Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
ബിയര്‍ - ഗുണങ്ങളും ദോഷങ്ങളും
നൂറ്റാണ്ടുകള്‍ക്ക് മുമ്പേ നിര്‍മ്മിക്കപ്പെട്ട് തുടങ്ങിയതാണ് ബിയര്‍. ഈജിപ്തുകാര്‍ ബാര്‍ലിയില്‍ നിന്ന് ബിയര്‍ നിര്‍മ്മിച്ചിരുന്നു. ആര്‍ക്കിയോ-ബൊട്ടാണിസ്റ്റായ ഡോ.ഡെല്‍വെന്‍ സംനെല്‍ ഒരു ഈജിപ്ഷ്യന്‍ പര്യവേഷണത്തില്‍ ധാന്യങ്ങളുപയോഗിച്ച് മദ്യം നിര്‍മ്മിച്ചതിന്‍റെ തെളിവുകള്‍ കണ്ടെത്തി. ഒരു സ്കോട്ടിഷ് മദ്യനിര്‍മ്മാണ വിദഗ്ദന്‍റെ സഹായത്തോടെ ഈജിപ്ഷ്യന്‍ ബിയറിന് സമാനമായ ഒന്ന് അദ്ദേഹം നിര്‍മ്മിച്ചെടുത്തു.
രേഖകള്‍ പ്രകാരം ഈജിപ്തില്‍ നിര്‍മ്മിച്ചിരുന്ന ബിയര്‍ പായസം പോലെ കൊഴുത്തതും, വിസ്കി പോലെ കടുപ്പവും ഉള്ളതായിരുന്നു. പുരാതന ഈജിപ്തില്‍ നിര്‍മ്മിച്ചിരുന്ന ബിയറിനേക്കാള്‍ വ്യക്തതയും കടുപ്പം കുറഞ്ഞതുമായിരുന്നു സംനെലിന്‍റെ പതിപ്പ്.
ബിയറിന്‍റെ ചില പ്രധാനപ്പെട്ട ദോഷങ്ങളും ഗുണങ്ങളും ഇവിടെ പരിചയപ്പെടാം.

നെഞ്ചെരിച്ചില്‍
ബിയറില്‍ ഗ്യാസ്ട്രിക് ആസിഡിനെ സ്രവിപ്പിക്കുന്നത് ഉത്തേജിപ്പിക്കുന്ന ശക്തമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നെഞ്ചെരിച്ചിലിന് കാരണമാകും.

രക്തസമ്മര്‍ദ്ദം
ദിവസവും മദ്യം കഴിക്കുന്നത് (ഏകദേശം 40 ഗ്രാം ആല്‍ക്കഹോള്‍ അടങ്ങിയത്) രക്തസമ്മര്‍ദ്ദം ഉയര്‍ത്താനിടയാക്കും.

ശ്വാസതടസ്സവും, നിര്‍ജ്ജലീകരണവും
ബിയറിലെ നിര്‍ജ്ജലീകരണത്തിന് കാരണമാകുന്ന ഘടകങ്ങള്‍ കേന്ദ്ര നാഡീവ്യൂഹത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കും. ആല്‍ക്കഹോള്‍ ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്തുന്നത് നിര്‍ജ്ജലീകരണത്തിനും, ശ്വാസതടസ്സത്തിനും, ഹാങ്ങോവറിനും കാരണമാകും.

വാഹനം ഓടിക്കുന്നതിലുള്ള പ്രശ്നങ്ങള്‍
ചെറിയ തോതില്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചാലും ശ്രദ്ധയെയും, വാഹനം ഓടിക്കുന്നതിലുള്ള കഴിവിനെയും ബാധിക്കാം. പല വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നത് മദ്യമാണ്.

വയര്‍ ചീര്‍ക്കല്‍
അമിതമായി ബിയര്‍ കുടിക്കുന്നത് പുരുഷന്മാരില്‍ 'ബിയര്‍ ബെല്ലി' എന്ന് വിളിക്കപ്പെടുന്ന വയര്‍ ചീര്‍ക്കുന്ന പ്രശ്നത്തിനിടയാക്കും.

അമിതഭാരം
അമിതമായി ബിയര്‍ കഴിക്കുന്നത് കൊഴുപ്പ് വര്‍ദ്ധിക്കാനും പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. ബിയര്‍ കലോറിയുടെ ശേഖരമാണ്. അതിനാല്‍ തന്നെ ബിയര്‍ ഉപയോഗം അമിതമാകരുത്.

ഗര്‍ഭാവസ്ഥയും മുലയൂട്ടലും
- ഗര്‍ഭകാലത്ത് ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നത് അപകടകരമാണ്. ഇത് ഗര്‍ഭസ്ഥ ശിശുവിന് ജനനവൈകല്യങ്ങളും മറ്റ് ഗുരുതരമായ പ്രശ്നങ്ങളുമുണ്ടാക്കും. ഗര്‍ഭകാലത്തെ മദ്യപാനം, പ്രത്യേകിച്ച് ആദ്യ രണ്ട് മാസത്തിലേത്, ഗര്‍ഭം അലസിപ്പോകാനും, ആല്‍ക്കഹോള്‍ സിന്‍ഡ്രോം, വളര്‍ച്ചയിലും, ജനന ശേഷമുള്ള കുട്ടിയുടെ പെരുമാറ്റ വൈകല്യങ്ങള്‍ക്കും കാരണമാകും. നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുന്ന അവസരത്തില്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കാതിരിക്കുക.

മുലയൂട്ടുന്ന കാലത്തും
ഇതേ പോലെ തന്നെ മുലയൂട്ടുന്ന കാലത്തും ആല്‍ക്കഹോള്‍ ഒഴിവാക്കണം. ആല്‍ക്കഹോള്‍ മുലപ്പാലില്‍ കലരുകയും ശാരീരികവും, മാനസികവുമായ മേഖലകളില്‍ കുഞ്ഞിന്‍റെ സാധാരണമല്ലാത്ത വളര്‍ച്ചക്ക് കാരണമാകുകയും ചെയ്യും. കുഞ്ഞിന്‍റെ ഉറക്കത്തെയും ആല്‍ക്കഹോള്‍ സ്വാധീനിക്കും.

സന്ധിവാതം
ആല്‍ക്കഹോളിന്‍റെ ഉപയോഗം സന്ധിവാതത്തെ കൂടുതല്‍ വഷളാക്കും.

ഹൃദയാരോഗ്യം
മിതമായ തോതില്‍ ബിയര്‍ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഹൃദയത്തിന് തടസ്സമുള്ളവര്‍ ബിയര്‍ കഴിക്കുന്നത് അപകടകരമാകും. ആല്‍ക്കഹോള്‍ ഉപയോഗം നെഞ്ച് വേദനയ്ക്കും ഹൃദയത്തിലെ തടസ്സം കൂടുതല്‍ ഗുരുതരമാക്കുന്നതിനും കാരണമാകും.

ട്രൈഗ്ലിസറൈഡുകള്‍
ബിയര്‍ അമിതമായി കഴിക്കുന്നത് രക്തത്തിലെ ട്രൈഗ്ലിസറൈഡുകള്‍(ഹൈപ്പര്‍ട്രൈഗ്ലിസറൈഡീമിയ) എന്ന കൊഴുപ്പ് വര്‍ദ്ധിക്കുന്നതിന് കാരണമാകും. ആല്‍ക്കഹോള്‍ ഈ പ്രശ്നം കൂടുതല്‍ വഷളാക്കും.

കരള്‍ രോഗങ്ങള്‍
കരള്‍ രോഗങ്ങളെ കൂടുതല്‍ വഷളാകാന്‍ ബിയര്‍ കഴിക്കുന്നത് ഇടയാക്കും.

ഞരമ്പ് സംബന്ധമായ പ്രശ്നങ്ങള്‍
ഞരമ്പ് സംബന്ധമായ പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കാന്‍ ആല്‍ക്കഹോള്‍ ഇടയാക്കും.

പാന്‍ക്രിയാസ് സംബന്ധമായ പ്രശ്നങ്ങള്‍
ആല്‍ക്കഹോള്‍ ഉപയോഗം പാന്‍ക്രിയാസ് സംബന്ധമായ പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കും.

ഉദരത്തിലെ അള്‍സര്‍
ഉദരത്തിലെ അള്‍സര്‍ അല്ലെങ്കില്‍ ഗ്യാസ്ട്രോഫാഗിയല്‍ റിഫ്ലക്സ് ഡിസീസ്(ജി.ഇ.ആര്‍.ഡി)എന്ന പ്രശ്നത്തെ കൂടുതല്‍ ഗുരുതരമാക്കാന്‍ ബിയര്‍ കഴിക്കുന്നത് ഇടയാക്കും.

പോര്‍ഫൈറിയ
രക്തത്തിലെ ഒരു രോഗാവസ്ഥയാണ് പോര്‍ഫൈറിയ. ആല്‍ക്കഹോള്‍ ഉപയോഗം ഇതിനെ കൂടുതല്‍ വഷളാക്കും.

മാനസിക പ്രശ്നങ്ങള്‍
ദിവസം മൂന്നോ അതില്‍ കൂടുതലോ അളവ് മദ്യം കഴിക്കുന്നത് ചിന്താശേഷി കുറയ്ക്കുകയും മാനസികപ്രശ്നങ്ങള്‍ക്കിടയാക്കുകയും ചെയ്യും.

സര്‍ജറി
കേന്ദ്ര നാഡിവ്യവസ്ഥയെ ദുര്‍ബലപ്പെടുത്താന്‍ ബിയര്‍ കാരണമാകും. അനസ്തേഷ്യക്കും മറ്റ് മരുന്നുകള്‍ക്കുമൊപ്പം ബിയര്‍ കഴിക്കുന്നത് കേന്ദ്ര നാഡീവ്യവസ്ഥയെ മന്ദീഭവിപ്പിക്കും. അതിനാല്‍ തന്നെ സര്‍ജറികള്‍ വേണ്ടി വന്നാല്‍ രണ്ടാഴ്ച മുമ്പെങ്കിലും ബിയര്‍ കഴിക്കുന്നത് അവസാനിപ്പിക്കണം.

പ്രമേഹ നിയന്ത്രണം
മിതമായ തോതില്‍ ബിയര്‍ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ബിയറിലെ വിറ്റാമിന്‍ ബി6 രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ച് നിര്‍ത്തുന്നതിനാലാണ് ഇത് സാധിക്കുന്നത്. ഇന്‍സുലിന്‍റെ അളവ് നിയന്ത്രിക്കാന്‍ ബിയര്‍ സഹായിക്കും.

കൊളസ്ട്രോളും ഹൈപ്പര്‍ടെന്‍ഷനും കുറയ്ക്കുന്നു
ദിവസേന ഓരോ ഗ്ലാസ്സ് ബിയര്‍ കുടിക്കുന്നത് ധമനികളുടെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ഹൈപ്പര്‍ടെന്‍ഷന്‍ കുറയ്ക്കുകയും ചെയ്യും. മിതമായ അളവില്‍ ബിയര്‍ കഴിക്കുന്നത് നല്ല കൊളസ്ട്രോളിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മിതമായ ആല്‍ക്കഹോള്‍ ഉപയോഗം പല ശാരീരിക പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കും. അതിലൊന്ന് എച്ച്ഡിഎല്‍ അഥവാ നല്ല കൊളസ്ട്രോളിന്‍റെ അളവ് വര്‍ദ്ധിക്കുന്നതാണ്. ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാനും, എല്‍ഡിഎല്‍ കൊളസ്ട്രോളിനേക്കാള്‍, ഗുണകരമായ എച്ച്ഡിഎല്‍ കൊളസ്ട്രോളിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാനും ബിയര്‍ സഹായിക്കും എന്നതിന് തെളിവുകളുണ്ട്.

ഉറക്കമില്ലായ്മ ഭേദമാക്കുന്നു
ഒരു സ്വഭാവിക ഉറക്കമരുന്ന് പോലെ പ്രവര്‍ത്തിക്കുന്ന ബിയര്‍ ഉറക്കമില്ലായ്മക്ക് മികച്ച പരിഹാരമമാണ്. ബിയര്‍ കഴിച്ചാല്‍ ആലസ്യമുണ്ടാവുകയും ഉറക്കത്തിന് സഹായിക്കുകയും ചെയ്യും. ബിയറിലെ നിക്കോട്ടോണിന്‍, ലാക്ടോഫ്ലേവിന്‍ എന്നിവയുടെ സാന്നിധ്യം ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നതാണ്.

വൃക്കയില്‍ കല്ലുണ്ടാവുന്നത് തടയുന്നു
വൃക്കയില്‍ കാല്‍സ്യം ശേഖരിക്കപ്പെടുന്നത് ബിയര്‍ തടയും. കാല്‍സ്യം ഉപ്പും മറ്റ് ധാതുക്കളുമായി ചേര്‍ന്നാണ് വൃക്കയിലെ കല്ല് ഉണ്ടാവുന്നത്.

ഹൃദയരോഗങ്ങളെ തടയുന്നു
മിതമായ തോതില്‍ ബിയര്‍ കുടിക്കുന്നത് ഹൃദയാഘാതം, ഹൃദയ-ധമനീ സംബന്ധമായ തകരാറുകളെ ഒരു പരിധി വരെ തടയാന്‍ സഹായിക്കും. ബിയറിലെ വിറ്റാമിന്‍ ബി 6 ഹോമോസിസ്റ്റൈന്‍ എന്നറിയപ്പെടുന്ന അമിനോ ആസിഡുകള്‍ നിര്‍മ്മിക്കപ്പെടുന്നത് തടയും. ഹോമോസിസ്റ്റൈന്‍റെ അളവ് വര്‍ദ്ധിക്കുന്നത് ഹൃദയ, ധമനീ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ബിയര്‍ രക്തത്തെ നേര്‍പ്പിക്കുകയും തലച്ചോറിലെ രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് രക്തം കട്ടിയാവുന്നത് മൂലമുള്ള പക്ഷാഘാതം തടയുകയും ചെയ്യും. അതുപോലെ ഹൃദയസംബന്ധമായ പ്രശ്നങ്ങളെയും തടയാന്‍ ബിയര്‍ കഴിക്കുന്നത് സഹായിക്കും.

വിറ്റാമിനുകള്‍, മിനറലുകള്‍, ഫ്ലേവനോയ്ഡുകള്‍
വിറ്റാമിനുകള്‍, മിനറലുകള്‍, ഫ്ലേവനോയ്ഡുകള്‍ എന്നിവയുടെ ഉറവിടം - ബി വിഭാഗത്തില്‍ പെട്ട വിറ്റാമിനുകളുടേയും മഗ്നീഷ്യം പോലുള്ള മിനറലുകളുടേയും ശേഖരമാണ് ബിയര്‍. ബിയര്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ബാര്‍ലിയും, ഹോപ്സും ഫ്ലേവനോയ്ഡുകള്‍ ധാരാളമായി അടങ്ങിയതാണ്. ഇവ മികച്ച ആന്‍റി ഓക്സിഡന്‍റ് ശേഷിയുള്ളവയാണ്.

റേഡിയേഷന്‍ പ്രതിരോധം
ജാപ്പനീസ് ഗവേഷകരുടെ കണ്ടെത്തലനുസരിച്ച് റേഡിയേഷന്‍ മൂലമുണ്ടാകുന്ന ക്രോമസോം തകരാര്‍ കുറയ്ക്കാന്‍ ബിയറിന് കഴിവുണ്ട്.

ഹെയര്‍ കണ്ടീഷണര്‍
കൂടുതല്‍ മൃദുത്വമാര്‍ന്ന തലമുടിക്ക് ബിയര്‍ ഉത്തമമാണ്. മുടിക്ക് മികച്ച പോഷകങ്ങള്‍ ലഭ്യമാക്കാന്‍ ബിയറിന് സാധിക്കും. ടിന്നിലെ ബിയറിന്‍റെ പകുതിയെടുത്ത് അതില്‍ ഒരു മുട്ട ചേര്‍ക്കുക. ഇത് മുടിയില്‍ മസാജ് ചെയ്ത് പിന്നീട് നന്നായി കഴുകുക. ബിയര്‍ ഒരു മികച്ച കണ്ടീഷണറായി പ്രവര്‍ത്തിക്കും. മാസത്തിലൊരിക്കല്‍ ഇത് ഉപയോഗിക്കുന്നത് മുടിക്ക് മൃദുത്വവും ഭംഗിയും നല്കാന്‍ സഹായിക്കും.

ചെടികള്‍ക്ക് പോഷണം
ഇനി പാര്‍ട്ടികള്‍ നടത്തിയ ശേഷം ബാക്കിയായ ബിയര്‍ വെറുതെ കളയാതെ, അവ ചെടികള്‍ക്ക് ചുവട്ടില്‍ ഒഴിക്കുക. ചെടികള്‍ക്കും സസ്യങ്ങള്‍ക്കും ചുവട്ടില്‍ ബിയര്‍ ഒഴിക്കുമ്പോള്‍ അതിലെ യീസ്റ്റ് അവയ്ക്ക് ഗുണകരമാകും. പൂന്താട്ടത്തില്‍ ഏറെ പൂക്കള്‍ വിരിയിക്കാന്‍ ബിയര്‍ സഹായിക്കും.



Click it and Unblock the Notifications











