Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
കള്ളം പറഞ്ഞാല്‍ കണ്ടുപിടിയ്ക്കപ്പെടും!!
കള്ളം പറയാത്തവര്‍ ചുരുങ്ങും. ഇത് പലതിനു വേണ്ടിയുമാകും. ചിലപ്പോള്‍ രക്ഷപ്പെടാന്‍, ചിലപ്പോള്‍ കാര്യങ്ങള്‍ സാധിയ്ക്കാന്‍, ചിലര്‍ക്കിത് ഒരു സ്വഭാവവുമായിരിയ്ക്കും.
യാതൊരുളുപ്പുമില്ലാതെ നുണ പറയുന്നുവെന്നു പറഞ്ഞു കേട്ടിട്ടില്ലേ, എന്നാല്‍ ഇത്തരക്കാരെയും കണ്ടെത്താന്‍ സാധിയ്ക്കും. ഇത് ബോഡി ലാംഗ്വേജ് അഥവാ ശരീരഭാഷയിലൂടെയാണ്.
നുണ പറയുമ്പോഴുള്ള ചില ശരീരഭാഷകള്‍ ശ്രദ്ധിയ്ക്കൂ,

കള്ളം പറഞ്ഞാല്‍...
കണ്ണ് സംസാരിയ്ക്കുമ്പോള്‍ ഇതിലുള്‍പ്പെടുന്ന ഒരു പ്രധാന ഭാഗമാണ്. കണ്ണില്‍ നോക്കി സംസാരിക്കാത്തത് കള്ളലക്ഷണമാണെന്നു പറയാം. കണ്ണില്‍ നോക്കി സംസാരിക്കാത്തതു മാത്രമല്ല, അമിതമായ സ്ട്രെസ് കൊടുത്തു കണ്ണില്‍ നോക്കി സംസാരിയ്ക്കുന്നതും കള്ളലക്ഷണം തന്നെ.

കള്ളം പറഞ്ഞാല്‍...
കള്ളം പറയുന്നവര്‍ക്ക് അല്പമെങ്കിലും സ്ട്രെസുണ്ടാകുന്നത് സ്വാഭാവികം. ഇത്തരക്കാര്‍ കാലുകള്‍ ചലിപ്പിച്ചു കൊണ്ടിരിയ്ക്കും.

കള്ളം പറഞ്ഞാല്‍...
കള്ളം പറയുമ്പോള്‍ ചിലര്‍ അധികം പ്രതികരിക്കില്ല. അതെ, അല്ല, ഇല്ല, ഉം, ആ തുടങ്ങിയ പ്രതികരണങ്ങളില്‍ ഒതുങ്ങും, അവരുടെ മറുപടി.

കള്ളം പറഞ്ഞാല്‍...
സാധാരണയില്‍ കവിഞ്ഞ ഒച്ചയോടെയോ പതുക്കെയോ കള്ളം പറയുന്നവരുണ്ട്. ചിലര്‍ കള്ളം പറയുമ്പോള്‍ മറുത്തെന്തെങ്കിലും ചോദിച്ചാല്‍ പെട്ടെന്ന് ദേഷ്യപ്പെടുകയും ചെയ്യും. തന്റെ കള്ളത്തരത്തെ സാധൂകരിയ്ക്കാനുള്ള ഒരു തന്ത്രം.

കള്ളം പറഞ്ഞാല്‍...
വല്ലാതെ വിയര്‍ക്കുന്നത് കള്ളം പറയുന്നവരുടെ മറ്റൊരു സ്വഭാവമാണെന്നു പറയാം.

കള്ളം പറഞ്ഞാല്‍...
ഒരു കാര്യം പറയുമ്പോള്‍ നമ്മില്‍ സ്ട്രെസില്ലെങ്കില് ശരീരം ചലിയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലര്‍ അനങ്ങാതെ നിന്നു കാര്യം പറയുന്നതു കാണാം. കള്ളം പറയുന്ന ചിലര്‍ക്കും ഈ സ്വഭാവമുണ്ട്.

കള്ളം പറഞ്ഞാല്‍...
താന്‍ പറയുന്നതു സാധൂകരിയ്ക്കാനായി വേണ്ടതിലധികം വിശദീകരണം നല്കുന്നവരുണ്ട്. ഇതും കള്ളം പറയുന്ന ചിലരുടെ സ്വഭാവമാണ്.

കള്ളം പറഞ്ഞാല്‍...
ചിലര്‍ കള്ളം പറയുമ്പോള്‍ കൈ കൊണ്ടു വായ പൊത്തിപ്പിടിയ്ക്കുന്നതു കാണാം. കള്ളം മറയ്ക്കാനുള്ള ശരീരത്തിന്റെ ഒരു സ്വാഭാവിക പെരുമാറ്റം.

കള്ളം പറഞ്ഞാല്‍...
ഇടയ്ക്കിടെ നാവു കൊണ്ട് ചുണ്ടു നനയ്ക്കുന്നവരുണ്ട്. കള്ളം പറയുമ്പോള്‍ ചുണ്ടു വരളുന്നതാണ് കാരണം.

കള്ളം പറഞ്ഞാല്‍...
കള്ളം പറയുമ്പോള്‍ മൂക്കു ചൊറിയുന്നവരുണ്ട്. ഇത് ശാസ്ത്രീയ വിശദീകരണമുള്ള ഒന്നുമാണ്. കള്ളം പറയുമ്പോള്‍ അഡ്രിനാലിന്‍ മൂക്കിലേയ്ക്കു കൂടുതലായി പ്രവഹിയ്ക്കും. ഇത് മൂക്കു ചൊറിയാന്‍ ഇട വരുത്തും.

കള്ളം പറഞ്ഞാല്‍...
വാര്‍ത്തകള്‍ കൂടുതറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ,



Click it and Unblock the Notifications