Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഐ ആം സോ...സോറി
ആരും പൂര്‍ണ്ണരല്ല. എന്തു ചെയ്യുന്നു എന്ന് നോക്കാതെ നിങ്ങള്‍ തെറ്റുകള്‍ അവസാനിപ്പിക്കുന്നു എന്നതാണ് ആദ്യ കുറവ്. ഈ തെറ്റുകള്‍ പതിവല്ലാത്തിടത്തോളവും ഒരിക്കല്‍ മാത്രമാണ് സംഭവിക്കുന്നതെങ്കിലും കുഴപ്പമില്ല,എന്നാല്‍ മറിച്ചാണെങ്കില്‍ ക്ഷമ പറയാനുള്ള വഴികള്‍ നിങ്ങള്‍ കണ്ടെത്തെണം.
മുന്‍ പറഞ്ഞ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ് നിങ്ങളെങ്കില്‍ ക്ഷമ പറയാനുള്ള ചില മനോഹരമായ വഴികള്‍ നിങ്ങള്‍ക്കാവശ്യമാണ്. ശരിക്കും നിങ്ങള്‍ ക്ഷമ പറയുന്നത് ആരോടാണെന്ന കാര്യം ഇവിടെ പ്രസക്തമല്ല; സുഹൃത്ത്, കുടുംബാംഗം, ഭാര്യ, കുട്ടികള്‍ തുടങ്ങി ആരോടും ആകാം.
നിങ്ങള്‍ക്ക് ക്ഷമ പറയാനുള്ള 10 മനോഹരങ്ങളായ വഴികളാണ് ഇവിടെ പറയുന്നത്.

പ്രഭാതഭക്ഷണം ബെഡില്‍
പല സന്ദര്‍ഭങ്ങളിലും ഇതൊരു നല്ല മാതൃക അല്ല. ക്ഷമപറയേണ്ട വ്യക്തി ആര് എന്നതുമായി ബന്ധപ്പെട്ടിരിക്കും ഇതിന്റെ പ്രാധാന്യം. ഭാര്യയോടാണ് ക്ഷമ പറയേണ്ടി വരുന്നതെങ്കില്‍ മികച്ചത് അല്ലെങ്കിലും ഈ മാര്‍ഗം തിരഞ്ഞെടുക്കാം. പൊതുവെ ലളിതവും സുന്ദരവുമായ വഴിയാണിത്.
ഷോപ്പിങ്
പേഴ്‌സ് കാലിയാക്കും എങ്കിലും ക്ഷമ പറയാന്‍ പറ്റിയ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്. പെണ്‍ കുട്ടികളോട് ആണ് ക്ഷമ പറയേണ്ടതെങ്കിലെ ഈ മാര്‍ഗ്ഗം ഫലപ്രദമാകൂ. എന്തെങ്കിലും ഭംഗിയുള്ളത് അവര്‍ക്ക് വാങ്ങി നല്‍കി ഒപ്പം ക്ഷമാപണം നടത്തുന്ന കുറിപ്പോ കാര്‍ഡോ നല്‍കുക.
പൂക്കള്‍
സ്‌ത്രീകള്‍ക്ക് പൊതുവെ പൂക്കള്‍ ഇഷ്ടമാണ് എന്നതിനാല്‍ ഈ വഴി നിങ്ങളെ സഹായിക്കും. സാഹചര്യം എത്രത്തോളം സങ്കീര്‍ണമാണ് എന്നതിനെ അപേക്ഷിച്ചു കൂടിയാണ് ഇതിന്റെ ഫലം. കാര്യം അത്ര പ്രശ്‌നമുള്ളതല്ലെങ്കില്‍ നിങ്ങള്‍ക്ക് നല്ലത്. വിവിധ നിറങ്ങളിലുള്ള പൂക്കള്‍ ഇടകലര്‍ത്തി നല്‍കുക. ഇവയുടെ ഗന്ധം നല്ലതാണന്ന് ഉറപ്പ് വരുത്തണം. നല്ല പുതിയ പൂക്കള്‍ അവരുടെ വീട്ടിലോ ജോലി സ്ഥലത്തോ കൊണ്ടു ചെന്ന് കൊടുക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.
ചിത്രങ്ങള്‍
ഇരുവരും ഒരു മുറിയിലല്ല എങ്കിലെ ഈ മാര്‍ഗം ശരിയാകൂ. മനോഹരമായ എന്തെങ്കിലും ധരിച്ച് , ശരിക്കും നിങ്ങള്‍ ക്ഷമ പറയുന്നതായി ഒരു കാര്‍ഡ് ബോര്‍ഡില്‍ എഴുതി ഉയര്‍ത്തി പിടിച്ച് ഒരു ഫോട്ടോ എടുത്ത് ക്ഷമ പറയേണ്ട വ്യക്തിക്ക് അയക്കുക. ക്ഷമ പറയേണ്ടത് വളരെ അത്യാവശ്യമായ സന്ദര്‍ഭത്തില്‍ ഇങ്ങനെ ചെയ്യാം. ക്ഷമ പറയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി ശ്രമിക്കുന്നുവെന്നും അത് പറയുന്നത് വരെ നിങ്ങള്‍ക്ക് പശ്ചാത്താപം ഉണ്ടാകും എന്നും തോന്നിപ്പിക്കാന്‍ ഇത് സഹായിക്കും.
വസ്‌ത്രങ്ങള്‍
നിങ്ങളുടെ ഇഷ്ടപ്പെട്ട കഥാപാത്രത്തിന്റെയോ അല്ലെങ്കില്‍ ക്ഷമ പറയേണ്ട ആളുടെയോ വസ്‌ത്രധാരണം സ്വീകരിച്ച് അവര്‍ക്കായി കാത്തിരിക്കുക.
അവരെത്തി കഴിയുമ്പോള്‍ കഥാപാത്രത്തെ പോലെ അഭിനയിച്ച് ക്ഷമ പറയാന്‍ തുടങ്ങുക. ഇത്തരം വസ്‌ത്രധാരണത്തിലൂടെ അവരെ ആകര്‍ഷിക്കാന്‍ കഴിയും .
പപ്പി ഐയ്‌സ്
അത്ഭുതപ്പെടുമ്പോള്‍ നായ്‌ക്കുഞ്ഞുങ്ങളുടെ കണ്ണുപോലെ ആകുന്നതില്‍ നിന്നാണ് പപ്പി ഐയ്‌സ് എന്ന വാക്കുണ്ടായത്. നായ്‌ക്കുഞ്ഞുങ്ങളെ വഴക്ക് പറഞ്ഞാല്‍ അവ വലിയ കണ്ണുകളുയര്‍ത്തി ഒരു പ്രത്യേക ഭാവത്തില്‍ നിങ്ങളെ നോക്കും. പിന്നീട് അവയെ വഴക്ക് പറയാന്‍ തോന്നില്ല പകരം കെട്ടിപിടിച്ച് ആശ്വസിപ്പിക്കുകയായിരിക്കും നിങ്ങള്‍ ചെയ്യുക. ഇത് മനുഷ്യരുടെ കാര്യത്തിലും പ്രാവര്‍ത്തികമാണ് , നിങ്ങള്‍ ഒരു സ്‌ത്രീ ആണെങ്കില്‍ മാത്രം. ആണുങ്ങള്‍ക്കിത് ഫലപ്രദമാകണമെന്നില്ല.
കളിയായുള്ള ആക്രമണം
ഇതൊരു നല്ല മാര്‍ഗ്ഗമാണ് പക്ഷെ നിങ്ങള്‍ക്ക് ക്ഷമ പറയേണ്ടത് ആരോട് എന്നതിനെ ആശ്രയിച്ചായിരിക്കണം. കുട്ടികളോടും ബന്ധുക്കളോടും ഈ മാര്‍ഗ്ഗം ശരിയാകുമെന്ന് തോന്നുന്നില്ല. മറിച്ച് ഭാര്യയോട് ക്ഷമ പറയാന്‍ ഈ മാര്‍ഗം സ്വീകരിക്കാം. അവര്‍ നിങ്ങളോട് ക്ഷമിച്ചു എന്ന് പറയുന്നത് വരെ കളിയായി തള്ളുകയും അടിക്കുകയും ഒക്കെ ചെയ്യാം. ( അടി കാര്യമാകാതെ നോക്കണം) . കാര്യങ്ങള്‍ ശരിയായ വഴിക്കല്ല പോകുന്നത് എന്ന് തോന്നുകയാണെങ്കില്‍ ഈ മാര്‍ഗം വളരെ വേഗം ഉപേക്ഷിക്കണം.
കവിത
നിങ്ങള്‍ ഒരു കവിയാകണമെന്നില്ല ഇത്തരം കവിത എഴുതാന്‍. മറ്റ് തരത്തില്‍ അര്‍ത്ഥമില്ലെങ്കിലും ക്ഷമ പറയുക എന്ന് ഒറ്റ ഉദ്ദേശത്തില്‍ എഴുതുന്ന തമാശ കവിതകളെ കുറിച്ചാണ് പറയുന്നത്. ക്ഷമ പറയാന്‍ പറ്റിയ ഒരേ താളത്തില്‍ വരുന്ന നിരവധി വാക്കുകള്‍ ഇന്റര്‍നെറ്റിലും മറ്റും നോക്കിയാല്‍ കിട്ടും ഇവ ചേര്‍ത്ത് കവിത എഴുതി വായിക്കുക. കേള്‍ക്കുന്ന ആള്‍ ഉറക്കെ ചിരിച്ചു തുടങ്ങിയാല്‍ അതിനര്‍ത്ഥം നിങ്ങളോട് ക്ഷമിച്ചു എന്നാണ്.
തമാശകള്‍
ക്ഷമ പറയാന്‍ വിവിധ കളികള്‍ തിരഞ്ഞെടുക്കാം. തെറ്റിന്റെ ആഴത്തെ ആശ്രയിച്ച് വേണം ഇത്. സാധാരണ രീതിയില്‍ നിങ്ങള്‍ സമ്മതിക്കാത്ത എന്തെങ്കിലും ഒന്ന് തമാശയ്‌ക്ക് തെറ്റ് ചെയ്‌തതിനുള്ള ശിക്ഷയായി സ്വയം സ്വീകരിക്കാം. ഉദാഹരണത്തിന് നിങ്ങളോട് ക്ഷമിക്കാമെന്ന് പറഞ്ഞാല്‍ എത്രവേണമെങ്കിലും ഒപ്പം ഗെയിം കളിക്കാന്‍ സമ്മതിക്കുക, വാട്ടര്‍ഗണ്‍ കൊണ്ട് ഷൂട്ട് ചെയ്‌ത് വീഴ്‌ത്താന്‍ അനുവദിക്കുക തുടങ്ങി പലതും.
ഭക്ഷണം
ആണുങ്ങളോടാണ് ക്ഷമ പറയുന്നതെങ്കില്‍ ഈ മാര്‍ഗം തിരഞ്ഞെടുക്കാം. ക്ഷമ പറയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഭക്ഷണം എന്നത് വലിയ രഹസ്യമല്ല. ക്ഷമപറയാന്‍ ഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് പലതരത്തില്‍ ക്രിയാത്മകമാവാം. അപ്രതീക്ഷതമായി ഒരു റോമാന്റിക് ഡിന്നര്‍ നല്‍കുക എന്നത് സാധാരണ ചെയ്യുന്നതാണ്. ക്ഷമ പറയേണ്ട വ്യക്തി ഏത് തരത്തിലുള്ള ആളാണ് എന്നതിനെ ആശ്രയിച്ച് പലതരത്തിലുള്ള പദ്ധതികള്‍ തയ്യാറാക്കാം. ഭക്ഷണത്തിനുള്ള ചേരുവകള്‍ കൊണ്ട് ക്ഷമ എന്ന് എഴുതി വയ്‌ക്കുകയുമാവാം.



Click it and Unblock the Notifications











