Latest Updates
-
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം?
വെറുപ്പിയ്ക്കും പുരുഷശീലങ്ങള്
എല്ലാവരും പലവിധത്തിലുള്ള ശീലങ്ങളുള്ളവരാണ്. എന്നാല്‍ ഇവ പലതും മറ്റുള്ളവരില്‍ ഏറെ നിരാശയുണ്ടാക്കുന്നതാവും. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഇത്തരത്തില്‍ മറ്റുള്ളവര്‍ക്ക് പൊരുത്തപ്പെടാനാവാത്ത തരത്തിലുള്ള ശീലങ്ങളുണ്ടാകും. ഇന്ന് പുരുഷന്മാരില് കാണപ്പെടുന്ന അത്തരം ചില ശീലങ്ങളാണ് ഇവിടെ പറയുന്നത്.
പുരുഷന്മാരുടെ അത്തരത്തിലുള്ള ഒരു ശീലം ഷേവ് ചെയ്യാതിരിക്കുന്നതാണ്. അവര്‍ ദേവദാസിനേപ്പോലെ താടി നീട്ടി മുഖത്തിന്റെ മുക്കാല്‍ പങ്കും മറച്ച് നടക്കും. പരുഷന്മാരുടെ ചില സഹനീയമല്ലാത്ത ശീലങ്ങളെ പരിചയപ്പെടാം.
1.നഖ പ്രയോഗം - തങ്ങളുടെ നഖം വീട്ടിലെ ഏതെങ്കിലും സാധനം കേടുവരാനിടയാക്കുന്നുണ്ടോ എന്ന് പല പുരുഷന്മാരും ശ്രദ്ധിക്കാറില്ല. ബെഡ്, സോഫ എന്നിവപോലുള്ളവയില് കാലിലെ നഖം വച്ച് ഉരയ്ക്കുന്നത് അവരുടെ ശീലമായിരിക്കാം. മറ്റുള്ളവര്‍ അതെപ്പറ്റി എന്ത് ചിന്തിക്കുന്നുവെന്ന് അവര്‍ ആലോചിക്കാറില്ല.

2. ഷേവ് ചെയ്യാത്ത മുഖം - ഏറെ പുരുഷന്മാരും പതിവായി ഷേവ് ചെയ്യുന്നതില്‍ മടിയുള്ളവരാണ്. ഷേവ് ചെയ്യാതെ നടക്കുന്നത് നിങ്ങളെ ആണത്തമുള്ളവനായല്ല വൃത്തിയില്ലാത്തവനായാണ് മറ്റുള്ളവരുടെ മുന്നില്‍ കാണിക്കുക.
3. അടിവസ്ത്രം മാറാത്ത സ്വഭാവം - ചില പുരുഷന്മാര് ഒരേ അടിവസ്ത്രം തന്നെ രണ്ടോ അതില്‍ കൂടുതലോ ദിവസം തുടര്‍ച്ചയായി ഉപയോഗിക്കുന്നവരാകും. ഇത് ശുചിത്വമില്ലാത്തതും വൃത്തിശൂന്യവുമാണ്. ഈ ശീലം ഒഴിവാക്കുക.
4. അസ്ഥാനത്തെ ചൊറിച്ചില്‍ - പല പുരുഷന്മാരും തങ്ങളുടെ നാഭിപ്രദേശം ചൊറിയുന്ന സ്വഭാവക്കാരാണ്. സ്പര്‍ശനവും, ചൊറിച്ചിലുമെല്ലാം ആളുകള്‍ കാണുന്നുണ്ടെന്ന് ശ്രദ്ധിക്കാതെ പൊതുവായിരിക്കുമ്പോള്‍ തന്നെ ഇവര്‍ ഇത് ചെയ്യും. ചിലപ്പോഴൊക്കെ ചില പുരുഷന്മാര് ആളുകള്‍ക്ക് മുന്നില്‍ വെച്ച് തന്നെ തങ്ങളുടെ അടിവസ്ത്രം നേരെയാക്കിയിടുകയും ചെയ്യും.
5. മൂത്രമൊഴിക്കല്‍ - പുരുഷന്റെ മൂത്രമൊഴിക്കല്‍ സ്ത്രീയില്‍ നിന്ന് വ്യത്യസ്ഥമാണ്. അതിലേറ്റവും പ്രശ്നമായത് എന്ന് പറയാവുന്നത് കൊമോഡില് മാത്രം മൂത്രമൊഴിക്കാതെ ബാത്ത്റൂമില്‍ മുഴുവനും ഒഴിക്കുന്നതാണ്.
6. തീന്മേശയിലെ സംസാരം - ഒരു അടിസ്ഥാന മര്യാദയാണ് തീന്മേശയില് സംസാരിക്കാതിരിക്കുക എന്നത്. പ്രത്യേകിച്ച് വായ നിറയെ ഭക്ഷണമിരിക്കുമ്പോള്‍.
7. തലമുടിയിലെ കളികള്‍ - ചില പുരുഷന്മാര് സ്വന്തം കാര്യത്തില്‍ ഏറെ ശ്രദ്ധയുള്ളവരും തങ്ങളുടെ മുടിയില്‍ താലോലിച്ച് കൊണ്ടിരിക്കുന്നവരുമാകും. പരുഷന്മാര് സ്ത്രീകളെ ആകര്‍ഷിക്കാനായി സാധാരണയായി ചെയ്യുന്ന ഈ വിദ്യ പക്ഷേ ഒരിക്കലും ഫലിക്കാറില്ല എന്നതാണ് വാസ്തവം.
8. സൗജന്യ മദ്യപാനം - സൗജന്യമായി ലഭിക്കുന്ന മദ്യം ആവശ്യത്തിലധികം ഉപയോഗപ്പെടുത്തുന്ന പുരുഷന്മാരുണ്ട്. ഒരു മത്സ്യത്തെപ്പോലെ കുടിക്കുന്ന ഇവര്‍ ഉറക്കമാകുമ്പോളോ, കൂടുതല്‍ കഴിക്കാനാവാതെ വരുമ്പോളോ ആകും അവസാനിപ്പിക്കുക.നിനക്കു വേറേയാരെയും കിട്ടിയില്ലേ....



Click it and Unblock the Notifications
