Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഇന്റര്‍വ്യൂവില്‍ പരാജയപ്പെടാതിരിയ്ക്കാന്
ജോലിയ്ക്ക് അഭിമുഖം അഥവാ ഇന്റര്‍വ്യൂ ഏറെ പ്രധാനമാണ്. ഉദ്യോഗാര്ത്ഥിയെക്കുറിച്ച് നേരിട്ട് മനസിലാക്കാനുള്ള ഒരു അവസരം.
ഇന്റര്‍വ്യൂവില്‍ നിങ്ങള്‍ വരുത്തുന്ന ചില തെറ്റുകള്‍ ജോലിയ്ക്കുള്ള നിങ്ങളുടെ സാധ്യത ഇല്ലാതാക്കിയേക്കാം. ഈ തെറ്റുകള്‍ വരുത്താതിരിയ്ക്കാന്‍ ഇവയെന്തൊക്കെയന്നറിയൂ,

കൃത്യനിഷ്ഠ
സമയത്തിന്റെ കാര്യത്തില്‍ കൃത്യനിഷ്ഠ പാലിയ്ക്കുക. പറഞ്ഞ സമയത്തിനു മുന്‍പു തന്നെ ഇന്റര്‍വ്യൂ നടക്കുന്നിടത്തെത്തുക. വൈകിയെത്തുന്നത് നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുമെന്നു മാത്രമല്ല, നിങ്ങളെക്കുറിച്ചുള്ള മോശം അഭിപ്രായത്തിനും ഇട വരുത്തും.

ശമ്പളം
ശമ്പളത്തിന്റെ കാര്യത്തെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങളും അമിത ഉത്കണ്ഠയുമൊന്നും വേണ്ട. നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ ഇതെക്കുറിച്ചു സ്ഥാപനത്തിലെ ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ അറിയിക്കും.

മൊബൈല്‍
ഇന്റര്‍വ്യൂ സമയത്ത് മൊബൈല്‍ ഓഫ് ചെയ്തു വയ്ക്കുക. ഈ സമയത്ത് കോള്‍ വരുന്നത് ഇന്റര്‍വ്യൂ ചെയ്യുന്നതവര്‍ക്ക് അലോസരമുണ്ടാക്കും.

മിതത്വം
ഇന്റര്‍വ്യൂവില്‍ മിതത്വം പാലിയ്ക്കുക. അമിതമായ സംസാരവും തീരെ സംസാരിയ്ക്കാതിരിയ്ക്കുന്നതും നല്ലതല്ല. ചോദ്യങ്ങള്‍ക്കു മാത്രം കഴിവതും ഉത്തരം പറയുക. ആവശ്യമെങ്കില്‍ വളരെ ചുരുങ്ങിയ വാക്കുകളില്‍ കൂടുതല്‍ വിശദീകരണം നല്‍കുക.

വസ്ത്രധാരണം
വസ്ത്രധാരണം വളരെ പ്രധാനം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഒഫീഷ്യല്‍ വസ്ത്രധാരണമാണ് വേണ്ടത്.

ബോഡി ലാംഗ്വേജ്
നിങ്ങളുടെ ബോഡി ലാംഗ്വേജ് പ്രധാനം.നിവര്‍ന്നിരുന്ന് കണ്ണില്‍ നോക്കി സംസാരിയ്ക്കുക. വളഞ്ഞൊടിഞ്ഞിരുന്ന് മറ്റെവിടേക്കെങ്കിലും നോക്കി സംസാരിയ്ക്കുന്നത് ഒഴിവാക്കുക.

അമിതവിനയവും അഹങ്കാരച്ചുവയുള്ള പെരുമാറ്റവും
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുമ്പോള്‍ അമിതവിനയവും അഹങ്കാരച്ചുവയുള്ള പെരുമാറ്റവും വേണ്ട. ഇവ രണ്ടും ദോഷം ചെയ്യും.

വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച്
വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് അധികം പരാമര്‍ശം വേണ്ട. ഇന്റര്‍വ്യൂ ചെയ്യുന്നവരെക്കുറിച്ച് അവരോട് കൂടുതല്‍ തിരക്കാതിരിയ്ക്കുക.നഖം പറയും നിങ്ങളുടെ സ്വഭാവം!
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
