ്ടെന്നര്ത്ഥം.

ഭാവിയും സ്വഭാവവും പറയും മറുകുകള്‍
നെറ്റിയിലെ ഇടതു ഭാഗത്തെങ്കില്‍ ധാരാളിയായ വ്യക്തിയാണെന്നാണ് കാണിയ്ക്കുന്നത്.

ഭാവിയും സ്വഭാവവും പറയും മറുകുകള്‍
നെറ്റിയ്ക്കു നടുവിലെ മറുക് ഒന്നിലേറെ പ്രണയബന്ധങ്ങളെ സൂചിപ്പിയ്ക്കുന്നു.

ഭാവിയും സ്വഭാവവും പറയും മറുകുകള്‍
കൈകളിലെ മറുക് പുരുഷനെങ്കില്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന പുരുഷനെന്നര്ത്ഥം. സ്ത്രീയ്ക്കെങ്കില്‍ സ്വന്തം കാലില്‍ നില്ക്കുന്ന, കരിയറിന് പ്രാമുഖ്യം കല്‍പ്പിയ്ക്കുന്ന സ്ത്രീയെന്നര്ത്ഥം.

ഭാവിയും സ്വഭാവവും പറയും മറുകുകള്‍
താടിയും മോണയും കൂടുന്ന ഭാഗത്താണ് മറുകെങ്കില്‍ അനാരോഗ്യമാണ് ഫലം. ഇവരുടെ ജീവിത രീതിയും നല്ലതായിരിയ്ക്കില്ല.

ഭാവിയും സ്വഭാവവും പറയും മറുകുകള്‍
പുറംഭാഗത്താണ് മറുകെങ്കില്‍ നിങ്ങള്‍ സത്യസന്ധനും തുറന്ന ചിന്താഗതിയുമുള്ളവരായിരിയ്ക്കും.

ഭാവിയും സ്വഭാവവും പറയും മറുകുകള്‍
പരാശ്രയം ഇഷ്ടപ്പെടാത്തവരായിരിയ്ക്കും. കൈകളില്‍ മറുകുള്ളവര്‍.

ഭാവിയും സ്വഭാവവും പറയും മറുകുകള്‍
പാദങ്ങളില്‍ മറുകെങ്കില്‍, ഇത് സ്ത്രീയ്ക്കാണെങ്കില്‍ പ്രവൃത്തിയില്‍ വിശ്വസിയ്ക്കുന്നവരായിരിയക്കും. പുരുഷനെങ്കില്‍ യാത്ര ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരായിരിയ്ക്കും.

ഭാവിയും സ്വഭാവവും പറയും മറുകുകള്‍
ഇടതു തോളിലാണ് മറുകെങ്കില്‍ സാമ്പത്തിക പ്രയാസവും വലതു തോളിലാണ് മറുകെങ്കില്‍ ഭാഗ്യവും ഫലം.

ഭാവിയും സ്വഭാവവും പറയും മറുകുകള്‍
കാലിലാണ് മറുകെങ്കില്‍ സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ സാധിയ്ക്കാത്തയാളെന്നര്ത്ഥം.

ഭാവിയും സ്വഭാവവും പറയും മറുകുകള്‍
മൂക്കിലാണ് മറുകെങ്കില്‍ നിങ്ങള്‍ വളരെ സര്‍ഗശക്തിയുള്ള ആളെന്നര്‍ത്ഥം. നിര്‍വചിയ്ക്കാന്‍ കഴിയാത്ത സ്വഭാവമായിരിയ്ക്കും ഇത്തരക്കാര്‍ക്ക്.




Click it and Unblock the Notifications
