Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
റംസാന് വ്രതം മതാചാരം മാത്രമല്ല...
റംസാന് വ്രതം ഇസ്ലാമിന് ഏറെ പ്രധാനമാണ്. സൂര്യോദത്തിനു മുന്‍പും സൂര്യാസ്തമയത്തിനു ശേഷവും മാത്രം ഭക്ഷണം കഴിയ്ക്കുന്ന രീതിയിലുള്ള വ്രതാനുഷ്ഠാനം.
മതപരമായ ചടങ്ങാണ് റംസാന് വ്രതം. എന്നാല്‍ ഇതിനു പുറകില്‍ മതപരമല്ലാത്ത ചില കാരണങ്ങളുമുണ്ട്. റംസാന് വ്രതം നോല്‍ക്കുന്നതിന്റെ മതപരമല്ലാത്ത ചില കാരണങ്ങളെക്കുറിച്ചറിയൂ,

നല്ല ഭക്ഷണക്രമം
നല്ല ഭക്ഷണക്രമമെന്ന രീതിയാണ് റംസാന് കാലത്ത് പിന്തുടരുന്നത്. അമിത ഭക്ഷണവും ഇടയ്ക്കിടെയുള്ള വറുത്ത സാധനങ്ങളുടെ കൊറിയ്ക്കലുമെല്ലാം തടയുന്ന ഭക്ഷണക്രമം. ഇത് വയറിനും ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.

സഹാനുഭൂതി
ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത പട്ടിണിപ്പാവങ്ങള്‍ ഈ ഭൂമിയിലുണ്ട്. ഇവരോടുള്ള സഹാനുഭൂതി പ്രകടിപ്പിയ്ക്കുകയെന്ന ഉദ്ദേശ്യവും റംസാന് വ്രതത്തിനുണ്ട്.

ദുശീലങ്ങള്‍
റംസാന് കാലത്ത് മദ്യപാനം, പുകവലി തുടങ്ങിയ യാതൊരു ദുശീലങ്ങളും പാടില്ലെന്നാണ് ചിട്ട. ദുശീലങ്ങള്‍ ഒഴിവാക്കുകയെന്ന ഒരു ലക്ഷ്യം കൂടിയുണ്ട്.

പ്രാര്‍ത്ഥന
പ്രാര്‍ത്ഥന കേവലമൊരു മതാചാരം മാത്രമല്ല. മനസിന് ശാന്തിയും സമാധാനവും നല്കുന്ന ഒന്നു കൂടിയാണ്. റംസാന് കാലത്ത് പ്രാര്‍ത്ഥന നിര്‍ബന്ധവുമാണ്.

ദാനം
ദാനം ചെയ്യുകയെന്ന സത്കര്‍മവും റംസാന് വ്രതാനുഷ്ഠാനത്തോട് അനുബന്ധമായുള്ള ഒന്നാണ്.

അച്ചടക്കം
റംസാന് വ്രതം കൃത്യസമയത്ത് ചെയ്യേണ്ട കാര്യങ്ങള്‍ പാലിക്കാനുള്ളതു കൂടിയാണ്. ജീവിതത്തിന് ഈ സമയത്തെങ്കിലും ചിട്ടയും അച്ചടക്കവും ലഭിയ്ക്കും.

ശരി
ശരിയുടെ പാത മനുഷ്യനു കാണിച്ചു കൊടുക്കുന്ന മഹത്തായ കര്‍മവും റംസാന് വ്രതത്തോടു കൂടിയുള്ളത്.



Click it and Unblock the Notifications
