Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പുരുഷന്മാര്ക്ക് ചില വാലെന്റൈന്‍ സമ്മാനങ്ങള്‍
വാലന്റൈന്‍ ദിനം അടുത്തെത്തി കഴിഞ്ഞു. ഇഷ്ടപുരുഷന് ഒരു സമ്മാനം നല്‍കേണ്ട സമയമാണിത്. എന്നാല്‍ പുരുഷന്മാര്ക്കിഷ്ടപ്പെടുന്ന ഒരു സമ്മാനം കണ്ടെത്തുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. നിങ്ങളൊരു ബന്ധത്തിലാണെങ്കില്‍ തീര്‍ച്ചയായും ഒരു സമ്മാനം നല്‍കേണ്ടതുമുണ്ട്.
നിങ്ങളുടെ സ്നേഹം വെളിവാക്കുന്നതും, അയാള്‍ നിങ്ങള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണ് എന്നത് വ്യക്തമാക്കുന്നതുമാകണം ഈ സമ്മാനം. ഫെബ്രുവരി 14 എന്ന പ്രണയദിനത്തില്‍ വൈകാരികമായ അടുപ്പം വെളിപ്പെടുത്തുന്ന, എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു സമ്മാനമാണ് നല്‍കേണ്ടത്.
സമ്മാനമെന്തായാലും നിങ്ങളുടെ അഭിനന്ദനം പ്രകടമാക്കുന്നതാകണം അത്. അയാളുടെ ഹോബികളെയും, മറ്റ് പ്രവര്‍ത്തനങ്ങളെയും പറ്റി അറിയാമെങ്കില്‍ അതുമായി യോജിച്ച സമ്മാനം നല്‍കാം. എന്നാല്‍ അയാള്‍ക്ക് എളുപ്പം പ്രതീക്ഷിക്കാവുന്ന സമ്മാനങ്ങള്‍ വാങ്ങരുത്. നല്കുന്ന സമ്മാനം ആശ്ചര്യപ്പെടുത്തണം. അത്തരം ചില സമ്മാനങ്ങളെ പരിചയപ്പെടാം.

കൊളോണ്‍
കടുപ്പം കുറഞ്ഞവയോ, അതോ കടുപ്പമുള്ളതോ ആയ ഏത് തരം സുഗന്ധദ്രവ്യമാണ് പ്രിയപ്പെട്ടവന് ഇഷ്ടപ്പെടുന്നത് എന്ന് മനസിലാക്കുക. അത്തരത്തിലൊന്ന് സമ്മാനമായി നല്കി ഇത്തവണത്തെ പ്രണയദിനം ആകര്‍ഷകമാക്കാം.

ടെഡ്ഢി ബെയര്‍
നിങ്ങളുടെ പ്രയപ്പെട്ടവന്‍ നല്കാവുന്ന മികച്ച ഒരു സമ്മാനമാണിത്. നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു ജോടി ടെഡ്ഡി ബിയറുകളെ തെരഞ്ഞെടുക്കുക. അവയെ ഒരു കസേരയിലിരിക്കും വിധം ക്രമീകരിക്കുക. നിങ്ങളുടെയോ, പ്രിയതമന്റെയോ പേര് അവയില്‍ രേഖപ്പെടുത്താവുന്നതാണ്. അതല്ലെങ്കില്‍ എന്തെങ്കിലും ആശംസ അതില്‍ രേഖപ്പെടുത്താം.

ഡിന്നര്‍
നിങ്ങളുടെ ആദ്യ ഡേറ്റിലെന്നത് പോലെ രണ്ടുപേരും ഒന്നിച്ചുള്ള ഒരു ഡിന്നര്‍ നല്ലൊരു സമ്മാനമാകും. പ്രണയാതുരമായ അന്തരീക്ഷത്തില്‍, അന്ന് വിളമ്പിയ അതേ വിഭവങ്ങള്‍ തന്നെ ഈ ദിവസവും കഴിക്കാം. അത് നിങ്ങളുടെ പ്രണയം ഇപ്പോഴും ഇടറാതെ നില്ക്കുന്നു എന്ന തോന്നല്‍ നല്‍കും. കാമുകന് ഇഷ്ടപ്പെടുന്ന വിധത്തില്‍ വസ്ത്രം ധരിക്കാനും ശ്രദ്ധിക്കണം.

വാച്ച്
പുരുഷന്മാര്ക്ക് നല്കാവുന്ന മികച്ച ഒരു പ്രണയദിന സമ്മാനമാണ് വാച്ച്. ഇത് വളരെ റൊമാന്റിക് ആയ ഒരാഭരണമായാണ് കണക്കാക്കപ്പെടുന്നത്.

ബിയറും സ്നാക്സും
പ്രിയപ്പെട്ടവന് ബിയര്‍ ഇഷ്ടമാണെങ്കില്‍ ഏതാനും ബോട്ടില്‍ പ്രീമീയം ബിയറും, സ്നാക്സും ഉള്‍പ്പെടുന്ന ഒരു ബാസ്കറ്റ് സമ്മാനമായി നല്‍കാം. നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ശരിക്കും ഒരു സര്‍പ്രൈസ് സമ്മാനമായി ഇത് നല്‍കാം.

റൊമാന്റിക് കപ്പിള്‍ മഗ്ഗ്
റൊമാന്റിക് കപ്പിള്‍ മഗ്ഗ് സമ്മാനമായി നല്കിയാല് അതില്‍ നിന്ന് കാപ്പി കുടിക്കുന്ന ഓരോ പ്രഭാതത്തിലും നിങ്ങളൊരുമിച്ച് ചെലവഴിച്ച നിമിഷങ്ങളും, പങ്കിട്ട വികാരങ്ങളും ഓര്‍മ്മയില്‍ നിറയും. മഗ്ഗിന്റെ ആകൃതി നിങ്ങളുടെ ഇഷ്ടം പോലെയാകാം. ഇതളുകളിലോ, സ്ഫടികഗോളങ്ങളിലുള്ളതോ ആയ ഹൃദയത്തിന്റെ രൂപമുള്ള മഗ്ഗ് തെരഞ്ഞെടുക്കാവുന്നതാണ്. ഇത് നിങ്ങളുടെ കാമുകന് ഇഷ്ടപ്പെടുമെന്ന് നിങ്ങള്‍ക്ക് ബോധ്യമുള്ളതായിരിക്കണം.

ഗിഫ്റ്റ് ബോക്സ്
പ്രിയപ്പെട്ടവന് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു സമ്മാനപ്പെട്ടി നല്‍കാം. വീട്ടില്‍ തന്നെ തയ്യാറാക്കിയ മധുരപലഹാരങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കാം.

ലെതര്‍ വാലെറ്റ്
പഴ്സ് അഥവാ വാലെറ്റ് പുരുഷന്മാരുടെ വ്യക്തിത്വം വെളിവാക്കുന്ന ഒന്നാണ്. ശുദ്ധമായ ലെതറില്‍ നിര്‍മ്മിച്ച ഒരു വാലെറ്റ് പ്രയപ്പെട്ടവന്‍ ഏറെ അനുയോജ്യമായ സമ്മാനമാകും. ലളിതമായ ഈ സമ്മാനം അധികം വലുപ്പമൊന്നുമെടുക്കാതെ ഒതുക്കത്തില്‍ എല്ലായ്പോഴും പോക്കറ്റില്‍ ഇരിക്കുകയും അയാളുടെ മുഴുവന്‍ കാശും അതില്‍ സൂക്ഷിക്കപ്പെടുകയും ചെയ്യും.



Click it and Unblock the Notifications
