Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വിദേശത്തും ഇന്ത്യന്‍ സ്റ്റുപ്പിഡിറ്റികള്‍
വിദേശസ്വപ്നം കാണാത്ത ഇന്ത്യാക്കാര്‍ കുറയും. ജോലിയ്ക്കല്ലെങ്കില് ടൂറിനെങ്കിലും വിദേശത്തു പോകണമെന്ന് ആഗ്രഹിയ്ക്കുന്നവരായിരിയ്ക്കും ഭൂരിഭാഗവും.
വിദേശത്തെത്തുന്ന ഇന്ത്യക്കാര്‍ ചെയ്യുന്ന ചില സ്റ്റുപിഡ് കാര്യങ്ങളുണ്ട്. മറ്റുള്ളവരില്‍ ചിലപ്പോള്‍ അദ്ഭുതവും അരോചകത്വവുമൊക്കെയുണ്ടാക്കുന്ന ചില കാര്യങ്ങള്‍. പ്രത്യേകിച്ച് ആദ്യമായി വിദേശത്തെത്തുന്നവര് ചെയ്യുന്നത്.
ഇത്തരം ചില സ്റ്റുപിഡ് കാര്യങ്ങള്‍ എന്തൊക്കെയാണെന്നു കാണൂ, പക്ഷേ നമുക്കിത് അത്ര സ്റ്റുപ്പിഡാകണമെന്നില്ല.

വണ്‍ ബൈ ടു
ഇന്ത്യന്‍ റെസ്റ്റോറന്റുകളില്‍ വണ്‍ ബൈ ടു, അതായത് രണ്ടു പേര് ഒരു ഭക്ഷണം പങ്കിടുകയെന്ന സിസ്റ്റം സാധാരണമാണ്. പ്രത്യേകിച്ച് സൂപ്പിന് ഓര്‍ഡര്‍ ചെയ്യുമ്പോള്‍. വിദേശത്തു പതിവില്ലാത്ത ഇക്കാര്യം അവിടെയും ഇന്ത്യക്കാര്‍ ചെയ്യാറുണ്ട്.

കറന്‍സി എക്സ്ചേഞ്ച്
ഹോളിഡേയ്ക്കു വേണ്ടി വിദേശത്തു പോകുന്ന ഇന്ത്യാക്കാര്‍ക്ക് കറന്‍സി എക്സ്ചേഞ്ച് എപ്പോഴും സംശയമുണ്ടാക്കുന്ന ഒന്നാണ്. മാറ്റി വാങ്ങുന്ന പണം വീണ്ടും വീണ്ടും എണ്ണിത്തിട്ടപ്പെടുത്തുന്ന ഇന്ത്യക്കാര്‍ സാധാരണ കാഴ്ചയുമാണ്.

ഫോട്ടോ
നടുറോഡില്‍ മറ്റുള്ളവര്‍ക്ക് സഞ്ചാരതടസമായി നിന്ന് ക്യാമറയില്‍ കാഴ്ചകള്‍ പകര്‍ത്തുന്ന ഇന്ത്യക്കാരും പതിവു കാഴ്ച തന്നെ.

ഷോപ്പിംഗിനിടെ
വിദേശത്തെത്തുന്ന ഇന്ത്യക്കാര്‍ ഷോപ്പിംഗിനിടെ വില പേശാന്‍ മറക്കാറില്ല.

ഉച്ചത്തിലുളള ചര്‍ച്ചകള്‍
ഉച്ചത്തിലുളള ചര്‍ച്ചകള്‍ ഇന്ത്യക്കാരുടെ പതിവാണ്. ഇത് വിദേശത്താണെങ്കിലും.

ഭാഷ
ഭാഷയില്‍ വിദേശികളെ അനുകരിക്കാനുള്ള ഇന്ത്യക്കാരുടെ ശ്രമമാണ് മറ്റൊന്ന്. അറിയാവുന്ന ഭാഷ പറഞ്ഞാല്‍ പോരേ എന്ന് മറ്റുള്ളവരില്‍ തോന്നലുണ്ടാക്കും വിധത്തിലുള്ള സംസാരശൈലിയായിരിയ്ക്കുമെന്നതാണ് വാസ്തവം.

വളയിട്ട കൈകള്‍
വിദേശ ഫാഷനുകള്ക്കൊപ്പം കൈ നിറയെ വളയിട്ട സ്ത്രീകളെ കാണാം. ചേരാത്ത ഫാഷന്‍ എന്നു പറയാം, ചിലപ്പോള്‍ ഇത് ഏതെങ്കിലും ആചാരത്തിന്റെ ഭാഗമാണെങ്കില്‍ പോലും.

ഒളിഞ്ഞു നോക്കുന്ന ശീലം
മറ്റുള്ളവരെ ഒളിഞ്ഞു നോക്കുന്ന ശീലം ഇന്ത്യക്കാര്‍ക്കുണ്ട്. ഇത് വിദേശത്താണെങ്കിലും. മറ്റുള്ളവരില്‍ അരോചകത്വം സൃഷ്ടിയ്ക്കുന്ന ഒന്ന്.

കുട്ടി
ഓമനത്തമുള്ള കുട്ടികളെ കവിളില്‍ പിടിച്ച് താലോലിയ്ക്കുന്ന സ്വഭാവം ഇന്ത്യക്കാര്‍ക്കുണ്ട്. വിദേശത്താണെങ്കിലും. ഇത് വിദേശീയര്‍ക്ക് ഇഷ്ടവുമല്ല.

ഇന്ത്യന്‍ സാധനങ്ങള്‍
വിദേശത്ത് താമസിയ്ക്കാന്‍ പോകുന്നവര്‍ അവിടെ ലഭിയ്ക്കുന്ന സാധനമാണെങ്കില്‍ പോലും അത് ഇന്ത്യയില്‍ നിന്നും ചുമന്നു കൊണ്ടുപോകുന്ന ശീലവും ഇന്ത്യക്കാര്‍ക്കു പതിവാണ്.

ബുഫെ
ബുഫെയിലും മറ്റും അല്പം മാത്രം കഴിയ്ക്കുന്ന ശീലമാണ് വിദേശികള്‍ക്ക്. എന്നാല്‍ ഇന്ത്യക്കാര്ക്കാവട്ടെ, വിദേശത്തും ബുഫെകളില്‍ വാരി വലിച്ചു കഴിയ്ക്കുന്ന ശീലവും.

ഭക്ഷണം
വിദേശത്തു സന്ദര്‍ശനത്തിന് പോകുമ്പോള്‍ അവിടുത്തെ സ്വാദുകളും അറിയാന്‍ ശ്രമിയ്ക്കുകയെന്നതാണ് ഒരു കാര്യം. എന്നാല്‍ അവിടെയും ഇന്ത്യന്‍ ഭക്ഷണം തേടിയലയുന്ന ഇന്ത്യക്കാര്‍ ധാരാളം.



Click it and Unblock the Notifications
