Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മാസ ബഡ്ജറ്റ് താളം തെറ്റാതിരിയ്ക്കാന്‍....
വീട്ടുകാര്യങ്ങള്‍ നല്ലരീതിയില്‍ നടന്നുപോകണമെങ്കില്‍ പ്ലാനിംഗ് കൂടിയേതീരൂ. സാമ്പത്തിക കാര്യങ്ങള്‍ കൃത്യമായ ആസൂത്രണമില്ലെങ്കില്‍ ജീവിതത്തിന് താളംതെറ്റും.
ഒരു വീട് നല്ലരീതിയില്‍ മുന്നോട്ട് പോകുന്നതിന് കുടുംബാംഗങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്. വരുമാനത്തില്‍ നിന്ന് ഒരുതുക ഭാവി ആവശ്യങ്ങള്‍ക്കായി മാറ്റി വയ്ക്കാന്‍ ആലോചിക്കുമ്പോള്‍ പ്രത്യേകിച്ച്. അതിനാല്‍ ഓരോ മാസത്തെയും ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങള്‍ എഴുതിച്ച് അതിനുള്ള തുക മാറ്റിയശേഷം മിച്ചമുള്ള തുക സമ്പാദ്യത്തിലേക്ക് വകയിരുത്തുക. അല്ലെങ്കില്‍ നിങ്ങള്‍ സമ്പാദ്യം തുടങ്ങുന്നതോടൊപ്പം വീട്ടില്‍ പ്രശ്നങ്ങളും ആരംഭിക്കും. ബഡ്ജറ്റിന്റെ താളംതെറ്റാതിരിക്കാനുള്ള ചില പൊടിക്കൈകള്‍ പരിചയപ്പെടുക.

1. ശമ്പളം എടുക്കുന്നതിന് മുമ്പ് ആമാസം ചെയ്യേണ്ട പ്രധാനകാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക. ഭവനവായ്പയുടെ തിരിച്ചടവ്, മറ്റു നിക്ഷേപ പദ്ധതികള്‍ക്കുള്ള തുക മുതലായവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തുക.
2. ഓരോ മാസവും വരുമാനത്തില്‍ നിന്ന് ചെറിയൊരു തുക (അഞ്ഞൂറ് രൂപയെങ്കിലും) മാറ്റിവയ്ക്കുക. പിന്നീട് എന്തെങ്കിലും ആവശ്യം വരുമ്പോള്‍ ഈ തുക നിങ്ങള്‍ക്ക് വലിയ സഹായമായി മാറും.
3. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. അതേസമയം നിങ്ങളുടെ ചെലവുകളെ കുറിച്ച് കൂടി ആലോചിക്കുക.
4. വിപണിയിലെ വാഗ്ദാനങ്ങളില്‍ ആകൃഷ്ടനാകാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുക. ആവശ്യമുള്ള സാധനങ്ങളും സേവനങ്ങളും മാത്രം വാങ്ങുക.
5. അവധിക്കാലയാത്രകളും മറ്റും മുന്‍കൂട്ടി തീരുമാനിക്കുക. മാസം തോറും നിശ്ചിതതുക മാറ്റിവച്ച് യാത്രാച്ചെലവിനുള്ള പണം കണ്ടെത്താന്‍ ഇതിലൂടെ കഴിയും. ചെലവ് ചുരുക്കുന്നത് ജീവിതത്തിന്റെ ആസ്വാദ്യതയെ ബാധിക്കില്ലെന്ന് സാരം.



Click it and Unblock the Notifications
