Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ദൈവങ്ങളെ പ്രീതിപ്പെടുത്തുവാന്‍
എല്ലാ മതങ്ങളിലും അതിന്റേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടാകും. ഇതുപോലെ ഹിന്ദു മതാചാര പ്രകാരം ഓരോ ദൈവങ്ങള്‍ക്ക് ഓരോ ദിവസങ്ങളുമുണ്ട്. ഇത്തരം ദിവസങ്ങളില്‍ ഈ ദൈവങ്ങളെ ആരാധിയ്ക്കുന്നത് കൂടുതല്‍ ഐശ്വര്യം വരുത്തുമെന്നാണ് കരുതപ്പെടുന്നത്.
ശിവപുരാണത്തിലാണ് ഏതെല്ലാം ദിവസങ്ങളില്‍ ഏതെല്ലാം ദൈവങ്ങളെ ആരാധിയ്ക്കണമെന്നു പറയുന്നത്. ഓരോരോ ദൈവങ്ങള്‍ക്കു ചേര്‍ന്ന ദിവസങ്ങളെക്കുറിച്ചറിയൂ,

തിങ്കളാഴ്ച
തിങ്കളാഴ്ച ദിവസം ശിവനെ ആരാധിയ്ക്കുവാന്‍ ഏറ്റവും പറ്റിയ ദിവസമാണെന്നു പറയും. ഇതു തന്നെയാണ് തിങ്കളാഴ്ച ദിവസങ്ങളില്‍ ശിവക്ഷേത്രങ്ങളില്‍ അനുഭവപ്പെടുന്ന തിരക്കിനും കാരണം. മംഗല്യഭാഗ്യം പ്രധാനമായും ശിവനുമായി ബ്ന്ധപ്പെട്ടിരിയ്ക്കുന്നതു കൊണ്ട് തിങ്കളാഴ്ച വ്രതത്തിന് പ്രാധാന്യമേറുന്നതിന്റെ കാരണവും ഇതു തന്നെ.

ചൊവ്വാഴ്ചയാ
കരുത്തിന്റെ പ്രതിരൂപമായ ഹനുമാനെ ആരാധിയ്ക്കുവാന്‍ പറ്റിയ ദിവസം ചൊവ്വാഴ്ചയാണ്. ഹനുമാന് ഭക്തര്‍ക്ക് ഇഷ്ടദൈവത്തെ പ്രീതിപ്പെടുത്തുവാന്‍ പറ്റിയ ദിവസം.

ബുധനാഴ്ച
എല്ലാ വിഘ്നങ്ങളും തീര്‍ക്കുന്നത് ഗണപതിയാണെന്നാണ് വിശ്വാസം. ഏതു ചടങ്ങുകള്‍ക്കും മുന്‍പ് ഗണപതിയെ പ്രീതിപ്പെടുത്തുന്നതിന്റെ കാരണവും ഇതു തന്നെ. ഗണപതിയ്ക്കു ചേര്‍ന്ന ദിവസമാണ് ബുധനാഴ്ച.

വ്യാഴാഴ്ച.
വിഷ്ണു, ലക്ഷ്മീപൂജയ്ക്കു ചേര്‍ന്ന ദിവസമാണ് വ്യാഴാഴ്ച. ഇവരെ പ്രീതിപ്പെടുത്തുന്നത് ഐശ്വര്യവും ധനവും കൊണ്ടുവരുമെന്നാണ് വിശ്വാസം.

വെള്ളിയാഴ്ച
ദുര്‍ഗാപൂജയ്ക്കു പറ്റിയ ദിവസമാണ് വെള്ളിയാഴ്ച. ഇതുമാത്രമല്ല, എല്ലാ ദൈവാരാധനയ്ക്കും വെള്ളിയാഴ്ച നല്ല ദിവസമാണെന്നും കരുതപ്പെടുന്നു.

ശനിയാഴ്ച
ശനി ദേവനെ പ്രീതിപ്പെടുത്തുവാന്‍ ശനിയാഴ്ച ചേര്‍ന്ന ദിവസമാണ്. ശനി ദോഷങ്ങളകറ്റാനും ശനിദശയുള്ളവര്‍ക്ക് പൂജകള്‍ നടത്താനും പറ്റിയ ദിവസം.

ഞായറാഴ്ച
സൂര്യദേവന്റെ ദിവസമാണ് ഞായറാഴ്ച. സൂര്യപ്രീതിയ്ക്കായി ഈ ദിവസം ഗായത്രീമന്ത്രം ജപിയ്ക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
