Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വനിതാ ബോസുമാര്‍ വരുത്തും തെറ്റുകള്‍
കോര്‍പറേറ്റ് മേഖലകളുടെ തലപ്പത്ത് വനിതാ മേധാവികള്‍ കൂടുതലായി വരുന്ന ഒരു കാലഘട്ടമാണിത്. ഒരു സ്ഥാപനത്തെ വിജയത്തിലെത്തിയ്ക്കാന്‍ വനിതകള്‍ക്ക് കഴിയുമെന്നതിന്റെ വിശ്വാസമാണ് ഇതിന് പുറകില്‍.
ബോസ് അഥാവാ മേധാവി എന്നതു കൊണ്ടുമാത്രം ഇവര്‍ തെറ്റുകള്‍ വരുത്തില്ലെന്നു പറഞ്ഞു കൂടാ. സാധാരണ ഗതിയില്‍ വനിതാ ബോസുമാര്‍ ചെയ്യുന്ന ചില തെറ്റുകളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

വനിതാ ബോസുമാര്‍ വരുത്തും തെറ്റുകള്‍
വനിതാ ബോസുമാര്‍ ചിലപ്പോള്‍ മനപൂര്‍വം പുരുഷബോസിന്റെ സ്വാഭാവങ്ങള്‍ കാണിയ്ക്കാന്‍ ശ്രമിയ്ക്കും. ഇത് കാര്യങ്ങള്‍ വഷളാക്കാനേ ഉപകരിയ്ക്കൂ. ഇരുവിഭാഗങ്ങള്‍ക്കും അവനവന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഇത് മനസിലാക്കി പ്രവര്‍ത്തിയ്ക്കുന്നതാണ് നല്ലത്.

വനിതാ ബോസുമാര്‍ വരുത്തും തെറ്റുകള്‍
സംഘത്തിലെ സ്ത്രീകളായ ജോലിക്കാരോട് കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിയ്ക്കുന്നവരുണ്ട്. സ്ത്രീയായതു കൊണ്ട് സ്ത്രീകളോട് പക്ഷം പിടിയ്ക്കുമെന്ന ആരോപണം ഭയന്നായിരിയ്ക്കും ഇത്.

വനിതാ ബോസുമാര്‍ വരുത്തും തെറ്റുകള്‍
അനുഭവങ്ങള്‍ കാരണമോ മറ്റോ പുരുഷന്മാരെ വെറുക്കുന്നവരുണ്ടാകാം. ഈ വെറുപ്പ് തനിക്കു കീഴെ ജോലി ചെയ്യുന്ന പുരുഷന്മാരോട് പ്രകടിപ്പിയ്ക്കുന്നവരുമുണ്ടാകും.

വനിതാ ബോസുമാര്‍ വരുത്തും തെറ്റുകള്‍
പുരുഷന്മാരേക്കാള് കൂടുതല്‍ സ്ട്രെസ് അനുഭവപ്പെടുന്നത് വനിതാ ബോസുമാര്ക്കായിരിയ്ക്കും. ഇവര്‍ ഇത് കീഴില്‍ ജോലി ചെയ്യുന്നവരോട് കാണിയ്ക്കുകയും ചെയ്യും.

വനിതാ ബോസുമാര്‍ വരുത്തും തെറ്റുകള്‍
ബോസാകുമ്പോള് അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും ചിലപ്പോള്‍ ഗോസിപ്പുകളും നേരിടേണ്ടി വരുന്നതും സ്വാഭാവികം. ഇതിന് ചെവി കൊടുക്കുന്ന സ്വഭാവം കൂടുതല്‍ വനിതാ ബോസുമാര്ക്കാണ്.

വനിതാ ബോസുമാര്‍ വരുത്തും തെറ്റുകള്‍
എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തു ചെയ്യുന്ന സ്വഭാവം ചില വനിതാ ബോസുമാര്ക്കുണ്ട്. ഇത് താങ്ങാനാവുന്നതില്‍ കൂടുതല്‍ ഭാരത്തിന് കാരണമാകും.

വനിതാ ബോസുമാര്‍ വരുത്തും തെറ്റുകള്‍
ജോലിയുടെ ഉത്തരവാദിത്വവും സ്ഥാനവുമെല്ലാം ലഭിച്ചു കഴിയുമ്പോള്‍ പല കാരണങ്ങള്‍ കൊണ്ട് ചിരിയ്ക്കാന്‍ പോലും മറന്നു പോകുന്ന വനിതാബോസുമാരുണ്ട്. ഇത് പൂര്‍ണമായും ഉപേക്ഷിയ്ക്കേണ്ട ഒരു ശീലമാണ്.

വനിതാ ബോസുമാര്‍ വരുത്തും തെറ്റുകള്‍
ബോസായിക്കഴിയുമ്പോള് മറ്റു ജോലിക്കാരുമായുള്ള ആശയവിനിമയം ഉപേക്ഷിയ്ക്കുന്നവരുണ്ട്. ഇതും പൊതുവെ വനിതാ ബോസുമാരുടെ ഭാഗത്തു നിന്നും വരുന്ന ഒന്നാണ്.

വനിതാ ബോസുമാര്‍ വരുത്തും തെറ്റുകള്‍
ഉയര്‍ന്ന സ്ഥാനം കിട്ടിക്കഴിയുമ്പോള്‍ ജോലിയ്ക്കു പുറമെ ജീവിതമില്ലാതെ എപ്പോഴും ജോലിത്തിരക്കില്‍ കഴിയുന്ന ശീലം പല വനിതാ ബോസുമാര്ക്കുമുണ്ട്. ഇതും തെറ്റായ ഒരു രീതിയാണ്.



Click it and Unblock the Notifications
