Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നോര്‍ത്തിന്ത്യന്റെ സൗത്ത് ഇന്ത്യന്‍ ചിന്തകള്‍
എന്തൊക്കെപ്പറഞ്ഞാലും ഇന്ത്യയില്‍ നോര്‍ത്തിന്ത്യന്‍, സൗത്തിന്ത്യന്‍ എന്നൊരു ചേരിതിരിവുണ്ടെന്നതു വാസ്തവം. ഇന്ത്യയില്‍ തന്നെയാണെങ്കിലും ഇരു കൂട്ടരുടേയും ജീവിത, ഭക്ഷണ ശൈലികളിലും ചിന്താഗതികളിലുമെല്ലാം പല വ്യത്യാസങ്ങളുമുണ്ട്.
ഇരുകൂട്ടരുടേയും മനസില്‍ പരസ്പരം ചെറിയൊരു ശത്രുതാ മനോഭാവമുണ്ടെന്നതും മറയ്ക്കാന്‍ ശ്രമിച്ചാലും മറയാത്ത ഒരു സത്യവുമാണ്. എന്നു കരുതി എല്ലാവരും ഈ ഗണത്തില്‍ പെടുന്നുമില്ല.
ജോലിസംബന്ധമായി സൗത്തിന്ത്യക്കാര്‍ നോര്ത്തിന്ത്യയിലും നോര്ത്തിന്ത്യക്കാര് സൗത്തിന്ത്യയിലുമെല്ലാം ചെന്നു പെടുന്നത് സാധാരണ കാഴ്ചയാണ.ഒരു വടക്കേയിന്ത്യക്കാരന്‍ തെ്ക്കേയിന്ത്യയില് വരുമ്പോള്‍, ഇവിടെ ജീവിച്ചു തുടങ്ങുമ്പോള്‍
തോന്നുന്ന ചിലത് എന്തൊക്കെയാണെന്നറിയേണ്ടേ,

നോര്‍ത്തിന്ത്യന്റെ സൗത്ത് ഇന്ത്യന്‍ ചിന്തകള്‍
ചപ്പാത്തി ഇവിടെയും കിട്ടും എന്നത് വടക്കേയിന്ത്യനൊരു ആശ്വാസമായിരിയ്ക്കും. കാരണം ഇത് ഇവരുടെ പ്രധാന ഭക്ഷണം. സൗത്തിന്ത്യക്കാര്ക്ക് പ്രധാനം ചോറാണെന്ന വിശ്വാസമാണ് ഇതിനു പുറകില്‍.

നോര്‍ത്തിന്ത്യന്റെ സൗത്ത് ഇന്ത്യന്‍ ചിന്തകള്‍
വെളിച്ചെണ്ണ പാചകത്തിനുപയോഗിയ്ക്കുന്നതും തലയില്‍ പുരട്ടുന്നതുമെല്ലാം എന്തിനെന്ന ചോദ്യവും ഇവര്‍ക്കുണ്ടാകാം. തെങ്ങ് സൗത്തിന്ത്യയില്‍ ധാരാളമുണ്ട്. മാത്രമല്ല, വെളിച്ചെണ്ണയോട് സൗത്തിന്ത്യക്കാര്ക്ക് അത്ര ഭയവുമില്ല.

നോര്‍ത്തിന്ത്യന്റെ സൗത്ത് ഇന്ത്യന്‍ ചിന്തകള്‍
സൗത്തിന്ത്യന്‍സ് പൊതുവെ ട്രെഡീഷണല്‍ ശൈലിയുള്ളവരാണെന്നാണ് വയ്പ്. ഇതുകൊണ്ടുതന്നെ ചെറിയ വസ്ത്രങ്ങള്‍, മോഡേണ്‍ മിഡിയും മിനിയുമെല്ലാം ധരിയ്ക്കാനാകുമോയെന്ന സംശയവും നോര്ത്തിന്ത്യക്കാര്ക്കുണ്ടായേക്കാം.

നോര്‍ത്തിന്ത്യന്റെ സൗത്ത് ഇന്ത്യന്‍ ചിന്തകള്‍
മോഡേണ്‍ സൗത്തിന്ത്യയില്‍, പ്രത്യേകിച്ച് ബാംഗ്ലൂര്‍, കൊച്ചി പോലുള്ള നഗരങ്ങളില്‍ വീക്കെന്റ് പാര്‍ട്ടികള്‍ പ്രസിദ്ധം. നോര്‍ത്തിന്ത്യയില്‍ ഇത്തരം പാര്‍ട്ടികള്‍ പൊതുവെ കുറവാണെന്നു പറയാം. പാര്‍ട്ടികളെങ്കില്‍ ഇത് കുടുംബസംഗമവുമായിരിയ്ക്കും. ബാച്ചിലര്‍ പാര്‍ട്ടികള്‍ക്ക് സാധ്യത സൗത്തിന്ത്യയെ അപേക്ഷിച്ച് അല്പം കുറവ്. ഇത്തരം പാര്‍ട്ടികള്‍ കണ്ട് നോര്ത്തിന്ത്യന്സിന് കൂടുതല്‍ സ്വാതന്ത്ര്യം തോന്നുന്നതും സ്വാഭാവികം.

നോര്‍ത്തിന്ത്യന്റെ സൗത്ത് ഇന്ത്യന്‍ ചിന്തകള്‍
നോര്‍ത്തിന്ത്യയെ അപേക്ഷിച്ച് നല്ല വിദ്യാഭ്യാസവും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെയെന്ന ചിന്താഗതി ഇവര്‍ക്കുണ്ട്. ഇതുകൊണ്ട് പല നോര്‍ത്തിന്ത്യക്കാരും സൗത്ത് ഇന്ത്യയിലെത്തി പഠിയ്ക്കുന്നവരുണ്ട്.

നോര്‍ത്തിന്ത്യന്റെ സൗത്ത് ഇന്ത്യന്‍ ചിന്തകള്‍
ഭാഷയെക്കുറിച്ചായിരിയ്ക്കും നോര്‍ത്തിന്ത്യക്കാരുടെ മറ്റൊരു അദ്ഭുതം. മിക്കവാറും സൗത്തിന്ത്യക്കാര്‍ ചുരുങ്ങിയത് മൂന്നു ഭാഷകളെങ്കിലും കൈകാര്യം ചെയ്യാന്‍ അറിയുന്നവരായിരിയ്ക്കും. മാത്രമല്ല, ഇവിടെത്തെ ഭാഷ പഠിച്ചാലേ നിവൃത്തിയൂള്ളൂ എന്ന സംശയവും ഇവര്ക്കുണ്ടാകുന്നതു സ്വാഭാവികം. സൗത്തിന്ത്യന്‍ ഭാഷകള്‍ നോര്ത്തിന്ത്യക്കാര്ക്ക് അദ്ഭുതം തന്നെയാണ്.

നോര്‍ത്തിന്ത്യന്റെ സൗത്ത് ഇന്ത്യന്‍ ചിന്തകള്‍
സൗത്തിന്ത്യക്കാരുടെ ഹിന്ദിയും ഇംഗ്ലീഷും പലപ്പോഴും ഉച്ചാരണവൈവിധ്യം കൊണ്ട് നോര്ത്തിന്ത്യക്കാര്ക്ക് അരോചകമായി തോന്നാറുമുണ്ടെന്നതു വാസ്തവമാണ്.

നോര്‍ത്തിന്ത്യന്റെ സൗത്ത് ഇന്ത്യന്‍ ചിന്തകള്‍
ഇലയിലെ സൗത്തിന്ത്യന്‍ ഭക്ഷണവും കൈ കൊണ്ടു കഴിയ്ക്കുന്നതും നോര്ത്തിന്ത്യക്കാര്ക്ക് പലപ്പോഴും കൗതുകമാണ്. ചിലര്‍ക്ക് കൈ കൊണ്ടു കഴിയ്ക്കുന്നത് അറപ്പും. എന്നാല്‍ പൊതുവെ നോര്ത്തിന്ത്യക്കാര്ക്ക് സൗത്തിന്ത്യയിലെ ഭക്ഷണവൈവിധ്യങ്ങള്‍ ഇഷ്ടമാണ്.

നോര്‍ത്തിന്ത്യന്റെ സൗത്ത് ഇന്ത്യന്‍ ചിന്തകള്‍
പൊതുവെ മദ്രാസികളെന്നാണ് സൗത്തിന്ത്യക്കാരെ നോര്ത്തിന്ത്യക്കാര് അഭിസംബോധന ചെയ്യാറ്. വാസ്തവത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് മദ്രാസികള്‍. തമിഴ്നാടിനു പുറമെ, മലയാളികളും തെലുങ്കരും കന്നടക്കാരുമെല്ലാം ഇവിടെയുണ്ടെന്നതാണ് വാസ്തവം.ദക്ഷിണേന്ത്യക്കാരെ കുറിച്ചുള്ള വിചിത്രമായ കാര്യങ്ങള്‍



Click it and Unblock the Notifications
