Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സാരി നാരിയ്ക്കു പാരയാകുന്നതെങ്ങനെ?
സാരി നാരിയെ സുന്ദരിയാക്കുന്നുവെന്ന വാദം ശരിയാണ്. നല്ല രീതിയില്‍ ഉടുത്താന്‍ സൗന്ദര്യവും അല്ലെങ്കില്‍ ഏറ്റവും വൃത്തികേടും എന്ന പ്രത്യേകത കൂടി ഈ വസ്ത്രത്തിനുണ്ട്.
സാരി ഇന്ത്യന്‍ സ്ത്രീകളുടെ തനതായ വസ്ത്രധാരണ ശൈലിയാണെന്നു പറയാം. എത്ര മോഡേണ്‍ വസ്ത്രങ്ങള്‍ ധരിയ്ക്കുന്ന സ്ത്രീയാണെങ്കിലും ഒരു സാരിയെങ്കിലും വസ്ത്രകളക്ഷനില് ഉണ്ടാകാതിരിയ്ക്കില്ല.
സാരിയോടുള്ള അപ്രിയമല്ല, പലരേയും സാരിയുടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിയ്ക്കുന്നത്. ഇതുണ്ടാക്കുന്ന ചി്ല്ലറ പ്രശ്നങ്ങളാണ്. ഇവയെന്തൊക്കെയെന്നു നോക്കൂ.

ചില സാരിപ്രശ്നങ്ങള്
സാരിയുടുത്താല്‍ നടക്കുവാന്‍ അല്പം ബുദ്ധിമുട്ടുണ്ടാകും. പ്രത്യേകിച്ച് ഉടുത്തു ശീലമില്ലാത്തവര്‍ക്ക്.

ചില സാരിപ്രശ്നങ്ങള്
ഇതുടുക്കുമ്പോള് വയറും അരക്കെട്ടും മുറുകുന്നതാണ് മറ്റൊരു പ്രശ്നം.

ചില സാരിപ്രശ്നങ്ങള്
സാരിയുടുക്കുമ്പോള്‍ ആ ഒരിത് ലഭിയ്ക്കണമെങ്കില്‍ ഹൈഹീല്‍ ചെരിപ്പുപയോഗിയ്ക്കണം. ഇത് മറ്റു പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും.

ചില സാരിപ്രശ്നങ്ങള്
കട്ടി കൂടിയ, പ്രത്യേകിച്ച് കട്ടി കൂടിയ കസവുള്ള സാരികള്‍ ഉടുക്കുന്നത് അത്ര എളുപ്പമാവില്ല. ഒതുങ്ങിക്കിട്ടാന്‍ അല്പം ബുദ്ധിമുട്ടേണ്ടി വരും.

ചില സാരിപ്രശ്നങ്ങള്
വൃത്തിയായി ഉടുത്തില്ലെങ്കില്‍ ശരീരത്തിന്റെ പല ഭാഗങ്ങളും പുറത്തു കാണുകയും ചെയ്യും. എത്ര വൃത്തിയായി ഉടുത്താലും ഇതില്‍ നിന്നും പൂര്‍ണമായി രക്ഷപ്പെടാന്‍ പറ്റുകയുമില്ല.

ചില സാരിപ്രശ്നങ്ങള്
സാരിയുടുക്കാന്‍ ഉപയോഗിയ്ക്കുന്ന സേഫ്റ്റി പിന് സൃഷ്ടിയ്ക്കുന്ന പ്രശ്നങ്ങള്‍ മറുവശത്ത്. ശരീരത്തില്‍ കുത്തിക്കയറാനും മുറിപ്പെടുത്തുവാനുമെല്ലാം സാധ്യത കൂടുതല്‍. ഇതുപയോഗിയ്ക്കാതെ നിവൃത്തിയുമില്ല.

ചില സാരിപ്രശ്നങ്ങള്
സാരി ഉടുത്താന്‍ പോര, നടക്കുമ്പോഴും നില്‍ക്കുമ്പോഴുമെല്ലാം ഇതിന്റെ പല്ലുവും ശ്രദ്ധിയ്ക്കണം. കയ്യില്‍ പിടിച്ചു നില്‍ക്കുകയോ എടുത്തു കുത്തുകയോ വേണം. മറ്റു വസ്ത്രങ്ങള്‍ പോലെയല്ല, ഇടയ്ക്ക് ഒരിക്കലെങ്കില് ഇതില്‍ ശ്രദ്ധ കൊടുക്കാതെ പറ്റില്ല.

ചില സാരിപ്രശ്നങ്ങള്
ആലില വയറെങ്കില്‍ സാരിയുടുക്കുമ്പോള്‍ പ്രശ്നമില്ല, നേരെ മറിച്ചെങ്കില്‍ പെട്ടു.

ചില സാരിപ്രശ്നങ്ങള്
സാരിയുടുക്കുമ്പോള്‍ ഇതിനു ചേര്‍ന്ന ആഭരണങ്ങളും മേയ്ക്കപ്പും പ്രധാനം.

ചില സാരിപ്രശ്നങ്ങള്
ഒരു രഹസ്യം, സാരിയുടുത്ത് മൂത്രശങ്ക തീര്‍ക്കുന്നത് അത്ര എളുപ്പമല്ല.

ചില സാരിപ്രശ്നങ്ങള്
ബസില്‍ കയറുമ്പോള്‍ സാരി പലപ്പോഴും കീറാമുട്ടിയാണ്. പ്രത്യേകിച്ച് കമ്പിയില്‍ പിടിച്ചു നില്‍ക്കേണ്ടി വരുമ്പോള്‍. സ്ത്രികളുടെ ആത്മവിശ്വാസം കുറയ്ക്കുന്ന സന്ദര്‍ഭങ്ങളാണിത്.



Click it and Unblock the Notifications
