Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ബഹിർമുഖനാവുന്നതിന്റെ മേന്മകൾ
ഏത് പാർട്ടിയായാലും സാമൂഹ്യപരിപാടിയായാലും അവക്ക് ജീവൻ നൽകുന്നത് ബഹിർമുഖരായ ആളുകളാണ്. സ്വന്തം സംസാരത്താൽ ചുറ്റുമുള്ളവരെ കയ്യിലെടുക്കാൻ കഴിവുള്ളവരാണ് ഇത്തരക്കാർ. സാഹചര്യങ്ങളെ ഉന്മേഷകരമാക്കി നിലനിർത്തുകയും ഏത് അവസ്ഥയെയും ക്രിയാത്മകമാക്കി നിലനിർത്താൻ കഴിയുന്നവരാണ് ഇത്തരക്കാർ. ബഹിർമുഖരായ വ്യക്തികളുടെ സംഭാഷണചാതുര്യമാണ് അവർക്ക് ഏറ്റവും ഗുണം ചെയ്യുന്നത്.
ബഹിർമുഖവ്യക്തിത്വം കൊണ്ട് പല ഗുണങ്ങളുമുണ്ട്. നിരവധി പുതിയ വ്യക്തികളുമായി അടുപ്പം സ്ഥാപിക്കാനും ധാരാളം സുഹൃത്തുക്കളെ ഉണ്ടാക്കാനും അവർക്കു കഴിയും. ഇതു മൂലം അവർക്ക് ജീവിതത്തിൽ പല നേട്ടങ്ങൾ ഉണ്ടാക്കാനും കഴിയുന്നു. ഇത്തരം വ്യക്തിത്വങ്ങൾക്ക് ശ്രദ്ധ പിടിച്ചു പറ്റുന്നതിന് പ്രത്യേകിച്ച് എന്തെങ്കിലും കാട്ടിക്കൂട്ടേണ്ടതായൊന്നും വരില്ല.
ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള പ്രഭാവം അവരുടെ സ്വാഭാവികമായ പെരുമാറ്റത്തിൽ തന്നെയുണ്ടാവും. അന്തർമുഖവ്യക്തിത്വം കൊണ്ടുണ്ടാവുന്ന ചില നേട്ടങ്ങൾ പരിശോധിക്കാം.

1.സാമൂഹീകമായ ക്രിയാത്മകത്വം
മുഴുവൻ സമയവും തന്നെ അതുമല്ലെങ്കിൽ പരമാവധി നേരം ജീവത്തായി നിലനിൽക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും ഇത്തരക്കാർ. സാമൂഹ്യപ്രവർത്തനങ്ങളിൽ വ്യക്തിപരമായും കൂട്ടുകെട്ടിലൂടെയും അവർ ക്രിയാത്മകമായി നിലകൊള്ളും. ഇത് അവരെ പുതിയ പുതിയ ആളുകളെ പരിചയപ്പെടാനും പുതിയ അനുഭവങ്ങളിലൂടെ കടന്നുപോകാനും സഹായിക്കും. വ്യക്തികളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും മറ്റുള്ളവരെ കൂടുതൽ ശ്രദ്ധിക്കാനും അവരെ സഹായിക്കുന്നത് ഈ വ്യക്തിത്വമാണ്. ആരെയൂം മയക്കുന്ന സംസാരത്തിനുള്ള അവരുടെ കഴിവിനെ പലപ്പോഴും അഭിനന്ദിക്കപ്പെടുകയും ചെയ്യും.
2.വേഗത്തിലുള്ള വളർച്ച
മറ്റുള്ളവരുമായി താരതമ്യം ചെയ്താൽ ജീവിതത്തിലും കരിയറിലും അതിവേഗമുള്ള വളർച്ച ഇവർക്ക് നേടാനാവും. ആത്മവിശ്വാസം കൊണ്ട് ആരെയും സ്വാധീനിക്കാനുള്ള കഴിവ് അവർക്കുള്ളതുകൊണ്ടാണ് ഇത്. കുറഞ്ഞ സമയം കൊണ്ട് മികച്ച ബന്ധം അവർക്ക് സ്ഥാപിച്ചെടുക്കാൻ കഴിയുന്നത് കൊണ്ട് അവരുടെ ലക്ഷ്യങ്ങൾ പെട്ടെന്ന് സാധിച്ചെടുക്കാൻ കഴിയുന്നു.പെട്ടെന്നുള്ള വളർച്ചയും തിളങ്ങുന്ന കരിയറുമാണ് ഒരു ബഹിർമുഖവ്യക്തിത്വമുള്ളയാൾ നേടിയെടുക്കുന്നത്.
3.പ്രതികരണശേഷി
സ്വന്തം വികാരങ്ങൾ അന്തർമുഖവ്യക്തിത്വങ്ങളേക്കാൾ എളുപ്പത്തിൽ പ്രകടിപ്പിക്കാൻ കഴിവുള്ളവരാണ് ബഹിർമുഖവ്യക്തിത്വങ്ങൾ.അവർക്ക് സ്വന്തം ഹൃദയം ആരുമായും പങ്കുവെക്കാൻ മടിയുണ്ടാവില്ല. ആരുമായും തുറന്നുസംസാരിക്കുന്ന ഈ വ്യക്തിത്വം അവരെ എപ്പോഴും മാനസിക പിരിമുറക്കത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നു. ബഹിർമുഖവ്യക്തിത്വങ്ങൾക്ക് അവരുടെ സങ്കടങ്ങൾ ആരുമായി പങ്കുവെക്കാൻ മടിയുണ്ടാവില്ല. ഈ സ്വഭാവം അവർക്ക് ഒരു പാട് നല്ല സുഹൃത്തുക്കളെ ഉണ്ടാക്കുമെങ്കിലും ചില ശത്രുക്കളെയും നിർമ്മിക്കുമെന്ന കാര്യം വിസ്മരിച്ചുകൂടാ.
4.ആരോഗ്യകരം
ഒരുപാട് സംസാരിക്കുന്നതും വികാരങ്ങൾ പുറത്തുകാണിക്കുന്നതും ബഹിർമുഖവ്യക്തിത്വങ്ങളുടെ ആരോഗ്യത്തെയും മികച്ചതാക്കും. മനസ്സിനും ആത്മാവിനും ആശ്വാസമരുളുന്നവയാണ് ഈ രണ്ടുകാര്യങ്ങളും.ആകാംക്ഷയും പിരിമുറക്കവും ഇല്ലാതാകുന്നതോടെ ശരീരത്തിന് മികച്ച അവസ്ഥ കൈവരും. കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും ആരോടും അധികം സംസാരിക്കുകയും ചിരിക്കുകയും ചെയ്യാത്തവരെ അപേക്ഷിച്ച് കുറവ് രോഗങ്ങൾ വരാൻ സാധ്യതയുള്ളവർ കൂടുതൽ സംസാരിക്കുന്നവരും എപ്പോഴും സന്തോഷിച്ചിരിക്കുന്നവരുമാണ്.
5.ആഹ്ലാദം
ബഹിർമുഖരെ വിരസത പെട്ടെന്ന് ബാധിക്കില്ല. അവർക്ക് എല്ലാ സമയവും എന്തെങ്കിലും ചെയ്യാനോ അല്ലെങ്കിൽ ആരോടെങ്കിലും സംസാരിക്കാനോ കാണും. അതുകൊണ്ട് ഏതു സമയവും അവർ ചുറ്റുമുള്ളവരെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കും. അവർ പ്രസിദ്ധരും ജനകീയരുമാവുന്നതിന് പ്രധാന കാരണം ഇതാണ്. അവർ എപ്പോഴും ആകർഷണകേന്ദ്രമായിരിക്കും. എല്ലാവരും അവരുടെ കമ്പനി ആഗ്രഹിക്കുകയും ആസ്വദിക്കുകയും ചെയ്യും. എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നപോലെ ഊർജ്ജം അവർക്കുണ്ടാവും. ഒരു പ്രധാന പോരായ്മ എന്താണെന്നുവെച്ചാൽ പലപ്പോഴും അവരെ ഒരു കോമാളിയായി മുദ്രകുത്തപ്പെട്ടേക്കാം എന്നതാണ്. നിയന്ത്രണരേഖവിടാതെ പെരുമാറുകയും അമിതാവേശം കാണിക്കാതിരിക്കുകയുമാണ് ഇത്തരം മുദ്രകുത്തപ്പെടലിൽ നിന്ന് ഒഴിവാകുന്നതിനുള്ള വഴി.



Click it and Unblock the Notifications