Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ജീവിത പരാജയത്തിന് പിന്നില്‍..!
ജീവിതം സുഖമെന്നത് പോലെ തന്നെ യാതനകള്‍ നിറഞ്ഞതുമാണ്. ജിവിതത്തിലെ പല അവസ്ഥകളും ഏറെ അധ്വാനവും ക്ഷമയും ആവശ്യപ്പെടുന്നവയാകും. പലപ്പോഴും ജീവിതത്തിലെ പ്രതിസന്ധികളില്‍ നിസഹായരായി നമുക്ക് നില്‍ക്കേണ്ടി വരും. ന്യായമായ യുക്തിയും പരാജയത്തിന് കാരണങ്ങളും കണ്ടെത്തുക വഴി മാത്രമേ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ.
ജീവിതത്തിലെ പരാജയങ്ങള്‍ തീര്‍ച്ചയായും ദുഖവും മാനസികപീഠയുമുണ്ടാക്കുന്നതാണ്. എന്നാല്‍ ഇത് വളരാനും അതിജീവിക്കാനുമുള്ള അവസരമായി പരിഗണിക്കേണ്ടതാണ്. പലപ്പോഴും പരാജയങ്ങള്‍ ജീവിതത്തിന്റെ അന്ത്യമായി അനുഭവപ്പെടാം. ഇതെത്രത്തോളം ശരിയാണെങ്കിലും പരാജയങ്ങള്‍ ഒരു പക്ഷേ ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള പ്രേരണയുമാകും. ജീവിതപരാജയത്തിന് കാരണമാകുന്ന 11 കാര്യങ്ങളെ ഇവിടെ പരിചയപ്പെടാം.

1. എന്താണ് വേണ്ടതെന്നുള്ള അറിവില്ലായ്മ
ജീവിതപരാജയത്തിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്താണ് നമുക്ക് ആവശ്യമെന്ന് തിരിച്ചറിയുന്നതിലുള്ള പരാജയമാണ്. അവനവന്റെ ആവശ്യം തിരിച്ചറിയുന്നതാണ് ജീവിത വിജയത്തിന്റെ പ്രധാനപ്പെട്ട കാര്യം.

2. ജീവിത വിജയത്തിലുള്ള വിശ്വാസം
ആത്മവിശ്വാസം ജീവിത വിജയത്തിനുള്ള പ്രധാന ഘടകമാണ്. ആത്മവിശ്വാസമില്ലാതെ ജീവിത വിജയം നേടുക അസാധ്യമാണ്. അതിനാല്‍ തന്നെ അവനവനില്‍ വിശ്വസിച്ച് മുന്നേറുക.

3. മറ്റുള്ളവരുടെ സ്വാധീനം
മറ്റുള്ളവര്‍ തങ്ങളെപ്പറ്റിയും, തങ്ങളുടെ വിജയത്തെപ്പറ്റിയും എന്ത് ചിന്തിക്കുന്നു എന്നതില്‍ ചിലര്‍ സ്വാധീനിക്കപ്പെടും. ഈ ചിന്ത ജീവിതത്തില്‍ നിങ്ങളെ എവിടെയുമെത്തിക്കില്ല. അതിനാല്‍ തന്നെ ഇത് ജീവിത പരാജയത്തിന് പിന്നിലെ ഒരു പ്രധാന കാരണമാകുന്നു.

4. അസാധ്യമായ ലക്ഷ്യങ്ങള്‍
നേടിയെടുക്കാനാവാത്ത ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് ജീവിക്കുന്നത് പരാജയത്തിലേക്ക് നയിക്കും. അത്തരം ലക്ഷ്യങ്ങള്‍ ആരംഭത്തില്‍ തന്നെ നിങ്ങളെ പിന്നോട്ടടിക്കും. വലിയ ലക്ഷ്യങ്ങള്‍ ഉണ്ടാവുന്നത് തെറ്റായ കാര്യമല്ല. എന്നാല്‍ പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നതിന് ചെറിയ, സാധ്യമായ ലക്ഷ്യങ്ങളാണ് മുന്നില്‍ കാണേണ്ടത്.

5. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കല്‍
കുടുംബത്തില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നുമുള്ള കാര്യസാധ്യങ്ങള്‍ക്കായുള്ള സമ്മര്‍ദ്ദം നിങ്ങളുടെ കഴിവിനും അപ്പുറത്താവാം. പലപ്പോഴും, ചുറ്റുപാടുമുള്ളവരെ തൃപ്തിപ്പെടുത്താനായി ഇത്തരം പ്രതീക്ഷകള്‍ സാധ്യമാക്കിക്കൊടുക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും. എന്നാല്‍ ഇത്തരം സമീപനം ഒരിക്കലും വിജയം നല്‍കില്ല. നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യുകയാണ് പ്രധാനപ്പെട്ടത്.

6. പരാജയഭീതി
പല ആളുകളും പരാജയഭീതി ഉള്ളവരാണ്. ഇതൊരു പരിഹാസമായി തോന്നാമെങ്കിലും ആത്യന്തികമായി ഇതൊരു സത്യമാണ്. പരാജയഭീതി പരാജയത്തിന് തുല്യം തന്നെയാണ്.

7. ആസുത്രണത്തിന്റെ അഭാവം
ഒരു കാര്യത്തിന്റെ വിജയത്തെയും പരാജയത്തെയും തീര്‍ച്ചയായും സ്വാധീനിക്കുന്ന ഘടകമാണ് ആസൂത്രണം. ചെയ്യുന്ന കാര്യത്തെ സംബന്ധിച്ച് വ്യക്തമായ ഒരു പദ്ധതിയില്ലെങ്കില്‍ വിജയസാധ്യതയും വളരെ കുറവായിരിക്കും.

8. അച്ചടക്കം
മുമ്പ് പറഞ്ഞ പ്രകാരം ഒരു ലക്ഷ്യം സംബന്ധിച്ച് വ്യക്തമായ പദ്ധതി തയ്യാറാക്കിയാല്‍ അടുത്ത പടി അത് നടപ്പാക്കുന്നതിലെ അച്ചടക്കമാണ്. ജീവിത വിജയം നേടിയ എല്ലാവരും ഊന്നിപ്പറയുന്നത് അച്ചടക്കമില്ലാതെ ജീവിതത്തില്‍ ഒന്നും നേടാനാവില്ല എന്നാണ്.

9. സ്വയം വിശകലനം
നിങ്ങള്‍ ഏതവസ്ഥയിലാണെന്ന് മനസിലാക്കാനായി ഇടക്കിടെ സ്വയം വിശകലനം ചെയ്യുക. നിങ്ങളുടെ ശരിയായ സാമര്‍ത്ഥ്യം അളക്കാന്‍ ഇത് സഹായിക്കും.

10. നെഗറ്റീവ് മനോഭാവം
ജീവിതത്തിലെ നെഗറ്റീവ് മനോഭാവം വളരെ സ്വാധീനം ചെലുത്തുന്നതാണ്. അലങ്കോലമായ ഒരു മുറി പോലുള്ള ചെറിയ കാര്യങ്ങള്‍ വരെ നെഗറ്റീവ് മനോഭാവം വളര്‍ത്താനിടയാക്കും. അതിനാല്‍ അക്കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വെയ്ക്കണം.

11. ജീവിതാഭിനിവേശം
അപ്രതീക്ഷിതമായ സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോള്‍ നിങ്ങളുടെ ഉത്സാഹവും അഭിനിവേശവും കൈവിടാതിരിക്കുക. താല്പര്യമില്ലായ്മയാണ് ജീവിതപരാജയത്തിലേക്ക് നയിക്കുന്ന ഒരു പ്രധാനപ്പെട്ട ഘടകം.
നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കേണ്ടേ??



Click it and Unblock the Notifications
