Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വിജയിക്കുമ്പോള്‍ പരാജയപ്പെടുന്ന സ്ത്രീകള്‍ !
ചരിത്രമെന്നത് വിജയിച്ചവരുടെ കഥകളാണെന്നാണ് പൊതുവെ പറയാറ്. എല്ലാവരും വിജയിക്കാന്‍ ആഗ്രഹക്കുന്നവരാണ്. തങ്ങളുടെ ഉദ്യമങ്ങളില്‍ പരാജയം ആഗ്രഹിക്കുന്നവരുണ്ടാകാന് സാധ്യതയില്ല. വിജയം ഏറെ പോസിറ്റീവായ കാര്യങ്ങള്‍ ജീവിതത്തിലേക്ക് കൊണ്ടുവരും. അത് ഏത് രൂപത്തിലും, രീതിയിലുമാകാം. അത് നിങ്ങളെ പ്രശസ്തിയിലേക്കുയര്ത്തും, ഉയര്‍ന്ന സ്ഥാനങ്ങളിലെത്തിക്കും, സമ്പത്തും സന്തോഷവും നല്‍കും. അല്ലെങ്കില്‍ വിജയകരമായ ദാമ്പത്യജീവിതം നല്‍കും.
അതെന്ത് തന്നെയായാലും ജീവിതത്തിന്റെ രുചി മാറ്റുന്ന ചേരുവയാണ് വിജയം. വിജയിച്ച സ്ത്രീകളെ ലോകം ശ്രദ്ധിക്കും. എന്നാല്‍ വിജയം നേടിയ സ്ത്രീകള്‍ക്ക് ചില പോരായ്മകളുമുണ്ടാവും. നിങ്ങള്‍ എല്ലായ്പോഴും വിജയം മാത്രം നേടി ജീവിക്കുകയാണെങ്കില്‍ പരാജയങ്ങള്‍ എങ്ങനെയാവുമെന്ന് തിരിച്ചറിയാതെ വരും. വിജയം നേടാതെ പോയ ആളുകളുടെ മനോനില എന്തായിരിക്കുമെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുകയുമില്ല.

വിജയത്തിന് വേണ്ടിയുള്ള അശ്രാന്തപരിശ്രമങ്ങള്‍ നിങ്ങളുടെ സാമൂഹികബന്ധങ്ങളെ ഇല്ലാതാക്കും. വിജയം നേടിയ സ്ത്രീകളുടെ ചില നെഗറ്റീവായ പ്രത്യേകതകളാണ് ഇവിടെ പറയുന്നത്. നിങ്ങള്‍ പരാജയം നേരിടുമ്പോള്‍ സന്തോഷം നേടാനായി ഇവ പരിഗണിക്കാം. അഥവാ വിജയം നേടിയ സ്ത്രീകളിലൊരാളാണ് നിങ്ങളെങ്കില്‍ ഇവയെ സൂക്ഷിക്കുകയും ചെയ്യുക.
1. സമഭാവനയില്ലായ്മ - വിജയിച്ചവര്‍, എല്ലാം തങ്ങളുടെ ഭാഗത്തായി കാണുന്നു. ഇത് വിജയം നേടിയ സ്ത്രീകളുടെ ഒരു പ്രധാന പോരായ്മയാണ്. ഈ മനോഭാവം വഴി മറ്റുള്ളവരെ തനിക്ക് സമാനരായി കാണാന്‍ കഴിയാതെ വരുന്നു.
2. സാമൂഹിക ബന്ധങ്ങളിലെ കുറവ് - വിജയം നേടിയ സ്ത്രീകള്‍ക്ക് സാമൂഹികബന്ധങ്ങള്‍ കുറവായിരിക്കും. വിജയം നിങ്ങളെ സുഖകരമായ ഒരു അവസ്ഥയില്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ സാധാരണ മനുഷ്യരുമായി ഇടപെടാന്‍ വിമുഖതയുണ്ടാക്കും.
3. വിഷമം പിടിച്ച സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യാനാവില്ല - വിജയം പതിവാക്കിയവര്‍ സുഖകരമായ ഒരു അവസ്ഥയിലാവും ജീവിക്കുന്നത്. അതേ കാരണത്താല്‍ വിഷമഘട്ടങ്ങളുണ്ടാകുമ്പോള്‍ അത് കൈകാര്യം ചെയ്യാനാവാതെ വരും. വിജയം നേടുന്ന സ്ത്രീകളുടെ ഒരു പ്രധാന പോരായ്മയാണിതെന്ന് പറയാം.
4. മാനസികസമ്മര്‍ദ്ധം - ഒരു വിജയം എത്രത്തോളം മാനസിക സമ്മര്‍ദ്ധം ഉണ്ടാക്കുമെന്ന് ചിന്തിക്കാനാകുമോ? തുടര്‍ന്നും വിജയങ്ങള്‍ പ്രതീക്ഷിച്ചാവും നിങ്ങളുടെ ഇനിയുള്ള ജീവിതം. ഇത് അവര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും.
5. ഉത്തരവാദിത്വം - വിജയം നേടിയവരുടെ തലയില്‍ ഏറെ ഉത്തരവാദിത്വങ്ങളുണ്ടാവും. നിങ്ങള്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാവും ആളുകള്‍ നിങ്ങളെ ജോലികള്‍ ഏല്പിക്കുന്നത്. അത് നിങ്ങളുടെ പേര് നിലനിര്‍ത്താനായി കൂടുതല്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കും.
6. സുഹൃത്തുക്കളും ശത്രുക്കളും - യഥാര്‍ത്ഥ സുഹൃത്തുക്കളെയും ശത്രുക്കളെയും തിരിച്ചറിയാനാകാത്ത ഒരു സാഹചര്യം നിങ്ങള്‍ക്കുണ്ടാകും. വിജയം ആഘോഷിക്കുന്നതിനായി എപ്പോഴും നിങ്ങള്‍ക്കൊപ്പം ആളുകളുണ്ടാവും. ഇവരെ യഥാര്‍ത്ഥത്തില്‍ തിരിച്ചറിയുക എന്നത് വിഷമം പിടിച്ചതാണ്.
7. പ്രതീക്ഷകള്‍ സംരക്ഷിക്കല്‍ - വിജയം നേടിയ സ്ത്രീയായി ഒരിക്കല്‍ നിങ്ങള്‍ പേരെടുത്താല്‍ ആ പേര് നിലനിര്‍ത്താനായി നിങ്ങള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടി വരും. നിങ്ങള്‍ എപ്പോഴും വിജയം കൊണ്ടുവരും എന്ന പ്രതീക്ഷയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
8. പ്രശസ്തിക്കായുള്ള ശ്രമങ്ങള്‍ - വിജയം നിങ്ങളെ പ്രശസ്തയാക്കിയാല് അത് തുടര്‍ന്നും ലോകത്തിന് മുന്നില്‍ നിലനിര്‍ത്താനായി ശ്രമിക്കേണ്ടി വരും. ലോകം അനുദിനം മാറിക്കൊണ്ടിരിക്കുന്നു. അതിനാല്‍ തന്നെ നിങ്ങളും അതിനൊപ്പം പിടിച്ച് നില്ക്കാന് കഠിനമായി പരിശ്രമക്കേണ്ടി വരും.



Click it and Unblock the Notifications
