Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സ്ത്രീയില്‍ നിന്നും പഠിയ്ക്കാവുന്നവ
പുരുഷനും സ്ത്രീക്കും അവരുടേതായ വ്യക്തിത്വമുണ്ട്. എതിര്ലിംഗത്തിൽപ്പെട്ടവർ അവർക്ക് സാധാരണമായി തോന്നി ചെയ്യുന്ന പല കാര്യങ്ങളും പലര്ക്കും ചിലപ്പോൾ തമാശയായി തോന്നാം. ഇതിൽ പല കാര്യങ്ങളും എതിര്ലിംഗത്തിലുള്ളവർ പകര്ത്താൻ ശ്രമിച്ചാൽ അത് നല്ല ഫലങ്ങളുണ്ടാക്കുന്നതാണ്. പുരുഷൻമാര്ക്ക് ഇത്തരത്തിൽ പകര്ത്താൻ സാധിക്കുന്നതും ഉപകാരപ്രദവുമായ നിരവധി കാര്യങ്ങൾ സ്ത്രീകളിലുണ്ട്. ഇങ്ങനെ ശ്രമിച്ചാൽ പരസ്പരബന്ധങ്ങളിൽ വരെ ചില മാറ്റങ്ങൾ സൃഷ്ടിക്കാനാവും.
ചിലപ്പോൾ ഇത്തരം കാര്യങ്ങൾ പുരുഷൻ അവരുടെ മാതാവിൽനിന്നോ സഹോദരിയിൽ നിന്നോ മനസ്സിലാക്കിയിട്ടുണ്ടാവും. പലപ്പോഴും സഹോദരിയിൽ നിന്നായിരിക്കും മനസ്സിലാക്കുക. ഇത്തരം വിവരക്കൈമാറ്റങ്ങൾ പരസ്പരമുള്ള ധാരണയിലൂടെ മനസ്സിലാക്കി വെക്കാൻ എളുപ്പമാണ്. ഇത് ചിലപ്പോൾ ബോഡി വാക്സിങ് ആവാം, മുടിചുരുട്ടലാവാം, വൈകാരിക മുതലെടുപ്പുകളാവാം, സുന്ദരമായ പുഞ്ചിരിയാവാം, നിഷ്കളങ്കമുഖം സൃഷ്ടിക്കലാവാം, ബോധ്യപ്പെടുത്താനുള്ള കഴിവാകാം അങ്ങനെ എന്തുമാകാം. എന്തിന് ഹൈഹീൽ ചെരുപ്പിട്ട് എങ്ങനെ നടക്കണമെന്ന് വരെ അവരിൽ നിന്ന് അറിഞ്ഞ് പഠിക്കുക രസകരമായിരിക്കില്ലേ.

1.ബോഡി വാക്സിങ്
ചര്മ്മത്തിൽ നിന്ന് രോമങ്ങൾ പറിക്കുക എന്ന ചിന്ത തന്നെ പുരുഷന് അരോചകമായിത്തോന്നാം. പൊതുവേ ദുര്ബലയായ സ്ത്രീകൾ എങ്ങനെ ഇത്ര വേദനാജനകമായ കാര്യം ചെയ്യുന്നുവെന്ന് പലപ്പോഴും അവരെ അദ്ഭുതപ്പെടുത്തുന്ന ചിന്തയാണ്. നിങ്ങൾ ഒരു ബോഡി ബിൽഡർ ആണെങ്കിൽ അതിന് മാറ്റേകാൻ നിങ്ങളുടെ കൂട്ടുകാരിയിൽ നിന്ന് രോമം പിഴുതെടുക്കുന്ന വിദ്യ പഠിച്ചു നോക്കി പ്രയോഗിക്കാം.
2.ഹൈഹീലിലൂടെ നടത്തം
ആറടി ഉയരമുണ്ടാകാൻ ആഗ്രഹമില്ലാത്തവരുണ്ടാവില്ല. ഉയരം ആഗ്രഹിക്കുന്നവര്ക്ക് വേണമെങ്കിൽ ഹൈഹീൽ ചെരുപ്പിലൂടെ ഏതാനും ഇഞ്ച് ഉയരം തോന്നിപ്പിക്കാനാവും. ഹൈഹീൽ ചെരുപ്പിട്ടുള്ള നടത്തം സ്ത്രീക്ക് മാത്രമല്ല പുരുഷനുമാവാം. ഇത്തരം നടത്തത്തിലൂടെ അപകടം വരാതിരിക്കാൻ നമുക്ക് സ്ത്രീകളിൽ നിന്ന് പഠിക്കാം.
3.നിഷ്കളങ്കമായ ചിരി
പലപ്പോഴും സ്ത്രീകളുടേത് കബളിപ്പിക്കുന്ന പുഞ്ചിരിയാണെന്ന് നമുക്ക് അറിയാമായിരിക്കും. എങ്കിൽപ്പോലും അത്തരം പുഞ്ചിരിക്ക് മുന്നിൽ പുരുഷൻ കീഴടങ്ങിപോകാറുണ്ട്. എന്താ ഈ ചിരി നമുക്കും ഉണ്ടാക്കിനോക്കിയാൽ.
4.വൈകാരികമായ മുതലെടുപ്പ്
പുരുഷനെ കീഴടക്കാൻ സ്ത്രീയെടുക്കുന്ന ഏറ്റവും വലിയ ആയുധമാണ് ഇത്. ആവശ്യമുള്ള സമയത്ത് കരയാനുള്ള പ്രത്യേക സിദ്ധി സ്ത്രീക്കുണ്ട്. കരയുന്ന അവരോട് ഏതൊരു പുരുഷനും എതിര്ത്ത് സംസാരിക്കാനാവില്ല. ഈ അടവ് നിങ്ങൾക്ക് നേരെ തിരിച്ചും പ്രയോഗിച്ചു നോക്കാവുന്നതാണ്.
5.നിഷ്കളങ്കമായ മുഖം
പുരുഷൻ പഠിക്കേണ്ട ഒരു സ്ത്രീഗുണമാണിത്. ഒരു നിഷ്കളങ്കമുഖം നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയുമെങ്കിൽ ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് നേടാനാവും. പല സങ്കീര്ണ്ണമായ അവസരങ്ങളിൽ നിന്നും രക്ഷപ്പെടാൻ സ്ത്രീ ഉപയോഗിക്കുന്ന ഒരു അടവാണ് നിഷ്കളങ്കമായ മുഖം സൃഷ്ടിക്കൽ.



Click it and Unblock the Notifications
