Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
അടുക്കളത്തോട്ടത്തിലെ വെളുത്തുള്ളി കൃഷി
പണപ്പെരുപ്പവും, പച്ചക്കറി വിലയുമൊക്കെ റോക്കറ്റ് വേഗത്തില്‍ കുതിച്ച് കയറുന്ന ഇക്കാലത്ത് സ്വന്തമായി പച്ചക്കറി കൃഷി ചെയ്യുന്നതിനെക്കുറിച്ച് പലരും ആലോചിക്കാറുണ്ടാവും. അല്പം പരിശ്രമമുണ്ടെങ്കില്‍ മനോഹരമായ അടുക്കളത്തോട്ടം നിങ്ങള്‍ക്ക് തന്നെ തയ്യാറാക്കാം. ഇത്തരത്തില്‍ അടുക്കളത്തോട്ടമുണ്ടാക്കുന്നതിന്റെ ഗുണം ഫ്രഷ് പച്ചക്കറികള്‍ ലഭിക്കും എന്നതാണ്. നിങ്ങള്‍ തന്നെ പരിപാലിച്ച് വളര്‍ത്തിയ ഇവ ഏറെ രുചികരമായും അനുഭവപ്പെടും. കടയില്‍ നിന്ന് വാങ്ങുന്ന പഴക്കം ചെന്ന പച്ചക്കറികള്‍ക്ക് പകരം സ്വന്തം തോട്ടത്തില്‍ പാകമായ പച്ചക്കറികള്‍ ആരോഗ്യത്തിനും, കീശക്കും അനുയോജ്യമാവും.
അല്പം മെനക്കെട്ടാല്‍ അടുക്കളത്തോട്ടങ്ങള്‍ തയ്യാറാക്കാം. ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളില്‍ വീടിന് ചുറ്റും കൃഷിചെയ്യാനുള്ള അധികം സ്ഥലമൊന്നുമുണ്ടാകില്ല. എന്നിരുന്നാലും അല്പം ഔഷധച്ചെടികളൊക്കെ വീടിനോട് ചേര്‍ത്ത് നട്ടുവളര്‍ത്താം. ബാല്‍ക്കണിയില്‍ ഏതാനും സസ്യങ്ങള്‍ വളര്‍ത്തുന്നത് വ്യത്യസ്ഥമായ ഒരു കാഴ്ചയും വീടിന് നല്‍കും. ഏതാനും ചെറിയ ഘട്ടങ്ങളിലൂടെ അടുക്കളത്തോട്ടം തയ്യാറാക്കാം. ആദ്യം പരിഗണിക്കേണ്ടത് പച്ചക്കറികള്‍ നടാന്‍ എത്രത്തോളം സ്ഥലം ചെലവാക്കാമെന്നതാണ്. അടുക്കളത്തോട്ടത്തില്‍ നടാന്‍ ഉത്തമമായ ഒരു പച്ചക്കറിയിനമാണ് വെളുത്തുള്ളി. പാചകത്തിനുത്തമമായ ചേരുവയായ വെളുത്തുള്ളി കൃഷി ചെയ്യാന്‍ സഹായിക്കുന്ന നിര്‍ദ്ദേശങ്ങളാണ് ഇവിടെ പറയുന്നത്.

1. നടുന്ന സമയം - ആദ്യം പ്ലാന്‍ ചെയ്യേണ്ടത് എപ്പോഴാണ് വെളുത്തുള്ളി നടേണ്ടത് എന്നാണ്. ശൈത്യകാലം വെളുത്തുള്ളി കൃഷിക്ക് യോജ്യമായതല്ല. മണ്ണ് ഉണങ്ങിക്കിടക്കുന്ന സമയമാണ് അനുയോജ്യം. പ്രതികൂല കാലാവസ്ഥകളില്‍ വെളുത്തുള്ളി കൃഷി ചെയ്യുന്നത് ഫലപ്രദമാകില്ല.
2. വേരുപിടിപ്പിക്കല്‍ - മണ്ണില്‍ തണുപ്പ് അധികരിക്കുന്നതിന് മുമ്പ് വെളുത്തുള്ളി നടണം. ഇത് വേഗത്തില്‍ വേര് പിടിക്കാന്‍ സഹായിക്കും. ചെടിയില്‍ പച്ചനിറത്തിലുള്ള മുള കാണുന്നത് അനുകൂലമായ ലക്ഷണമാണ്. വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്നതാണ് വെളുത്തുള്ളി. കൃഷിക്ക് മുമ്പായി മണ്ണ് തയ്യാറാക്കേണ്ടതുണ്ട്. വളക്കൂറുള്ള മണ്ണ് വെളുത്തുള്ളി കൃഷിക്ക് അനിവാര്യമാണ്.
3. ശ്രദ്ധാപൂര്‍വ്വമുള്ള തെരഞ്ഞെടുപ്പ് - കൃഷി തുടങ്ങുന്നതിന് മുമ്പായി അനുയോജ്യമായ ഇനം തെരഞ്ഞെടുക്കുക. കടുപ്പമുള്ള കഴുത്തുള്ളതും, മൃദുലമായ കഴുത്തുള്ളതുമായ ഇനങ്ങള്‍ വെളുത്തുള്ളിയിലുണ്ട്. ഇതിലാദ്യത്തേതിന് കട്ടിയുള്ള തണ്ടാവും ഉണ്ടാവുക. അഗ്രഭാഗത്ത് ചുരുളലുമുണ്ടാകും. മൃദുലമായ കഴുത്തുള്ള ഇനത്തില്‍ കൂടുതല്‍ മുളകളുണ്ടാവും. വലിയ മുളകളുള്ളവ വേണം നടാനുപയോഗിക്കേണ്ടത്. ചെറിയവ ഉണ്ടാകുന്നത് അടുക്കളയിലെ ആവശ്യത്തിന് ഉപയോഗിക്കാം.
4. നടീല്‍ - മുള മുകളില്‍ വരുന്ന തരത്തില്‍ വേണം വെളുത്തുള്ളി നടാന്‍. കൃഷി ചെയ്യുന്ന സ്ഥലത്തെ മണ്ണ് ഇളക്കിയിടണം. പല തരം ഇനങ്ങള്‍ നടുന്നുണ്ടെങ്കില്‍ അവ വേര്‍തിരിക്കാനും ശ്രദ്ധിക്കണം.
5. ശ്രദ്ധ - നടീലില്‍ മാത്രമല്ല കാര്യം. പതിവായി ശ്രദ്ധ നല്‍കുകയും, വെള്ളവും, വളവും ആവശ്യത്തിന് നല്‍കുകയും വേണം. ദിവസത്തില്‍ രണ്ട് തവണ വളം ചേര്‍ക്കാം. മീന്‍ കുഴമ്പും, കടല്‍ച്ചെടി മിശ്രിതവും ഇതിന് ഉപയോഗിക്കാം. അധികം വെള്ളം വെളുത്തുള്ളിക്ക് ആവശ്യമില്ലെങ്കിലും ആവശ്യത്തിന് വെള്ളം ലഭ്യമാക്കണം. മണ്ണ് നനവുള്ളതാണോ, ഉണങ്ങിയതാണോ എന്നത് ശ്രദ്ധിക്കണം. മണ്ണ് ഒരിഞ്ച് ആഴത്തില്‍ വരണ്ടാണെങ്കില് നനയ്ക്കേണ്ടതുണ്ട്.
6. വിളവെടുപ്പ് - അഞ്ചോ ആറോ ഇല വന്നാല്‍ വിളവെടുക്കാം. വേനല്‍ക്കാലത്തിന്റെ ആരംഭത്തിലോ, ശൈത്യകാലത്തോ വിളവെടുക്കാവുന്നതാണ്. ഇവ ശേഖരിച്ച് ഇലയടക്കം കെട്ടുകളാക്കി തൂക്കിയിടുക.



Click it and Unblock the Notifications
