Latest Updates
-
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം
സ്ത്രീകളെ ആകര്ഷകരാക്കുന്ന 13 ഗുണങ്ങള്‍
മറ്റുള്ളവരില്‍ സ്വാധീനം ചെലുത്തുന്ന നിരവധി സ്ത്രീകളുണ്ട്. ചിലപ്പോള്‍ അവരുടെ ബഹ്യ ഭംഗിയായിരിക്കും നമ്മളെ ആകര്‍ഷിക്കുന്നത്. അഴകുള്ള സ്ത്രീകളില്‍ ആകൃഷ്ടരാകാത്തവര്‍ ചുരുക്കമാണ്. ഇതിന് പുറമെ സ്ത്രീകളെ ആകൃഷ്ടരാക്കുന്ന മറ്റ് വിവിധ ഘടകങ്ങളുണ്ട്. സ്ത്രീകളുടെ ചില ഗുണങ്ങള്‍ പുരുഷന്മാരെ കൂടുതല്‍ അവരിലേക്ക് ആകര്‍ഷിക്കുന്നവയാണ്.
വിഷമം തോന്നുമ്പോള്‍ ചെയ്യേണ്ട 10 കാര്യങ്ങള്‍
സ്ത്രീകളെ കൂടുതല്‍ ആകൃഷ്ടരാക്കുന്ന 13 ഗുണങ്ങള്‍ ഇതാ

1. സ്പോര്‍ട്സ് കാണല്‍
ഒരു സ്ത്രീ ഫുട്ബോള്‍ എത്ര ഇഷ്ടപ്പെടുന്നു എന്ന് പറയുന്ന നിമിഷത്തില്‍ ആകര്‍ഷകത്വത്തിന്റെ ഒരു പുതിയ തലത്തിലേക്ക് അവര്‍ ഉയരുകയാണ് ചെയ്യുന്നത്. സോഫയില്‍ നിന്ന് എഴുന്നേല്ക്കാതിരുന്ന് ഫിഫ കാണുന്ന ഒരു പെണ്‍കുട്ടി എന്നത് അപൂര്‍വ കാഴ്ചയാണ്.

2. സ്പോര്‍്ട്സ് കളിക്കുക
സ്പോര്‍ട്സ് കളിക്കുന്ന സ്ത്രീകള്‍ക്ക് അവിശ്വസനീയമായ ആകര്‍ഷത ഉണ്ടായിരിക്കും. നിങ്ങളെ പുരുഷസഹജമായ താല്പര്യങ്ങളിലേക്ക് മടക്കി കൊണ്ടു വരികമാത്രമല്ല അവര്‍ ഉത്തമ പങ്കാളികൂടിയായിരിക്കും. ടെന്നിസ് മാച്ച് കാണാനും മറ്റും ഒരുമിച്ച് പോകുന്നതിന്റെ സന്തോഷം ഒന്ന് സങ്കല്പിച്ചു നോക്കു

3. ഉറക്കെ ചിരിക്കുക
ഒരു സ്ത്രീയുടെ ചിരിക്ക് അവരെ കുറിച്ച് ഏറെ പറയാനുണ്ടാകും. വ്യക്തവും ഉറക്കയുമുള്ള ചിരി അവരുടെ ഉയര്‍ന്ന ആത്മവിശ്വാസത്തിന്റെയും ചുറുചുറുക്കിന്റെയും ലക്ഷണമാണ്. അടക്കി ചിരിക്കുന്നത് നേരെ മറിച്ചുമാണ്. ഉറക്കെ ചിരിക്കുന്ന സ്ത്രീക്ക് സന്ദര്‍ഭങ്ങള്‍ എങ്ങനെ ആസ്വദിക്കണമെന്ന് അറിയാം.

4. ഒരുങ്ങാതെ പുറത്ത് പോവുക
ഭൂരിഭാഗം സ്ത്രീകളുടെയും ജീവിതത്തെ നയിക്കുന്നത് ബാഹ്യ രൂപമാണ്. പുറത്തു പോകുന്നതിന് മുമ്പ് ഒരുക്കത്തെ കുറിച്ച് രണ്ട് വട്ടം ആലോചിക്കാത്ത സ്ത്രീകള്‍ അസാധാരണരാണ്. ബാഹ്യസൗന്ദര്യത്തിന് പ്രാധാന്യം നല്‍കാതിരിക്കുന്ന സ്ത്രീകള്‍ക്ക് ഉയര്‍ന്ന ആത്മവിശ്വാസവും വൈകാരിക സുരക്ഷയും ഉണ്ടായിരിക്കും.

5. ഗെയിമില്‍ താല്പര്യം
മികച്ചൊരു ഗെയിമിങ് പങ്കാളിക്കൊപ്പം വരില്ല മറ്റൊന്നും. നിങ്ങളുടെ പ്ലേസ്റ്റേഷന്‍ ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയെ എപ്പോഴെല്ലാം നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. സ്ത്രീകളുടെ സ്ത്രൈണത നമ്മള് ഇഷ്ടപ്പെടുമെങ്കിലും കളികളില്‍ ഉയര്‍ന്ന സ്കോര്‍ നേടാന്‍ അവര്‍ വെല്ലുവിളിക്കുന്നതും നമ്മള് ഇഷ്ടപ്പെടും.

6. പരിഹാസത്തെ നേരിടുക
ഒരു പെണ്‍കുട്ടിയെ പരിഹസിച്ചാല്‍ അവളെങ്ങനെയായിരിക്കും പ്രതികരിക്കുക. എല്ലാ പെണ് കുട്ടികളും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓടിയൊളിക്കുമെന്ന ധാരണ തെറ്റാണ്. ഇത്തരം അവസരങ്ങളില്‍ പറഞ്ഞ് ജയിക്കാന്‍ കഴിയുന്ന പെണ്‍കുട്ടികളുമുണ്ട്. അവരെ പിന്താങ്ങാന് ഒരാളുടെ ആവശ്യമില്ല. സ്ത്രീകളുടെ ഇത്തരം ശക്തി ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്.

7. ബൈക്ക് ഓടിക്കുക
ബൈക്കുകള്‍ ഇഷ്ടപ്പെടുന്ന സ്ത്രീകളെ കണ്ടെത്തുക സാധാരണമല്ല. ഇത്തരത്തില്‍ ഉള്ളവരെ കണ്ടെത്തിയാല്‍ സംസാരത്തിന് അതിരുകള്‍ ഉണ്ടാകില്ല. നിങ്ങള്‍ക്കൊപ്പം പുറകിലിരുന്നല്ലാതെ ഒപ്പം ബൈക്ക് ഓടിച്ച് യാത്രയ്ക്ക് വരുന്ന പെണ് സുഹൃത്ത് എപ്പോഴും രസകരമായ അനുഭവമായിരിക്കും.

8. ബിയര്‍ രുചിക്കുന്നവര്‍
വോഡ്ക സ്ത്രീകളുടെ പാനീയമെന്ന് പറയുന്നത് ശരിയായിരിക്കാം. എന്നാല്‍, ബിയര്‍ കുടിക്കാന്‍ ഒപ്പം കൂടുന്ന സ്ത്രീകളെ ഇഷ്ടപ്പെടുന്നവരുമുണ്ട്.

9. തനിച്ച് യാത്ര ചെയ്യുന്നവര്‍
ജോലി തിരക്കുകളില്‍ നിന്നും അകന്ന് നില്‍ക്കുന്നതിന് അവധി ദിവസങ്ങളില്‍ തനിയെ യാത്ര പോകുന്ന സ്ത്രീകളെ കുറിച്ച് സങ്കല്പിച്ചിട്ടുണ്ടോ. ഏറെ സാഹസികരായ ഇവര്‍ ജീവിതത്തെ മറ്റ് പെണ് കുട്ടികള്‍ കാണുന്നതിലും വ്യത്യസ്തമായിട്ടായിരിക്കും കാണുക.

10. പൊതുവിജ്ഞാനം
ബുദ്ധി സ്ത്രീകളുടെ ആകര്‍ഷണീയത ഉയര്‍ത്തും. രാഷ്ട്രീയത്തിലും ചുറ്റുമുള്ള മറ്റ് കാര്യങ്ങളിലും അറിവുള്ള സ്ത്രീകളെ മിക്ക പുരുഷന്മാരും ഇഷ്ടപ്പെടും.

11. ജിമ്മിങ്
ഫിറ്റ്നസ്സിന് വേണ്ടി അതികഠിനമായി പരിശ്രമിക്കുന്ന ഇന്ത്യന്‍ സ്ത്രീകള്‍ കുറവായിരിക്കും. എന്നാല്‍, ഇത്തരത്തിലുള്ളവര്‍ ജിമ്മില്‍ നല്ല പങ്കാളികളായിരിക്കും എന്നതിന് പുറമെ ശരീരാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പുരഷന്മാരെ മനസ്സിലാക്കിക്കുകയും ചെയ്യും.

12. ആക്ഷന്‍ മൂവി
റോബര്‍ട് പാറ്റിന്സണിനേക്കാള് അര്‍നോള്‍ഡ് ഷ്വാസ്നെഗറിനെ ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ വളരെ നല്ല സുഹൃത്തുക്കളായിരിക്കും. പുരുഷന്മാര് ചെയ്യുന്ന പലതും ചെയ്യാന്‍ കഴിയുന്ന പെണ്‍കുട്ടിയായിരിക്കും ഇത്.

13. ടെക്നോളജി പ്രേമം
ഗാഡ്ജറ്റുകളും സ്ത്രീകളും പുരുഷന്മാരും ദീര്‍ഘനേരത്തെ ഫോണ്‍കോളുകളും പോലെയാണ്. എന്നാല്‍ ചില സ്ത്രീകള്‍ സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡല്‍ മുതല്‍ സൈ-ഫൈ ഗൂഗിള്‍ ഗ്ലാസ്സ് വരെയുള്ള ഏറ്റവും പുതിയ ഗാഡ്ജറ്റുകളെ കുറിച്ച് അറിയാവുന്നവരായിരിക്കും. ദീര്‍ഘനേര സംഭാഷണത്തിന് ഇതില്‍ കൂടുതല്‍ എന്തുവേണം അല്ലെ?



Click it and Unblock the Notifications











