Latest Updates
-
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ
ചില ഭ്രാന്തമായ പച്ചകുത്തലുകള്‍
"എന്റെ പേര് നിന്നില്‍ പച്ചകുത്തൂ, എങ്കില്‍ എനിക്കറിയാം ഇത് യഥാര്ത്ഥമാണന്ന്" ഈ വരികള്‍ സത്യമാണ്, ഇപ്പോള്‍ പച്ചകുത്തിലിന്റെ കാലമാണ്.
സ്വന്തം ശരീരത്തില്‍ പച്ചകുത്താം എന്ന് എടുക്കുന്ന തീരുമാനം വളരെ വലുതാണ്. ഇത് എല്ലാകാലവും നിങ്ങളില്‍ കാണും. അതിനാല്‍ കരുതലോടെ ചെയ്യുക. സ്വന്തം പേര്, ഇഷ്ടപെടുന്നവരുടെ പേരിന്റെ ആദ്യഅക്ഷരങ്ങള്‍, വിചിത്രമായ അടയാളങ്ങള്‍ തുടങ്ങി എന്തും പച്ചകുത്തുന്നതിനായി തിരഞ്ഞെടുക്കാം. പച്ചകുത്താന്‍ തുടങ്ങുന്നതിന് മുമ്പ് എന്ത് രൂപമാണ് പതിക്കേണ്ടതെന്ന് ശരിക്കും തീര്‍ച്ചപ്പെടുത്തുക. കാരണം എല്ലാ ദിവസവും നിങ്ങള്‍ കാണേണ്ടതാണിത്.
വസ്ത്രത്തിന്റെയും ചെരുപ്പിന്റെയും കാര്യത്തില്‍ മാത്രമല്ല പുതിയ പ്രവണതകള്‍ ഉള്ളത് പച്ചകുത്തലിലും ഉണ്ട് പുതുമകള്‍. പച്ചകുത്തുന്നിടത്ത് നിങ്ങള്‍ക്ക് വേണ്ടത് പറഞ്ഞു തരാന്‍ ആളുണ്ടാകുമെന്ന് കരുതരുത്. സ്വന്തം ഇഷ്ടത്തിനനുസരിച്ച് വിചിത്രങ്ങളായ രൂപങ്ങള്‍ തിരഞ്ഞെടുക്കുന്നവരാണ് ഇപ്പോള്‍ ഏറെപ്പേരും. ഇതിനെ കുറിച്ചറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും. പച്ചകുത്തുന്നത് ഇഷ്ടമുള്ളവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ മനസ്സ് കീഴ്പെടുത്തും ഇത്.

കണ്ണട
പച്ചകുത്തുന്നതില്‍ ഏറ്റവും ഭ്രാന്തമായതെന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. മാത്യു എന്ന ആള് ആണ് സ്ഥിരമായി കണ്ണടയുടെ രൂപം മുഖത്ത് പച്ചകുത്തുന്നത് നല്ല ആശയമാണന്ന് ചിന്തിച്ചത്. മറ്റാരെയെങ്കിലും വേദനിപ്പിക്കുന്നതിന് പകരം സ്വയം വേദനിപ്പിക്കുകയാണ് അയാള്‍ ചെയ്തത്. ഇതിന് വന്‍ പ്രചാരം ലഭിക്കുകയും ചെയ്തു. വിചത്രമായ പച്ചകുത്തലുകളില് ആളുകള്‍ക്ക് അതോടെ താല്പര്യം കൂടുകയും ചെയ്തു.
ഫേസ് ബുക്ക്
ദശലക്ഷകണക്കിന് ഉപയോക്താക്കളുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റാണ് ഫേസ് ബുക്ക്. ഫേസ്ബുക്കിന്റെ ചില കടുത്ത ആരാധകര്‍ ഫേസ് ബുക്കിന്റെ ലൈക്ക് ചിഹ്നം വിചിത്രമായ സ്ഥലങ്ങളില്‍ പച്ചകുത്തിയാണ് വ്യത്യസ്തരായത്. ഫേസ് ബുക്ക് തീര്‍ച്ചയായും പലരുടെയും ഹൃദയം കവര്‍ന്നിട്ടുണ്ട് ഇപ്പോള്‍ ശരീരങ്ങളിലെ പലഭാഗങ്ങളും!
മൈസ്പേസ്
ഫേസ് ബുക്കിനെ ചിലര്‍ ആരാധിച്ചപ്പോള്‍ മറ്റ് ചിലര്‍ പിന്താങ്ങിയത് മൈസ്പേസിനെയാണ്. ഇവര്‍ സ്വന്തം ശരീത്തില്‍ പച്ചകുത്തിയത് മൈസ്പേസാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളോടുള്ള ആരാധന പ്രകടിപ്പിക്കാന്‍ സ്വന്തം ശരീരത്തിന്റെ വ്യത്യസ്ത സ്ഥലങ്ങളാണ് ഇവര്‍ പതിച്ച് നല്‍കുന്നത്! എത്ര രസകരമായ ആചാരങ്ങള്‍ അല്ലേ!
ചീത്ത തമാശ
വിചിത്രമായ പച്ചകുത്തലില്‍ ചിലര്‍ കുസൃതികളും നിറയ്ക്കാറുണ്ട്. ഇത്തരക്കാര്‍ ശരീരത്തില്‍ ചീത്ത തമാശകളാണ് പച്ചകുത്തുന്നത്. നിലവിലെ ഒരു പ്രവണതയാണിത്. തമാശ മോശമാണെങ്കിലും പച്ചകുത്തുന്നവര്ക്കത് പ്രശ്നമല്ല.
സ്റ്റുപിഡ്
സ്റ്റുപിഡ് എന്ന വാക്ക് നെറ്റിയില്‍ പച്ചകുത്തുന്നത് അടുത്തകാലത്തെ പ്രവണതയാണ്. സ്വയം വിഡ്ഢിയായി വരച്ചു കാട്ടുന്നതിനുള്ള ഏറ്റവും നല്ല വഴിപോലെയുണ്ട് ഇത് കണ്ടാല്‍. എന്താണ് ശരിക്കും അവര്‍ എന്ന് വിശദീകരിക്കാനുള്ള ശ്രമമാണ് പലരും പച്ചകുത്തലിലൂടെ ശ്രമിക്കുന്നത്. ഇത്തരം വവിചിത്രമായ പച്ചകുത്തിലുകള് ചെയ്യുന്ന സമയത്ത് വളരെ രസകരമാണ് എന്നാല്‍, ഇത് എക്കാലവും തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന കാര്യം പലരും മറന്നു പോകും.
ഗംഗംസ്റ്റൈല്
സൈ ഗംഗംസ്റ്റൈല് പച്ച കുത്തല് ആരും ഉപേക്ഷിച്ചിട്ടില്ല. ആരാധന മൂത്ത് ചിലര്‍ സൈയുടെ രൂപം പച്ചകുത്തിയിട്ടുണ്ട്. ഇതും ഭ്രാന്തമായ ഒരു പച്ചകുത്തലാണ്. വിചത്രമായ സ്ഥലങ്ങളിലുള്ള ഭ്രാന്തമായ പച്ചകുത്തല്‍ നിലവിലെ പ്രവണതയാണ്. ആരാധകര്‍ തന്റെ രൂപം ശരീരത്തില്‍ പച്ച കുത്തുന്നതില്‍ സൈ ഏറെ സന്തോഷത്തിലാണ്. സൈയ്ക്ക് ഇതിലും വലിയൊരു അംഗീകാരം ഇനിയെന്താണ് വേണ്ടത്?
ടോയ്ലറ്റ് കപ്കേക്ക്
ഇതുവരെയുള്ളതില്‍ ഏറ്റവും വിചിത്രമായ പച്ചകുത്തല്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാം. ടോയ്ലറ്റ് ക്ലോസറ്റും അതിന് മുകളില്‍ ഒരു കപ്പ് കേക്കും ആണ് ഈ പച്ചകുത്തലിലെ രൂപം. ഇത് രസകരമാണോ അതോ അസഹ്യമോ? എന്തു തന്നെയായാലും ഇങ്ങനെ ചെയ്യാനും ആളുകളുണ്ട് ! അതിനാല്‍ മറ്റ് അഭിപ്രയമില്ല!



Click it and Unblock the Notifications