Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
നിങ്ങള്‍ ശരിയ്ക്കും ബാംഗ്ലൂരുകാരായോ?
ഗാര്ഡന് സിറ്റിയെന്ന വിശേഷണം ബാംഗ്ലൂരിനുള്ളതാണ്. ഇതിനു പുറമെ ഇന്ത്യയിലെ സിലിക്കണ്വാലിയെന്നും ബാംഗ്ലൂര്‍ അറിയപ്പെടുന്നുണ്ട്.
ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളില്‍ നിന്നുള്ള വരെ ഇവിടെ കാണാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഇരുകൈകളും നീട്ടി സ്വീകരിയ്ക്കുകയും ഇവര്‍ക്ക് ഉപജീവനമാര്‍ഗം കാണിച്ചു കൊടുക്കുകയും ചെയ്ത മഹാനഗരമാണിത്.
ബാംഗ്ലൂരില്‍ എത്തുന്ന പലരും ഇവിടെത്തന്നെ സ്ഥിരതാമസാക്കാറാണ് പതിവ്.
നിങ്ങള്‍ ബാംഗ്ലൂരുകാരെങ്കില്, ബാംഗ്ലൂരുകാരായി മാറിയെങ്കില്‍, താഴെപ്പറയുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് ബാധകമായിരിയ്ക്കും.

ഗതാഗതക്കുരുക്ക്
ബാംഗ്ലൂരിന്റെ ഏറ്റവും വലിയ ശാപമാണ് ഗതാഗതക്കുരുക്ക്. നിങ്ങളുടെ ദിവസം തുടങ്ങുന്നതും അവസാനിയ്ക്കുന്നതുമെല്ലാം വാഹനക്കുരുക്കിലായിരിയ്ക്കും.

കാലാവസ്ഥ
പണ്ടത്തെ ഗുണമില്ലെങ്കിലും ഇപ്പോഴും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബാംഗ്ലൂരിലെ കാലാവസ്ഥ നല്ലതാണ്. അധികം ചൂടില്ലാത്ത കാലാവസ്ഥയെന്നു പറയാം. ഇതെക്കുറിച്ച് മറ്റു സംസ്ഥാനങ്ങളിലുള്ളവരോട് നിങ്ങള്‍ പറയുകയും ചെയ്യും.

വില പേശാന്‍
ബാംഗ്ലൂരിലെങ്കില്‍ ഓട്ടോക്കാരോട് നിങ്ങള്‍ വില പേശാന്‍ പഠിച്ചിരിയ്ക്കും. കാരണം ഇരട്ടിയും അതിലേറെയും ചാര്‍ജ് ചോദിയ്ക്കുന്നതവരാണ് ഇവര്‍. വിലപേശാതെ ഓട്ടോയില്‍ യാത്ര ചെയ്താല്‍ കീശ ചോരുമെന്നര്‍ത്ഥം.

റോഡുകള്‍
ബാംഗ്ലൂരിലെ റോഡുകള്‍ എത്ര പരിചയമുള്ളവരെങ്കിലും ആരെയും ചിന്താക്കുഴപ്പത്തിലാക്കും. കാരണം ആഴ്ച തോറും വ്യത്യാസങ്ങള്‍ വരുന്ന റോഡുകളും സ്ഥലങ്ങളുമാണിവിടെയുള്ളത്.

കോള്‍ഡ്, ഡസ്റ്റ് അലര്‍ജി
കോള്‍ഡ്, ഡസ്റ്റ് അലര്‍ജി എന്നിവ ബാംഗ്ലൂരില്‍ താമസിയ്ക്കുന്ന പലരുടേയും പ്രശ്നമാണ്.

മഴ
നിനച്ചിരിയ്ക്കാതെ പെയ്യുന്ന മഴയാണ് ബാഗ്ലൂരിന്റെ മറ്റൊരു പ്രത്യേകത. പെട്ടെന്നു പെയ്തൊഴിയും, ചിലപ്പോള്‍ ഒരു സ്ഥലത്തു പെയ്താലും കുറച്ചപ്പുറത്തുള്ള സ്ഥലത്തു പെയ്യണമെന്നില്ല.

ബാംഗ്ലൂര്‍ ജീവിതം
ബാംഗ്ലൂര്‍ ജീവിതം പരിചയപ്പെട്ടു കഴിഞ്ഞവര്‍ക്ക് മറ്റു സ്ഥലങ്ങളില്‍ താമസിയ്ക്കുകയെന്നത് അത്ര സ്വീകാര്യമായ കാര്യമാവില്ല.

ഇലയിലുള്ള ഭക്ഷണം
ബാംഗ്ലൂരില്‍ ചിലയിടത്തെങ്കിലും ഇലയിലുള്ള ഭക്ഷണം ലഭ്യമാണ്. മലയാളികള്‍ക്ക് ഇത് പുതുമയല്ലെങ്കിലും നോര്‍ത്തില്‍ നിന്നുള്ളവര്‍ക്ക് ഇത് പുതുമയുള്ള ഒന്നു തന്നെ. ഇതെക്കുറിച്ചു നിങ്ങള്‍ സംസാരിയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications
