Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സ്വപ്നങ്ങളും അര്‍ത്ഥവും
സ്വപ്നങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാനുള്ള ശ്രമം മനുഷ്യന് ഉണ്ടായ കാലം മുതല്‍ നടക്കുന്നുണ്ട്.
നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗത്തെയാണ് സ്വപ്നം പ്രതിനിധീകരിക്കുന്നത്. മിക്കവാറും എല്ലാ രാത്രികളിലും നമ്മള് സ്വപ്നം കാണാറുണ്ട്. ആദ്യകാലത്ത് സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ പുരാതന ബാബിലോണ്‍, ഗ്രീസ്, ഈജിപ്ത് എന്നിവിടങ്ങളില്‍ നടന്നതായി രേഖകളുണ്ട്. ഈ പുരാതന സമൂഹങ്ങളില്‍ ദൈവിക ശക്തിയുമായുള്ള വിശുദ്ധമായ ആശയവിനമയമാണ് സ്വപ്നങ്ങള്‍ എന്നാണ് കരുതിയിരുന്നത്.
സാധാരണ ചില സ്വപ്നങ്ങളും അവയുടെ വ്യാഖ്യാനവും

1. ചിലന്തികള്‍
ചിലന്തികളെ സ്വപ്നം കാണുന്നത് സൂചിപ്പിക്കുന്നത് സ്വപ്നം കാണുന്ന ആളെ ഒരു സാഹചര്യം അല്ലെങ്കില്‍ വ്യക്തി കൗശലത്താല്‍ സ്വാധീനിക്കും എന്നാണ്. ചിലന്തി വിഷമുള്ളതാണെങ്കില്‍ വളരെ വിഷമുള്ള, ഒരു പക്ഷെ മരണകാരണമായേക്കാവുന്ന ശക്തികളെ കുറിച്ച് സ്വപ്നം കണ്ടവര്‍ക്ക് ജാഗ്രത വേണമെന്ന് റിച്ച് മോണ്ട് പറയുന്നു. ഉണര്‍ന്നിരിക്കുമ്പോള്‍ ചിലന്തികളെ ഭയമുള്ളവരാണെങ്കില്‍ സ്വപ്നത്തിന്റെ അര്‍ത്ഥം വ്യത്യസ്തമാണ്: അവന്/ അവള് ഈ പേടിയെ മറികടക്കണം . പൊതുവെ പ്രാണികളെ സ്വപ്നം കണ്ടാല്‍ അര്‍ത്ഥമാക്കുന്നത് എന്തോ നിങ്ങളെ ഭയപ്പെടുത്തുന്നുണ്ട് എന്നാണ്.
2. പിന്തുടരുന്നു
സ്വപ്നത്തില്‍ എന്തെങ്കിലും പിന്തുടരുന്നതായി തോന്നുന്നത് നിങ്ങളെ വേദനിപ്പിക്കുന്നതോ ,ചെറുക്കുന്നതോ ആയ വികാരം, വ്യക്തി അല്ലെങ്കില്‍ പ്രശ്നങ്ങളെ നിങ്ങള്‍ അവഗണിക്കുന്നു എന്ന് നിങ്ങളുടെ ഉപബോധ മനസ്സ് നിങ്ങളോട് പറയുന്നതാണ്. ഏത് സന്ദര്‍ഭത്തിലാണ് ആരാണ് അല്ലെങ്കില്‍ എന്താണ് നിങ്ങളെ പിന്തുടരുന്നത് എന്നതും പ്രാധാന്യം അര്‍ഹിക്കുന്നു. ഇത്തരം സ്വപ്നങ്ങള്‍ കാണാതിരിക്കുന്നതിന് ശരിക്കുള്ള ജീവിതത്തില്‍ ഈ സന്ദര്‍ഭത്തെ മറികടക്കണം .
3. സമൂഹത്തില്‍ നഗ്നരാവുക
വളരെ സാധാരണമാണ് ഈ സ്വപ്നം. വ്രണപ്പെട്ടതായോ തുറന്നു കാട്ടിയതായോ ഉള്ള അനുഭവമാണ് ഇത് സൂചിപ്പിക്കുന്നത്. ദി ഡ്രീമര്‍ ആന്‍ഡ് ദി ബീസ്റ്റ് എന്ന പുസ്കം എഴുതിയ കെയ്ത്ത് സ്റ്റീവന്‍സ് പറയുന്നു- നമ്മുടെ പ്രാഥമികമായ സഹജവാസനകളെയും സ്വപ്ന വ്യാഖ്യാനത്തിലെ "ത്രട്ട് റിഹേഴ്സല്‍" സിദ്ധാന്തവും എങ്ങനെയാണ് സ്വപ്നം കൈകാര്യം ചെയ്യുന്നതെന്ന് , ആദിമകാലത്ത് നഗ്നനാക്കപ്പെടുന്നതായി സ്വപ്നം കാണുന്നത് നിങ്ങള്‍ക്ക് ഗുണകരമല്ല എന്നാണ് കണക്കാക്കിയിരുന്നത്. അത് ചെറുക്കാനുള്ള വഴികണ്ടെത്താനുള്ള സൂചന കൂടിയാണിത് . അങ്ങനെ ഇത്തരം സ്വപ്നങ്ങള്‍ ഗുണകരമല്ലാത്ത അവസ്ഥയില്‍ ചെന്നു പെടാതിരിക്കാനുള്ള ബോധം ഉണര്‍ത്തും.ആലങ്കാരികമായി പറഞ്ഞാല്‍ പൊതു സമൂഹത്തില്‍ നഗ്നനനാക്കപ്പെടുന്നത് സൂചിപ്പിക്കുന്നത് വൈകാരികമായി നിങ്ങളുടെ തുറന്ന് കാട്ടല് ആണ്. ഉദാഹരണത്തിന് വളരെ ഹാനികരമായ വ്യക്തിപരമായ രഹസ്യം തുറന്ന് പറയുക.
4. പല്ല് കൊഴിയുക
പരിണാമകാലം തൊട്ട് നിലനില്‍പ്പിനും( കഴിക്കാന്‍ പല്ലുകള്‍ വേണം) പ്രത്യുത്പാദനത്തിനും ( നല്ല ഇണയെ ആകര്‍ഷിക്കാന്‍) പല്ലുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പല്ല് കൊഴിയുന്ന സ്വപ്നം നല്‍കുന്നത് സ്വന്തം രൂപത്തെ സംരക്ഷിക്കാനുള്ള ബോധമാണന്ന് കെയ്ത്ത് സ്റ്റീവന്‍സ് പറയുന്നു. പ്രതീകാത്മകമായി പറഞ്ഞാല്‍, പല്ലുകള്‍ നിങ്ങളുടെ ശക്തിയെയും ആത്മവിശ്വാസത്തെയുമാണ് സൂചിപ്പിക്കുന്നത്, അതുകൊണ്ട് അവ നഷ്ടപ്പെടുന്നതായി സ്വപ്നം കാണുന്നത് നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന എന്തിനോയോ കുറിച്ചുള്ള സൂചനയാണ്.
5. വീഴുക
താഴേക്ക് വീണ് ഭൂമിയില്‍ പതിച്ചതായി സ്വപ്നം കണ്ടാല്‍ നിങ്ങള്‍ മരിക്കും എന്നു പറയുന്നത് വെറും കെട്ടുകഥയാണ്. വീഴുന്നതായുള്ള സ്വപ്നം സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ കാര്യങ്ങള്‍ ശരിയായിട്ടല്ല പോകുന്നത് എന്നാണ്. നിങ്ങളുടെ ജീവിതത്തിലെ എന്തോ ഒന്ന് വളരെ പെട്ടന്ന് തെറ്റായ ദിശയിലേക്ക് ചലിക്കും എന്നതിന്റെ സൂചനയാണ് ഇതിലൂടെ ഉപബോധ മനസ്സ് തരുന്നത്. നിങ്ങളുടെ ബന്ധങ്ങള്‍, ജോലി, സാമ്പത്തികം അങ്ങനെ എന്തുമാകാം ഇത്. പൊതുവെ വിഷാദമുള്ളവരാണ് ഈ സ്വപ്നം സാധാരണയായി കാണുന്നത്. ഹോട്ട് ആന്റ് സെക്സി സൗത്തിന്ത്യന്‍ താരങ്ങള്‍



Click it and Unblock the Notifications
