Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
മരണത്തെ പേടിച്ച് ജീവിക്കാന്‍ മറക്കരുത്
മരിക്കാന്‍ ആഗ്രഹിക്കാത്തവരാണ് എല്ലാവരും. അവസാനിക്കാത്ത ജീവിതവും അതിരുകളില്ലാത്ത അവസരങ്ങളും ജീവിതത്തില്‍ നിയന്ത്രണവും കൊതിച്ചാലും മരണം എന്ന വസ്തുത അവിടെ ഒളിഞ്ഞ് കിടക്കുന്നു. കുറഞ്ഞ സമയവും ചുരുക്കം അവസരങ്ങളും ചുരുങ്ങിയ നിയന്ത്രണങ്ങളും മാത്രമാണ് നമുക്കുള്ളതെന്നതാണ് വസ്തുത. ബോധ മനസിലായാലും ഉപബോധ മനസിലായാലും മരണഭീതി എല്ലാവരിലും ഏറിയും കുറഞ്ഞും ഉണ്ടെന്നത് യാഥാര്‍ഥ്യമാണ്.
മരണഭീതി മൂലം പലര്‍ക്കും കടുത്ത ആശങ്കയും കടുത്ത ഭീതിയും മനോ വിഭ്രാന്തിയും വരെയുണ്ടാകുന്നു. ഇത്തരക്കാരുടെ ശാരീരികോര്ജത്തിന്െറ നല്ലൊരു പങ്കും ഇത്തരം മാനസിക പ്രശ്നങ്ങള്‍ മറികടക്കാനാകും ഉപയോഗിക്കുക. ഈ പ്രശ്നങ്ങള്‍ മറികടക്കാന്‍ പല വഴികളാണ് ആളുകള്‍ ഉപയോഗിക്കുക. ചിലര്‍ മരണം അകലെയാണെന്നും അതുവരെ ജീവിക്കണമെന്നും സ്വയം ബോധ്യപ്പെടുത്തി മരണഭയത്തെ ഇല്ലാതാക്കുന്നവരാണ് ചിലര്‍. തങ്ങളുടെ പേരും പെരുമയും എന്നും എല്ലാവരുടെയും ഓര്‍മകളില്‍ നിലനിര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് ചിലര്‍ ചെയ്യുക. മറ്റു ചിലരാകട്ടെ വ്യായാമത്തിലൂടെയും മറ്റും ശാരീരികാരോഗ്യം നിലനിര്‍ത്തി കൂടുതല്‍ കാലം ജീവിക്കാമെന്ന് കരുതുന്നു.

മരണത്തിന് ശേഷം എന്താണ് സംഭവിക്കുന്നത് എന്ന് ആശങ്കപ്പെടുന്നവര്‍ നിരവധിയാണ്. ഇതുവരെ മരണപ്പെട്ടവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്താത്തതിനാൽ ഇങ്ങനെ ഒരു ഭയത്തിന്‍െറ ആവശ്യമേയില്ല. മനുഷ്യന് അവരുടെ ജീവിതത്തിന്‍െറ അര്‍ഥം കണ്ടത്തൊന്‍ കഴിയാത്തതിനാലാണ് ഇങ്ങനെ ഭയം ഉടലെടുക്കാന്‍ കാരണമെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. ഇതുവഴി കുറ്റബോധവും ദേഷ്യവും ദുഖവുമടക്കം വികാരങ്ങള്‍ മനസിലേക്ക് ഇരച്ചത്തെും.
ജന്മസിദ്ധമായ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ സമയം ലഭിക്കാത്തതിനാല്‍ പലര്‍ക്കും ദുഖവും നിരാശയും തോന്നാറുണ്ട്. ചെറുപ്പത്തില്‍ വളര്‍ച്ചയുടെ പടവുകളില്‍ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ നമ്മള് കഴിവതും യത്നിക്കുമെങ്കില് പ്രായമായി ജീവിതത്തിന്‍െറ തിരക്കുകളില്‍ അമര്‍ന്നുകഴിയുമ്പോള്‍ പലര്‍ക്കും അതിന് സമയം ലഭിക്കാറില്ല.
നമുക്ക് പ്രിയപ്പെട്ടവരെ കൂടുതല്‍ സ്നേഹിച്ചില്ലെങ്കിലും നമുക്ക് നിരാശയും കുറ്റബോധവുമൊക്കെ തോന്നും. ഏറ്റവുമടുപ്പമുള്ളവരില്‍ കുറേയധികം സ്നേഹം വാങ്ങിയാലും കുറച്ചുമാത്രം തിരിച്ചുകൊടുക്കുന്നവരുണ്ടാകും.തങ്ങള്‍ ഇങ്ങനെയാണെന്നൊക്കെ പറയുമെങ്കിലും അവരുടെ ഉള്ളിന്‍െറയുള്ളില്‍ കുറ്റബോധം ഉണ്ടാവുക സ്വാഭാവികമാണ്. ഇവര്‍ ഒരിക്കല്‍ തങ്ങളുടെ തെറ്റ് തിരിച്ചറിയുകയും നിസ്സഹായ അവസ്ഥയില്‍ ചെന്നെത്തുകയും ചെയ്യാറുണ്ട്.
ഇനി മറ്റുചിലരുണ്ട്, ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് ഒരു പാട് സ്നേഹവും സ്വാന്തനവുമൊക്കെ നല്‍കുമെങ്കിലും തങ്ങള്‍ക്ക് എന്തൊക്കെ വേണമെന്നത് ഇവര്‍ പ്രകടിപ്പിക്കാറില്ല. ആശയ വിനിമയത്തിലെ ഈ പോരായ്മ കൊണ്ട് തന്നെ ഇവര്‍ക്ക് സ്നേഹം തിരിച്ചുലഭിക്കില്ല. ഇത് ഇവരുടെ ഉള്ളില്‍ ദേഷ്യത്തിന്‍െറ വിത്തുപാകുമെങ്കിലും ദേഷ്യത്തെ അവര്‍ അടക്കിവെക്കും. ഇത് ഇതതരം വ്യക്തികളെ സാമൂഹിക ജീവിതത്തില്‍ നിന്ന് അകറ്റുന്നതിനാകും വഴിവെക്കുക. ഓര്‍ക്കുക പശ്ചാത്താപം, കുറ്റബോധം, ദേഷ്യം തുടങ്ങിയ വികാരങ്ങളെല്ലാം മനുഷ്യജീവിതത്തെ അര്‍ഥശൂന്യമാക്കും.
ഓരോ വ്യക്തിയും തങ്ങളുടെ അസ്തിത്വം മനസിലാക്കിയാല്‍ മരണഭയത്തെ മറികടക്കാം. എല്ലാ അര്‍ഥത്തിലുമുള്ള കഴിവുകള്‍ പരാമാവധി വളര്‍ത്തിയെടുക്കുക. നമ്മളുടെ കഴിവുകള്‍, ലക്ഷ്യങ്ങള്‍ എന്നിവയെ കുറിച്ച് സ്വയം ഓര്‍മിപ്പിക്കുകയും തങ്ങളുടെ ശ്രദ്ധ ആ വിഷയത്തില്‍ കൊണ്ടുവരുകയും ചെയ്യുക. ഇതുവഴി നമ്മുടെ കഴിവ് നമുക്ക് സ്വന്തം വിലയിരുത്താം. സ്നേഹവും കരുതലും വാങ്ങുന്നത് പോലെ നല്‍കുകയും ചെയ്യുക. നമുക്ക് പ്രിയപ്പെട്ടവര്‍ക്കും സ്നേഹവും കരുതലും വേണമെന്ന കാര്യം ഓര്‍ക്കുക. ആരോടെങ്കിലും ദേഷ്യമുണ്ടെങ്കില്‍ അവരെ മുറിപ്പെടുത്താതെയും ദേഷ്യപ്പെടാതെയും കാര്യങ്ങള്‍ പറയുക.
നാം നമ്മുടെ നിലനില്പ്പിന്െറ അര്‍ഥം കണ്ടത്തെുന്നതോടെ ഓരോ മനുഷ്യര്‍ക്കും അഹംഭാവത്തില്‍ നിന്ന് മോചിതരാകാന്‍ കഴിയും. ഇങ്ങനെ സ്വന്തം ജീവിതത്തിന് അര്ഥമുണ്ടാക്കുകയും അഹംഭാവത്തെ അതിജയിക്കുകയും ചെയ്യുന്നതിലൂടെ മരണം ഒരു പേടിപ്പെടുത്തുന്ന ഓര്മയായിരിക്കില്ല. പകരം ഒരുപാട് സാധ്യതകള്‍ തേടി ജീവിതത്തെ സാഹസികന്െറ മനോഭാവത്തോടെ കാണാന്‍ സാധിക്കും.



Click it and Unblock the Notifications