Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ചില ഇന്ത്യന്‍ 'വട്ടു'കള്‍
ഓരോ രാജ്യക്കാര്‍ക്കും അവരവരുടേതായ പ്രത്യേകതകള്‍ കാണും. ഇത് സംസാരത്തിലാകം, പെരുമാറ്റത്തിലാകാം. മറ്റുള്ളവര്‍ക്ക് വിചിത്രമെന്നു തോന്നാവുന്ന ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അസ്വാഭാവികമായി തോന്നാറുമില്ല.
ഇന്ത്യക്കാര്‍ക്കു പൊതുവെ ചില വിചിത്ര രീതികളുണ്ട്. ചില ചെറിയ വട്ടുകള്‍ എന്നു വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാം. ഇത്തരം വട്ടുകളെക്കുറിച്ചറിയൂ,

ഇന്ത്യാക്കാരുടെ ചില വിചിത്ര സ്വഭാവങ്ങള്‍
വിദേശികളെ തുറിച്ചു നോക്കുന്നത് മിക്കവാറും ഇന്ത്യാക്കാരുടെ ശീലമാണെന്നു പറയാം. ഇത് അനുഭവിയ്ക്കുന്നവര്‍ക്ക് എത്ര അരോചകമാകുമെന്ന് അവര്‍ ഓര്ക്കാറില്ലായിരിയ്ക്കാം.

ഇന്ത്യാക്കാരുടെ ചില വിചിത്ര സ്വഭാവങ്ങള്‍
യെസ്, അല്ലെങ്കില്‍ നോ, ഇതിന് രണ്ടിനും തലയാട്ടുന്നത് ഇന്ത്യാക്കാരുടെ മറ്റൊരു ശീലം. ഇത് പലപ്പോഴും മുന്നില്‍ നില്‍ക്കുന്നയാള്‍ക്ക് ചിന്താക്കുഴപ്പം സൃഷ്ടിയ്ക്കുകയും ചെയ്യും.

ഇന്ത്യാക്കാരുടെ ചില വിചിത്ര സ്വഭാവങ്ങള്‍
മലയാളികളെ മാറ്റി നിര്‍ത്തുക, കേരളത്തിലൊഴികെയുള്ള ഏതു സ്ഥലങ്ങളിലും പാനി പൂരി വില്‍ക്കുന്നവര്‍ക്കു ചുറ്റും എപ്പോഴും ചെറിയൊരു ആള്ക്കൂട്ടമുണ്ടായിരിയ്ക്കും. ഈ വിഭവത്തിന്റെ സ്വീകാര്യത തന്നെ കാരണം. സ്റ്റാറ്റസ് ഭേദം നോക്കാതെ എല്ലാവരും തെരുവുകളില്‍ നിന്നും വാങ്ങിക്കഴിയ്ക്കുന്ന ഒരു ഭക്ഷ്യവിഭവമാണ് ഇതെന്നു പറയാം.

ഇന്ത്യാക്കാരുടെ ചില വിചിത്ര സ്വഭാവങ്ങള്‍
പച്ചക്കറിക്കടകളില്‍ പോകുമ്പോള്‍ ഫ്രീയായി മല്ലിയിലയും കറിവേപ്പിലയും പച്ചമുളകുമെല്ലാം ചോദിക്കുന്നവരെ കാണാം. പ്രത്യേകിച്ച് അല്പം പ്രായം ചെയ്യന്നവര്‍.

ഇന്ത്യാക്കാരുടെ ചില വിചിത്ര സ്വഭാവങ്ങള്‍
പൊതുസ്ഥലങ്ങളിലെ ബാത്റൂമുകളിലും ടോയ്ലറ്റുകളിലും വച്ചിരിയ്ക്കുന്ന ടിഷ്യൂ പേപ്പര്‍ മോഷ്ടിയ്ക്കുന്ന ധാരാളം പേരുണ്ട്.

ഇന്ത്യാക്കാരുടെ ചില വിചിത്ര സ്വഭാവങ്ങള്‍
ജാതകത്തിലും മറ്റും അമിതമായി വിശ്വസിയ്ക്കുന്നവരാണ് പല ഇന്ത്യാക്കാരും. പലരും രാവിലെ പത്രത്തില്‍ സ്ഥിരം വായിക്കുന്ന ഒരു കോളവും രാശി ഫലമായിരിയ്ക്കും.

ഇന്ത്യാക്കാരുടെ ചില വിചിത്ര സ്വഭാവങ്ങള്‍
പൊതുസ്ഥലങ്ങളില്‍, പ്രത്യേകിച്ച് മതിലുകളില്‍ മൂത്രമൊഴിയ്ക്കുന്നത് ഇന്ത്യാക്കാരായ ആണുങ്ങളുടെ വൃത്തികെട്ട ശീലമാണെന്നു വേണമെങ്കില്‍ പറയാം.

ഇന്ത്യാക്കാരുടെ ചില വിചിത്ര സ്വഭാവങ്ങള്‍
ഇത്തരം ദൃശ്യങ്ങള്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലുമൊന്നും അന്യമല്ല. ഉള്‍ക്കൊള്ളാവുന്നതില്‍ കൂടുതല്‍ പേര് ഇരുചക്ര വാഹനങ്ങളിലും ഓട്ടോകളിലുമെല്ലാം യാത്ര ചെയ്യുന്നതു കാണാം.

ഇന്ത്യാക്കാരുടെ ചില വിചിത്ര സ്വഭാവങ്ങള്‍
ഫ്രീ ക്യാരി ബാഗുകള്‍ ചോദിച്ചു വാങ്ങുന്നത് ഇന്ത്യക്കാരുടെ മറ്റൊരു ശീലമാണ്.

ഇന്ത്യാക്കാരുടെ ചില വിചിത്ര സ്വഭാവങ്ങള്‍
ഫാസ്റ്റ്ഫുഡിനൊപ്പം റെസ്റ്റോറന്റുകളില്‍ ലഭിയ്ക്കുന്ന സോസ്, പെപ്പര്‍ സാഷെകള്‍ ബാഗിലാക്കി വീട്ടിലേയ്ക്കു കൊണ്ടുപോകുന്നതും ഇന്ത്യക്കാരുടെ ഒരു ശീലമാണെന്നു പറയാം.

ഇന്ത്യാക്കാരുടെ ചില വിചിത്ര സ്വഭാവങ്ങള്‍
പെട്രോളോ ഡീസലോ അടിയ്ക്കാന്‍ പമ്പുകളില്‍ പോകുന്നവര്‍ സൗജന്യമായി ടയറുകളില്‍ എയര്‍ നിറയ്ക്കുന്നതും മറ്റൊരു ശീലമാണ്.



Click it and Unblock the Notifications
